വാഹനങ്ങളുടെ വില്‍പ്പന ഉയര്‍ത്തുന്നതിനായി മികച്ച ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യയുടെ സ്വന്തം വാഹനനിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്സ്. ടാറ്റയുടെ വാഹനനിരയിലെ വമ്പനായ ഹാരിയര്‍ മുതല്‍ എന്‍ട്രി ലെവല്‍ വാഹനമായ ടിയാഗോ വരെയുള്ള വാഹനങ്ങള്‍ക്ക് 80,000 രൂപ വരെയുള്ള ആനൂകൂല്യങ്ങളാണ് നല്‍കുന്നത്.
ടാറ്റയുടെ പ്രീമിയം എസ്യുവി മോഡലായ ഹാരിയറിന്റെ XZ+, XZA+, ഡാര്‍ക്ക് എഡിഷന് എന്നീ വേരിയന്റുകള്‍ക്ക് 25,000 രൂപയുടെ ക്യാഷ് ഡിസ്കൗണ്ടും 40,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും 15,000 രൂപയുടെ കോര്‍പറേറ്റ് ഡിസ്കൗണ്ടുമാണ് ഒരുക്കിയിട്ടുള്ളത്. 13.69 ലക്ഷം രൂപ മുതല്‍ 20.25 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്റെ എക്സ്ഷോറൂം വില.
ടാറ്റ അടുത്തിടെ അവതരിപ്പിച്ച നെക്സോണിന്റെ പുതിയ മോഡലിനാണ് ഏറ്റവും കുറഞ്ഞ ഓഫര്‍ ഒരുക്കിയിട്ടുള്ളത്. 10,000 രൂപയുടെ കോര്‍പറേറ്റ് ഓഫര്‍ മാത്രമാണ് നെക്സോണിന് നല്‍കുന്നത്. ടാറ്റയുടെ ടോപ്പ് സെല്ലിങ്ങ് വാഹനങ്ങളിലൊന്നായ നെക്സോണിന് 6.95 ലക്ഷം രൂപ മുതല്‍ 12.72 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില.
15,000 രൂപയുടെ ക്യാഷ് ഡിസ്കൗണ്ടും 10,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും 10,000 രൂപയുടെ കോര്‍പറേറ്റ് ഡിസ്കൗണ്ടും ഉള്‍പ്പെടെ 35,000 രൂപയുടെ ആനുകൂല്യങ്ങളാണ് ടാറ്റയുടെ എന്‍ട്രി ലെവല്‍ മോഡലായ ടിയാഗോയ്ക്ക് നല്‍കുന്നത്. 4.60 ലക്ഷം മുതല്‍ 6.60 ലക്ഷം രൂപ വരെയാണ് ടിയാഗോയുടെ എക്സ്ഷോറും വില.
ടാറ്റയുടെ സെഡാന് മോഡലായ ടിഗോറിനും മികച്ച ഓഫറാണ് ഒരുക്കിയിട്ടുള്ളത്. 20,000 രൂപയുടെ ക്യാഷ് ഡിസ്കൗണ്ട്, 20,000 രൂപയുടെ എക്സ്ചേഞ്ച് ബോണസ് 10,000 രൂപയുടെ കോര്‍പറേറ്റ് ഡിസ്കൗണ്ട് എന്നിവയുള്‍പ്പെടെ 50,000 രൂപയുടെ ആനുകൂല്യമാണ് ടിഗോറിന് നല്‍കുന്നത്. 5.75 ലക്ഷം മുതല്‍ 7.49 ലക്ഷം രൂപ വരെയാണ് ടിഗോറിന്റെ വില.
Content Highlights: Tata Motors Announce Offer For Its High Demand Models
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..