മീപഭാവിയില്‍ മൊത്തം യാത്രാവാഹന വില്‍പ്പനയുടെ 25 ശതമാനംവരെ വൈദ്യുതവാഹനങ്ങളാക്കാന്‍ ലക്ഷ്യമിട്ട് ടാറ്റ മോട്ടോഴ്‌സ്. നിലവില്‍ ഇത് രണ്ടുശതമാനം മാത്രമാണ്. 

കമ്പനിയുടെ 76-ാം വാര്‍ഷിക പൊതുയോഗത്തില്‍ ടാറ്റ മോട്ടോഴ്‌സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആവശ്യമായ സമയത്ത് വൈദ്യുതവാഹനങ്ങള്‍ക്കായി പ്രത്യേക മൂലധനസമാഹരണം നടത്തുമെന്നും ഓഹരിയുടമകളെ അറിയിച്ചു.

2025-നു മുമ്പായി യാത്രാവാഹന വിഭാഗത്തില്‍ പത്ത് വൈദ്യുതവാഹന മോഡലുകള്‍ അവതരിപ്പിക്കും. കൂടുതല്‍ ദൂരപരിധി ലഭിക്കുന്ന ഇ-ടിഗോര്‍ ഈ സാമ്പത്തികവര്‍ഷംതന്നെ പുറത്തിറക്കും. കൂടുതല്‍ പേര്‍ക്ക് പ്രാപ്യമായ വിലയില്‍ വൈദ്യുതവാഹനം ലഭ്യമാക്കാനുള്ള പദ്ധതികളും കമ്പനി തയ്യാറാക്കിവരുകയാണ്.

ടാറ്റ പവറുമായി ചേര്‍ന്ന് 25 നഗരങ്ങളിലായി 10,000 ചാര്‍ജിങ് സ്റ്റേഷനുകള്‍ ഒരുക്കും. ബാറ്ററിനിര്‍മാണശാലയും പരിഗണനയിലുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ വാഹനങ്ങളാണ് മറ്റൊരു ലക്ഷ്യം.

Content Highlights: Tata Motors, Electric Vehicle, 10 Electric Models, Electric Cars