ഗ്രാന്റ് വിത്താര എത്തി, ക്രെറ്റയോട് മത്സരിക്കാന്‍ ഇനിയെത്തുന്നത് ടാറ്റ, മഹീന്ദ്ര എസ്.യു.വികള്‍


ഇന്ത്യയില്‍ അതിവേഗം കരുത്താര്‍ജിക്കുന്ന സെഗ്മെന്റില്‍ ഒന്നാണ് മിഡ്-സൈസ് എസ്.യു.വി.

ടാറ്റ കർവ് കൺസെപ്റ്റ് | Photo: Tata Motors

ന്ത്യയിലെ മിഡ്-സൈസ് എസ്.യു.വികളില്‍ എതിരാളിയില്ലാത്ത താരമായിരുന്നു ഹ്യുണ്ടായിയുടെ ക്രെറ്റ. ഹ്യുണ്ടായി കുടുംബത്തില്‍ നിന്ന് തന്നെയുള്ള കിയയുടെ സെല്‍റ്റോസ് വന്നതോടെ ഈ ഏകാധിപത്യത്തിന് അല്‍പ്പം ഇടിവ് സംഭവിച്ചെങ്കിലും ഒന്നാം സ്ഥാനം ക്രെറ്റയുടെ പക്കല്‍ സുരക്ഷിതമായിരുന്നു. ഈ സെഗ്‌മെന്റിലേക്കാണ് മാരുതിയുടെ ഗ്രാന്റ് വിത്താരയും ടൊയോട്ടയുടെ ഹൈറൈഡറും എത്തിയിട്ടുള്ളത്. ഇതോടെ മത്സരം കടുത്ത ഈ സെഗ്മെന്റിലേക്ക് വാഹനം പരിഗണിക്കുകയാണ് ടാറ്റയും മഹീന്ദ്രയും ഹോണ്ടയുമെന്ന് റിപ്പോര്‍ട്ട്.

ഈ വര്‍ഷം ആദ്യം ടാറ്റ പ്രദര്‍ശനത്തിനെത്തിച്ച വാഹനമാണ് കര്‍വ്. രണ്ട് വര്‍ഷത്തിനുള്ളില്‍ ഇലക്ട്രിക് കരുത്തില്‍ വിപണിയില്‍ എത്തുമെന്ന് ഉറപ്പുനല്‍കിയിട്ടുള്ള ഈ വാഹനത്തിന്റെ ഫോസില്‍ ഫ്യുവല്‍ മോഡലും എത്തിയേക്കുമെന്നാണ് അഭ്യൂഹങ്ങള്‍. ഇത്തരത്തില്‍ ഈ വാഹനം അവതരിപ്പിച്ചാല്‍ വാഹനത്തിന്റെ വിലപ്പം കൊണ്ടും മറ്റ് ഫീച്ചറുകള്‍ കൊണ്ടും മിഡ് സൈസ് ശ്രേണിയിലായിരിക്കും ഈ വാഹനത്തെ ടാറ്റ ഉള്‍പ്പെടെയുത്തുകയെന്നും വിലയിരുത്തലുകളുണ്ട്. 1.5 ലിറ്റര്‍ പെട്രോള്‍-ഡീസല്‍ എന്‍ജിനുകളില്‍ കര്‍വ് പ്രതീക്ഷിക്കാം.



മഹീന്ദ്രയും മിഡ്-സൈസ് എസ്.യു.വി.ശ്രേണിയില്‍ ഒരു മത്സരത്തിനുള്ള തയാറെടുപ്പുകളിലാണെന്നാണ് സൂചന. എം210 എന്ന കോഡ് നമ്പറില്‍ നിര്‍മിക്കുന്ന ഈ വാഹനം നിലവിലെ എക്‌സ്.യു.വി.500-ന്റെ പകരക്കാരനായിരിക്കുമെന്നാണ് വിലയിരുത്തലുകള്‍. ഇലക്ട്രിക് കരുത്തിലും ഈ വാഹനമെത്തും. മഹീന്ദ്ര ഓട്ടോമോട്ടീവ് ഡിസൈന്‍ യൂറോപ്പായിരിക്കും ഈ വാഹനം ഒരുക്കുന്നതെന്നാണ് വിവരം. ഇലക്ട്രിക് കരുത്തില്‍ എത്തുന്ന ഈ വാഹനം ടാറ്റയുടെ കര്‍വ് ഇലക്ട്രിക്കിന് സമാനമായ ഫീച്ചറുകള്‍ നല്‍കിയായിരിക്കും എത്തുക.

ഹോണ്ട ഇതിനോടകം തന്നെ കോംപാക്ട്, മിഡ്-സൈസ് എസ്.യു.വികള്‍ പ്രഖ്യാപിച്ച് കഴിഞ്ഞു. 2023-ന്റെ രണ്ടാം പാദത്തില്‍ ക്രെറ്റയോട് മത്സരിക്കുന്ന ഹോണ്ടയുടെ വാഹനം ആഗോളതലത്തില്‍ അവതരിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഹോണ്ടയുടെ പ്രീമിയം സെഡാന്‍ മോഡലായ സിറ്റിയെ അടിസ്ഥാനമാക്കി ആയിരിക്കും ഈ വാഹനം ഒരുങ്ങുകയെന്നാണ് വിവരം. ഇതും ഹൈബ്രിഡ് വാഹനമായിരിക്കും. 1.5 ലിറ്റര്‍ അക്കിറ്റ്‌സണ്‍ സൈക്കിള്‍ പെട്രോള്‍ എന്‍ജിനും രണ്ട് ഇലക്ട്രിക് മോട്ടോറുമായിരിക്കും ഇതില്‍ കരുത്തേകുക.

ഇന്ത്യയില്‍ അതിവേഗം കരുത്താര്‍ജിക്കുന്ന സെഗ്മെന്റില്‍ ഒന്നാണ് മിഡ്-സൈസ് എസ്.യു.വി. മാര്‍ക്കറ്റ് ലീഡറായി ക്രെറ്റ വാണിരുന്ന ഈ ശ്രേണിയിലേക്ക് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ നിരവധി മോഡലുകളാണ് എത്തിയത്. ക്രെറ്റയുമായി മെക്കാനിക്കല്‍ ഫീച്ചറുകള്‍ പങ്കിടുന്ന സെല്‍റ്റോസ് മുമ്പുതന്നെ വിപണിയിലുണ്ട്. ഇതിനൊപ്പം ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍, സ്‌കോഡ കുഷാക്, ടൊയോട്ട അര്‍ബണ്‍ ക്രൂയിസര്‍ ഹൈറൈഡര്‍, മാരുതി സുസുക്കി ഗ്രാന്റ് വിത്താര എന്നീ മോഡലുകളാണ് ഇപ്പോള്‍ ഈ ശ്രേണിയില്‍ മത്സരിക്കുന്നത്.

Source: India Car News

Content Highlights: Tata motors and mahindra makes mid size suv to compete with hyundai creta


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented