വന്‍ വിലക്കുറവില്‍ പുതിയ വേരിയന്റ്; ടിയാഗോ എന്‍.ആര്‍.ജി തരംഗമാക്കാന്‍ ടാറ്റ


ടാറ്റ ടിയാഗോയുടെ മൊത്തവില്‍പ്പനയുടെ 15 ശതമാനവും എന്‍.ആര്‍.ജിയുടെ സംഭവന.

ടാറ്റ ടിയാഗോ എൻ.ആർ.ജി. | Photo: Tata Motors

ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ കാറുകളിലെ എന്‍ട്രി ലെവല്‍ മോഡലായ ടിയാഗോയുടെ എന്‍.ആര്‍.ജി. പതിപ്പിന്റെ മറ്റൊരു വേരിയന്റ് കൂടി അവതരിപ്പിച്ചു. ടിയാഗോ എന്‍.ആര്‍.ജി. XT എന്ന് പേരിട്ടിരിക്കുന്ന ഈ മോഡലിന് 6.42 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. നിലവിലുള്ള XZ എന്‍.ആര്‍.ജി. പതിപ്പിനെക്കാള്‍ 41,000 രൂപ വില കുറവിലാണ് പുതിയ പതിപ്പ് എത്തിയിരിക്കുന്നത്. ടിയാഗോ എന്‍.ആര്‍.ജി XZ വേരിയന്റിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് പുതിയ പതിപ്പ് എത്തിയിട്ടുള്ളത്.

ടിയാഗോ എന്‍.ആര്‍.ജി. അവതരിപ്പിച്ചതോടെ ഉപയോക്താക്കളില്‍ നിന്ന് ഈ വാഹനത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളതെന്നാണ് നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് അറിയിച്ചിരിക്കുന്നത്. ടാറ്റ ടിയാഗോയുടെ മൊത്തവില്‍പ്പനയുടെ 15 ശതമാനവും എന്‍.ആര്‍.ജിയുടെ സംഭവനയാണെന്നും, ഈ സ്വീകാര്യത കണക്കിലെടുത്താണ് ഈ മോഡലിന്റെ മറ്റൊരു വേരിയന്റ് കൂടി അവതരിപ്പിക്കാന്‍ തീരുമാനിച്ചിട്ടുള്ളതെന്നുമാണ് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചിട്ടുള്ളത്.

ടാറ്റയുടെ ന്യൂ ഫോര്‍ എവര്‍ ഫിലോസഫിക്ക് അനുസൃതമായി ഒരുങ്ങിയിട്ടുള്ള വാഹനമാണ് ടിയാഗോ എന്‍.ആര്‍.ജി. എസ്.യു.വികള്‍ക്ക് സമാനമായ ഡിസൈനും മികച്ച റോഡല്‍ എബിലിറ്റി എന്നിവയ്‌ക്കൊപ്പം ഗ്ലോബല്‍ ക്രാഷ് ടെസ്റ്റില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങും സ്വന്തമാക്കിയതാണ് ഈ വാഹനത്തിന്റെ സവിശേഷത. എന്‍.ആര്‍.ജിയിലെ ഉയര്‍ന്ന വേരിയന്റിനെക്കാള്‍ അല്‍പ്പം മാത്രം കുറഞ്ഞ ഫീച്ചറുകളുമായാണ് പുതിയ വേരിയന്റും വിപണിയില്‍ എത്തുകയെന്നാണ് വിവരം.

14 ഇഞ്ച് ഹൈപ്പര്‍ സ്റ്റൈല്‍ വീലുകള്‍, 3.5 ഇഞ്ച് ഹര്‍മന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സ്റ്റിയറിങ്ങ് മൗണ്ട് കണ്‍ട്രോള്‍സ്, ഹൈറ്റ് അഡ്ജസ്റ്റ് ഡ്രൈവര്‍ സീറ്റ്, ഫോഗ് ലാമ്പ് എന്നിവയാണ് ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ള ഫീച്ചറുകള്‍. സെഗ്മെന്റിലെ തന്നെ മികച്ച 181 എം.എം. ഗ്രൗണ്ട് ക്ലിയറന്‍സ്, ബോഡി ക്ലാഡിങ്ങുകള്‍, ഇന്‍ഫിനിറ്റി ബ്ലാക്ക് റൂഫ്, റൂഫ് റെയില്‍, ചാര്‍ക്കോള്‍ ബ്ലാക്ക് ഇന്റീരിയര്‍ തുടങ്ങിയവ എന്‍.ആര്‍.ജിയുടെ ഉയര്‍ന്ന വേരിയന്റുകളില്‍ നിന്ന് കടംകൊണ്ടവയാണ്.

എന്‍.ആര്‍.ജിയുടെ ഉയര്‍ന്ന വേരിയന്റും റെഗുലര്‍ ടിയാഗോയുമായി മെക്കാനിക്കല്‍ ഫീച്ചര്‍ പങ്കിട്ടാണ് എന്‍.ആര്‍.ജി. XT പതിപ്പും എത്തിയിട്ടുള്ളത്. 1.2 ലിറ്റര്‍ റെവോട്രോണ്‍ പെട്രോള്‍ എന്‍ജിനാണ് എന്‍.ആര്‍.ജിയുടെ ഹൃദയം. ഇത് 86 ബി.എച്ച്.പി. പവറും 115 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ എ.എം.ടി. എന്നിവയാണ് ഇതിലെ ട്രാന്‍സ്മിഷനുകള്‍. ഓപ്പല്‍ വൈറ്റ്, ഡേയ്‌ടോണ ഗ്രേ, അരിസോണ ബ്ലൂ, ഫ്‌ളെയിം റെഡ്, എന്നീ നിറങ്ങള്‍ക്കൊപ്പം പുതിയ മിഡ്‌നൈറ്റ് പ്ലം നിറത്തിലും XT വേരിയന്റ് എത്തും.

Content Highlights: Tata Motors introduce Tiago NRG XT Variant in India, Tata Tiago NRG XT

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022

Most Commented