പുതുവര്‍ഷത്തില്‍ പുതിയ വില; ടാറ്റയുടെ പാസഞ്ചര്‍ വാഹനങ്ങള്‍ക്ക് വില കൂടുന്നു


ബിഎസ്-6 എന്‍ജിനിലേക്ക് മാറുന്നതോടെ വാഹനങ്ങളുടെ വിലയില്‍ കാര്യമായ വര്‍ധനവുണ്ടാകുമെന്ന് മുമ്പുതന്നെ അറിയിപ്പുകളുണ്ടായിരുന്നു.

ഭ്യന്തര വാഹനനിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് പുറത്തിറക്കുന്ന എല്ലാം യാത്രാ വാഹനങ്ങളുടെയും വില ഉയരുന്നു. 2020 ജനുവരി ഒന്ന് മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വരുത്തുമെന്നാണ് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചിരിക്കുന്നത്. എത്ര ശതമാനമാണ് കൂടുന്നതെന്ന് ടാറ്റ വെളിപ്പെടുത്തിയിട്ടില്ല.

ബിഎസ്-6 എന്‍ജിനിലേക്ക് മാറുന്നതും നിര്‍മാണ സാമഗ്രികളുടെ വില ഉയരുന്നതുമാണ് വാഹനങ്ങളുടെ വില ഉയര്‍ത്താന്‍ കമ്പനിയെ നിര്‍ബന്ധിതരാക്കുന്നതെന്നാണ് ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വെഹിക്കിള്‍ വിഭാഗം പ്രസിഡന്റ് മായാങ്ക് പരീക് അഭിപ്രായപ്പെട്ടത്.

ബിഎസ്-6 എന്‍ജിനിലേക്ക് മാറുന്നതോടെ വാഹനങ്ങളുടെ വിലയില്‍ കാര്യമായ വര്‍ധനവുണ്ടാകുമെന്ന് മുമ്പുതന്നെ അറിയിപ്പുകളുണ്ടായിരുന്നു. സാധാരണഗതിയില്‍ 10,000 രൂപ മുതല്‍ 50,000 വരെയാണ് വാഹനങ്ങളുടെ വില ഉയരാറുള്ളത്. എന്നാല്‍, ഇത്തവണ ഇതിലും മുകളില്‍ പോകുമെന്നാണ് സൂചന.

ടാറ്റയുടെ ഹാരിയര്‍ ഉള്‍പ്പെടെയുള്ള ഉയര്‍ന്ന വാഹനങ്ങളുടെ വിലയിലായിരിക്കും കാര്യമായ മാറ്റമുണ്ടാകുക. മറ്റ് വാഹന നിര്‍മാതാക്കളും വില ഉയര്‍ത്തുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്നാണ് സൂചന. ജനുവരി മുതല്‍ വാഹനങ്ങളുടെ വില ഉയര്‍ത്തുമെന്ന് കിയ മുമ്പുതന്നെ അറിയിച്ചിരുന്നു.

അതേസമയം, രണ്ട് വാഹനങ്ങളാണ് ടാറ്റയില്‍ നിന്ന് ഉടന്‍ നിരത്തുകളിലെത്താനൊരുങ്ങുന്നത്. പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയില്‍ ടാറ്റ അല്‍ട്രോസും എസ്‌യുവി വിഭാഗത്തില്‍ ഗ്രാവിറ്റാസുമാണ് ഇവ. അല്‍ട്രോസ് ജനുവരിയുടെ തുടക്കത്തിലും ഗ്രാവിറ്റാസ് വരും മാസങ്ങളിലും വിപണിയിലെത്തും.

Content Highlights: Tata Motors Announce Price Hike For Its Passenger Vehicles

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arvind kejriwal, sabu m jacob

1 min

കേരളവും പിടിക്കുമെന്ന് കെജ്‌രിവാള്‍; ട്വന്റി ട്വന്റിയുമായി ആം ആദ്മി പാര്‍ട്ടി സഖ്യം പ്രഖ്യാപിച്ചു

May 15, 2022


Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022

More from this section




Most Commented