.
ടാറ്റ മോട്ടോഴ്‌സ് എന്ന വാഹന നിര്‍മാതാക്കളോട് ഇന്ത്യയിലെ ജനങ്ങള്‍ക്കുള്ള സ്‌നേഹവും വിശ്വാസവുമാണ് അവരുടെ വളര്‍ച്ചയ്ക്ക് വളമായിട്ടുള്ളത്. രാജ്യത്തെ ഒരു സാധാരണക്കാരന് പോലും കാര്‍ എന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ സാധിക്കുന്ന തരത്തില്‍ ഒരു ലക്ഷം രൂപയുടെ കാര്‍ പുറത്തിറക്കി ജനങ്ങളോടുള്ള സ്‌നേഹം അവരും തെളിയിച്ചിട്ടുള്ളതാണ്. ഇന്ത്യയിലെ ജനങ്ങള്‍ നല്‍കിയ പിന്തുണയില്‍ യാത്രാവാഹനങ്ങളുടെ ഉത്പാദനത്തില്‍ 50 ലക്ഷം പിന്നിട്ടിരിക്കുകയാണ് ടാറ്റ മോട്ടോഴ്‌സ്.
ടാറ്റ മോട്ടോഴ്‌സ് വിപണിയില്‍ എത്തിച്ചിട്ടുള്ള ന്യൂ ഫോര്‍ എവര്‍ റേഞ്ച് കാറുകളും എസ്.യു.വികളും ഉള്‍പ്പെടെയാണ് 50 ലക്ഷം യാത്രാവാഹനങ്ങളുടെ ഉത്പാദനമെന്ന നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. അഞ്ച് ദശലക്ഷം ഉത്പാദനമെന്ന നാഴ്കക്കല്ല് ആഘോഷിക്കുന്നതിനായി ടാറ്റ മോട്ടോഴ്‌സിന്റെ നേതൃത്വത്തില്‍ ഇന്ത്യയിലെ ഉപയോക്താക്കള്‍ക്കും കമ്പനിയുടെ ജീവനക്കാര്‍ക്കുമായി പ്രത്യേകം ആഘോഷ പ്രചാരണങ്ങളാണ് ടാറ്റ മോട്ടോഴ്‌സ് ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്
ടാറ്റ മോട്ടോഴ്‌സ് 1998-ലാണ് പാസഞ്ചര്‍ കാര്‍ വിപണിയിലേക്ക് ചുവടുവയ്ക്കുന്നത്. ആദ്യകാലത്തെ കുതിപ്പ് മന്ദഗതിയിലായിരുന്നു. ആറ് വര്‍ഷങ്ങള്‍ക്കിപ്പുറം 2004-ലാണ് ടാറ്റ മോട്ടോഴ്‌സ് 10 ലക്ഷം പസഞ്ചര്‍ കാറുകളുടെ ഉത്പാദനം പൂര്‍ത്തിയാക്കുന്നത്. 20 ലക്ഷത്തിലെത്താനും എടുത്തു അടുത്ത ആറ് വര്‍ഷങ്ങള്‍. 2010-ലാണ് ടാറ്റയുടെ പാസഞ്ചര്‍ വാഹനങ്ങളുടെ ഉത്പാദനം രണ്ട് ദശലക്ഷം എന്ന മാജിക് നമ്പര്‍ മറികടന്നത്. പിന്നീട് വളര്‍ച്ചയുടെ വേഗം കൂടുകയായിരുന്നു.
2015-ല്‍ 30 ലക്ഷത്തിലേക്കും 2020-ഓടെ ടാറ്റ പാസഞ്ചര്‍ കാറുകളുടെ ഉത്പാദനം 40 ലക്ഷത്തിലേക്കും എത്തുകയായിരുന്നു. പിന്നീടുള്ള മൂന്ന് വര്‍ഷത്തിനുള്ളിലാണ് അടുത്ത പത്ത് ലക്ഷം വാഹനങ്ങള്‍ കൂടി നിര്‍മാണം പൂര്‍ത്തിയാക്കി 50 ലക്ഷം എന്ന തിളക്കമുള്ള നേട്ടത്തില്‍ എത്തിയിരിക്കുന്നത്. കോവിഡ് ഭീതിയെ തുടര്‍ന്ന് രാജ്യം ഏറ്റവുമധികം പ്രതിസന്ധികള്‍ തരണം ചെയ്ത മൂന്ന് വര്‍ഷത്തില്‍ പത്ത് ലക്ഷം കാറുകളുടെ വില്‍പ്പന പൂര്‍ത്തിയാക്കി എന്നത് വലിയ നേട്ടമായാണ് കണക്കാക്കേണ്ടത്.
1998 മുതല്‍ ടാറ്റ മോട്ടോഴ്‌സ് ഏതാനും ഐതിഹാസിക വാഹനങ്ങള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. കാലാന്തരത്തില്‍ മറ്റ് കമ്പനികളുടെ പുതിയ മോഡലുകള്‍ നിരത്തുകളില്‍ എത്തിയപ്പോഴും ഈ വാഹനങ്ങള്‍ നിരത്തുകളിലെ കരുത്തന്‍ സാന്നിധ്യമായി. ടാറ്റയുടെ ഇന്‍ഡിക്ക എന്ന ബി സെഗ്മെന്റ് ഹാച്ച്ബാക്കായിരുന്നു 1998-ല്‍ എത്തിയത്. ടാറ്റയുടെ ആദ്യ പാസഞ്ചര്‍ ഹാച്ച്ബാക്കും ഡീസല്‍ എന്‍ജിനുമായി എത്തുന്ന ആദ്യ ഇന്ത്യന്‍ ഹാച്ച്ബാക്കും ഇന്‍ഡിക്ക ആയിരുന്നു.
ടാറ്റ മോട്ടോഴ്‌സിന്റെ വാഹനങ്ങളില്‍ ഏറ്റവുമധികം വിപ്ലവം സൃഷ്ടിച്ച മോഡല്‍ നാനോ എന്ന കുഞ്ഞന്‍ ഹാച്ച്ബാക്ക് ആയിരുന്നു. രാജ്യത്തെ മോട്ടോര്‍സൈക്കിള്‍- സ്‌കൂട്ടര്‍ ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതിനായാണ് നാനോ എന്ന കോംപാക്ട് സിറ്റി കാര്‍ എത്തിക്കുന്നതെന്നായിരുന്നു ടാറ്റ മോട്ടോഴ്‌സിന്റെ പ്രഖ്യാപനം. 2008-ല്‍ ആദ്യമായി നാനോ അവതരിപ്പിക്കുമ്പോള്‍ ഒരു ലക്ഷം രൂപയായിരുന്നു ഈ വാഹനത്തിന്റെ എക്സ്ഷോറൂം വില.
Content Highlights: Tata Motors in Five Million Club; The last 10 lakh was achieved in two and a half years
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..