ന്ത്യയുടെ സ്വന്തം വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സിന് ഏറ്റവുമധികം വിജയം സമ്മാനിച്ച വാഹനമാണ് എന്‍ട്രി ലെവല്‍ മോഡലായ ടിയാഗോ. ആറ് നിറങ്ങളില്‍ എത്തിയിരുന്ന ടിയാഗോ നിരയില്‍നിന്ന് വിക്ടറി യെല്ലോ മോഡല്‍ ഒഴിവാക്കിയിരിക്കുകയാണ്. ഇതോടെ ടിയാഗോ നിര അഞ്ച് നിറങ്ങളിലേക്ക് ചുരുങ്ങി. 

ഫ്‌ളെയിം റെഡ്, പ്യൂവര്‍ സില്‍വര്‍, അരിസോണ ബ്ലൂ, പേള്‍സെന്റ് വൈറ്റ്, ഡേറ്റോണ ഗ്രേ എന്നീ അഞ്ച് നിറങ്ങളിലാണ് നിലവില്‍ ടിയാഗോ എത്തിയിട്ടുള്ളത്. ഇതില്‍ അരോസോണ ബ്ലൂ കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് അവതരിപ്പിച്ചത്. ടെക്ടോണിക് ബ്ലു നിറത്തിലുള്ള മോഡലിന് പകരമാണ് അരിസോണ ബ്ലു നിറത്തില്‍ ടിയാഗോ അവതരിപ്പിച്ചത്. 

വിക്ടറി യെല്ലോ നിറത്തിലുള്ള ടിയാഗോ ടാറ്റയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ഈ നിറം പിന്‍വലിച്ചത് സംബന്ധിച്ച് ടാറ്റയുടെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷമാണ്  ടിയാഗോ, ഡിസൈന്‍ മാറ്റങ്ങള്‍ വരുത്തി കൂടുതല്‍ നിറങ്ങളില്‍ സ്‌റ്റൈലിഷായി വിപണിയില്‍ രണ്ടാം വരവ് നടത്തിയത്.

XE, XT, XZ, XZ+ എന്നീ വേരിയന്റുകളിലാണ് ടിയാഗോ വിപണിയില്‍ എത്തിയിട്ടുള്ളത്. തുടക്കത്തില്‍ പെട്രോള്‍-ഡീസല്‍ എന്‍ജിനുകളില്‍ എത്തിയിരുന്നെങ്കിലും നിലവില്‍ 1.2 ലിറ്റര്‍ റെവോട്രോണ്‍ പെട്രോള്‍ എന്‍ജിനിലാണ് ഈ വാഹനം എത്തുന്നത്. ഇത് 85 ബി.എച്ച.പി. പവറും 113 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളും ഇതിലുണ്ട്.

Source: NDTV Car and Bike

Content Highlights; Tata Motors Discontinue Victory Yellow Tiago From Its Line Up