ഹാരിയര്‍, സഫാരി, നെക്‌സോണ്‍; ഉത്സവം കളറാക്കാന്‍ മൂന്ന് ജെറ്റ് എഡിഷനുകളുമായി ടാറ്റ


ബിസിനസ് ജെറ്റുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഡിസൈനിലാണ് ഈ സ്‌പെഷ്യല്‍ എഡിഷന്‍ വാഹനം ഒരുങ്ങിയിട്ടുള്ളതെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.

ടാറ്റ ജെറ്റ് എഡിഷൻ എസ്.യു.വികൾ | Photo: Tata Motors

ന്ത്യയിലെ ഉത്സവകാലം കൂടുതല്‍ ആഘോഷമാക്കുന്നതിനായി മൂന്ന് മോഡലുകളുടെ ജെറ്റ് എഡിഷന്‍ പതിപ്പ് വിപണിയില്‍ എത്തിച്ച് ടാറ്റ മോട്ടോഴ്‌സ്. ടാറ്റയുടെ ജനപ്രിയ എസ്.യു.വി. മോഡലുകളായ നെക്‌സോണ്‍, ഹാരിയര്‍, സഫാരി എന്നിവയുടെ ജെറ്റ് എഡിഷനാണ് പുറത്തിറക്കിയിരിക്കുന്നത്. ജെറ്റ് എഡിഷന്‍ സഫാരിക്ക് 21.45 ലക്ഷം രൂപ മുതല്‍ 22.65 ലക്ഷം രൂപ വരെയും, ഹാരിയറിന് 20.90 ലക്ഷം രൂപ മുതല്‍ 22.20 ലക്ഷം രൂപയും, നെക്‌സോണിന് 12.78 ലക്ഷം രൂപ മുതല്‍ 14.08 ലക്ഷം രൂപ വരെയുമാണ് എക്‌സ്‌ഷോറൂം വില.

ബിസിനസ് ജെറ്റുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഡിസൈനിലാണ് ഈ സ്‌പെഷ്യല്‍ എഡിഷന്‍ വാഹനം ഒരുങ്ങിയിട്ടുള്ളതെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. എര്‍ത്തി ബ്രോണ്‍സ്-പ്ലാറ്റിനം സില്‍വര്‍ റൂഫും നല്‍കി ഡ്യുവല്‍ ടോണ്‍ നിറത്തിലാണ് ഈ വാഹനത്തിന്റെ എക്‌സ്റ്റീരിയര്‍ ഒരുങ്ങിയിട്ടുള്ളത്. ഇതിനൊപ്പം ജെറ്റ് ബ്ലാക്ക് ഫിനീഷിങ്ങിലെ അലോയി വീലുകളും സില്‍വര്‍ സ്‌കിഡ് പ്ലേറ്റും ജെറ്റ് എഡിഷന്‍ മോഡലുകളെ റെഗുലര്‍ പതിപ്പില്‍ നിന്ന് കാഴ്ചയില്‍ വ്യത്യസ്തമാക്കും.

ഒയിസ്റ്റര്‍ വൈറ്റ് ആന്‍ഡ് ഗ്രാനൈറ്റ് ബ്ലാക്ക് നിറങ്ങളിലാണ് അകത്തളം അലങ്കരിച്ചിരിക്കുന്നത്. ഹെഡ്‌റെസ്റ്റുകളില്‍ ജെറ്റ് ബാഡ്ജിങ്ങും നല്‍കിയിട്ടുണ്ട്. ഡാഷ്‌ബോര്‍ഡിലെ മിഡ്പാഡിന് സ്റ്റീല്‍ ബ്രോണ്‍സ് നിറം നല്‍കിയും ഡോറുകളിലും ഫ്‌ളോര്‍ കണ്‍സോളിലും ബ്രോണ്‍സ് ആക്‌സെന്റുകള്‍ നല്‍കിയും ഇന്റീരിയര്‍ സ്‌റ്റൈലിഷാക്കിയിട്ടുണ്ട്. നെക്‌സോണിലെ ഉയര്‍ന്ന വകഭേദങ്ങളില്‍ വെന്റിലേറ്റഡ് സീറ്റുകളും സണ്‍റൂഫും എയര്‍ പ്യൂരിഫയറും വയര്‍ലെസ് ചാര്‍ജിങ്ങ് സംവിധാനവും നല്‍കിയിട്ടുണ്ട്.

ഹാരിയറിന്റെയും സഫാരിയുടെയും XZ+, XZA+ എന്നീ വേരിയന്റുകളിലും ജെറ്റ് എഡിഷന്‍ എത്തുന്നുണ്ട്. രണ്ട് മോഡലിലും ഡ്രൈവര്‍ ഡോസ് ഓഫ് അലേര്‍ട്ട് സംവിധാനമുള്ള ഇ.എസ്.പി, പാനിക് ബ്രേക്ക് അലേര്‍ട്ട്, ആഫ്സ്റ്റര്‍ ഇംപാക്ട് ബ്രേക്കിങ്ങ് തുടങ്ങിയ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഇതിനൊപ്പം എല്ലാ നിരയിലും സി-ടൈപ്പ് യു.എസ്.ബി. ചാര്‍ജിങ്ങ് പോര്‍ട്ട്, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ തുടങ്ങിയ ഫീച്ചറുകളും നല്‍കുന്നുണ്ട്.

ഏറ്റവും മികച്ച യാത്ര അനുഭവം ഉറപ്പാക്കുന്നതിനായി സഫാരിയില്‍ വേരിയന്റുകള്‍ അനുസരിച്ച് രണ്ടാം നിരയില്‍ ബെഞ്ച് സീറ്റും ക്യാപ്റ്റന്‍ സീറ്റും നല്‍കിയിട്ടുണ്ട്. ഹാരിയറില്‍ സുരക്ഷ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി നാല് ഡിസ്‌ക് ബ്രേക്കും ഓട്ടോമാറ്റിക്-മാനുവല്‍ മോഡലുകളിലും ഇലക്ട്രോണിക് പാര്‍ക്കിങ്ങ് ബ്രേക്ക് ഒരുക്കുന്നുണ്ട്. ഡിസൈനും മെക്കാനിക്കല്‍ ഫീച്ചറുകളും അതത് മോഡലുകളിലെ റെഗുലര്‍ പതിപ്പിലേക് പിന്തുടര്‍ന്നാണ് ജെറ്റ് എഡിഷന്‍ മോഡലും എത്തുന്നതെന്നാണ് വിവരം.

Content Highlights: Tata motors introduce Jet editions of Safari, Harrier, Nexon SUV's


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022

Most Commented