ജെറ്റ് എഡിഷനായി നിരത്തിലെത്താന്‍ ടാറ്റ നെക്‌സോണ്‍ ഇലക്ട്രിക് മോഡലുകളും; വില 17.50 ലക്ഷം


നെക്‌സോണ്‍ ഇ.വി. മാക്‌സ്, നെക്‌സോണ്‍ ഇ.വി. പ്രൈം എന്നീ മോഡലുകളുടെ ജെറ്റ് എഡിഷനാണ്പുറത്തിറക്കിയിരിക്കുന്നത്. 

ടാറ്റ നെക്‌സോൺ ഇ.വി. മാക്‌സ് ജെറ്റ് എഡിഷൻ | Photo: Tata Motors

ന്ത്യയിലെ ഉത്സവ സീസണ്‍ കൂടുതല്‍ മോടിപിടിപ്പിക്കുന്നതിനായി കഴിഞ്ഞ ദിവസമാണ് ടാറ്റ മോട്ടോഴ്‌സിന്റെ ജനപ്രിയ എസ്.യു.വികളുടെ ജെറ്റ് എഡിഷന്‍ മോഡലുകള്‍ വിപണിയില്‍ അവതരിപ്പിച്ചത്. ഏതാനും ദിവസങ്ങള്‍ക്കിപ്പുറം ടാറ്റയുടെ ഇലക്ട്രിക് മോഡലുകളും ജെറ്റ് എഡിഷനായി നിരത്തുകളില്‍ എത്തുകയാണ്. നെക്‌സോണ്‍ ഇ.വി. മാക്‌സ്, നെക്‌സോണ്‍ ഇ.വി. പ്രൈം എന്നീ മോഡലുകളുടെ ജെറ്റ് എഡിഷനാണ് ടാറ്റ മോട്ടോഴ്‌സ് പുറത്തിറക്കിയിരിക്കുന്നത്.

രണ്ട് പതിപ്പുകളിലായി മൂന്ന് വേരിയന്റാണ് ജെറ്റ് എഡിഷന്‍ ആയിരിക്കുന്നത്. ഇതില്‍ XZ+ ലെക്‌സ് പ്രൈം ജെറ്റിന് 17.50 ലക്ഷം രൂപയും XZ+ ലെക്‌സ് മാക്‌സ് ജെറ്റിന് 19.54 ലക്ഷവും XZ+ ലെക്‌സ് മാക്‌സ് ജെറ്റ് എ.സി. എഫ്.സി. മോഡലിന് 20.04 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. റെഗുലര്‍ നെക്‌സോണ്‍, സഫാരി, ഹാരിയര്‍ എന്നീ മൂന്ന് എസ്.യു.വി. മോഡലുകളുടെ ജെറ്റ് എഡിഷനാണ് ടാറ്റ മോട്ടോഴ്‌സ് ആദ്യം വിപണിയില്‍ അവതരിപ്പിച്ചത്.

മറ്റ് ജെറ്റ് എഡിഷന്‍ മോഡലുകള്‍ പോലെ ബിസിനസ് ജെറ്റുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഡിസൈനിലാണ് ഇ.വിയുടെ ജെറ്റ് എഡിഷനും ഒരുങ്ങിയിട്ടുള്ളത്. എര്‍ത്തി ബ്രോണ്‍സ്-പ്ലാറ്റിനം സില്‍വര്‍ റൂഫും നല്‍കി ഡ്യുവല്‍ ടോണ്‍ നിറത്തിലാണ് ഈ വാഹനത്തിന്റെ എക്സ്റ്റീരിയര്‍ ഒരുങ്ങിയിട്ടുള്ളത്. ഇതിനൊപ്പം ജെറ്റ് ബ്ലാക്ക് ഫിനീഷിങ്ങിലെ അലോയി വീലുകളും സില്‍വര്‍ സ്‌കിഡ് പ്ലേറ്റും ജെറ്റ് എഡിഷന്‍ മോഡലുകളെ റെഗുലര്‍ പതിപ്പില്‍ നിന്ന് കാഴ്ചയില്‍ വ്യത്യസ്തമാക്കും.

ഒയിസ്റ്റര്‍ വൈറ്റ് ആന്‍ഡ് ഗ്രാനൈറ്റ് ബ്ലാക്ക് നിറങ്ങളിലാണ് അകത്തളം അലങ്കരിച്ചിരിക്കുന്നത്. ഹെഡ്റെസ്റ്റുകളില്‍ ജെറ്റ് ബാഡ്ജിങ്ങും നല്‍കിയിട്ടുണ്ട്. ഡാഷ്ബോര്‍ഡിലെ മിഡ്പാഡിന് സ്റ്റീല്‍ ബ്രോണ്‍സ് നിറം നല്‍കിയും ഡോറുകളിലും ഫ്ളോര്‍ കണ്‍സോളിലും ബ്രോണ്‍സ് ആക്സെന്റുകള്‍ നല്‍കിയും ഇന്റീരിയര്‍ സ്റ്റൈലിഷാക്കിയിട്ടുണ്ട്. വാഹനത്തിന് പ്രീമിയം ഫീല്‍ നല്‍കുന്നതിനായി ഡോര്‍ ട്രിമ്മുകള്‍ ലെതര്‍ ഫിനീഷിങ്ങ് നല്‍കി അലങ്കരിച്ചിരിക്കുന്നു.

ടാറ്റ നെക്‌സോണ്‍ ഇ.വി. പ്രൈം ജെറ്റ് എഡിഷന്‍ | Photo: Tata Motors

ഓട്ടോ ഡിമ്മിങ്ങ് റിയര്‍വ്യൂ മിറര്‍, ഇലക്ട്രിക് സണ്‍റൂഫ്, മള്‍ട്ടി മോഡ് റീജെന്‍, ജുവല്‍ഡ് കണ്‍ട്രോള്‍ നോബ്, ക്രൂയിസ് കണ്‍ട്രോള്‍, വെന്റിലേറ്റഡ് സീറ്റ്, ഓട്ടോ ഹോള്‍ഡ് സംവിധാനമുള്ള ഇലക്ട്രോണിക് പാര്‍ക്കിങ്ങ് ബ്രേക്ക്, ഐ-ടി.പി.എം.എസ്, എയര്‍ പ്യൂരിഫയര്‍, വയര്‍ലെസ് സ്മാര്‍ട്ട് ഫോണ്‍ ചാര്‍ജര്‍ എന്നീ ഫീച്ചറുകള്‍ നെക്‌സോണ്‍ ഇ.വി. ജെറ്റിലുണ്ട്. അതേസമയം, സ്മാര്‍ട്ട് വാച്ച് കണക്ടിവിറ്റി ഫീച്ചറുകളും 110 സെക്കന്റ് ചാര്‍ജിങ്ങ് ടൈം ഔട്ട് ഇ.വി. പ്രൈമില്‍ നല്‍കുന്നുണ്ട്.

141 ബി.എച്ച്.പി. പവറും 250 എന്‍.എം. ടോര്‍ക്കുമേകുന്ന പെര്‍മനെന്റ് മാഗ്‌നെറ്റ് സിന്‍ക്രനസ് എ.സി. ഇലക്ട്രിക് മോട്ടോറും ഒറ്റത്തവണ ചാര്‍ജില്‍ 437 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കുന്ന 40.5 കിലോവാട്ട് ബാറ്ററി പാക്കുമാണ് നെക്‌സോണ്‍ ഇ.വി. മാക്‌സില്‍ നല്‍കിയിട്ടുള്ളത്. അതേസമയം, 312 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്ന 30.2 കിലോവാട്ട് ബാറ്ററി പാക്കാണ് നെക്‌സോണ്‍ ഇ.വി. പ്രൈമിലുള്ളത്. 127 ബി.എച്ച്.പി. പവര്‍ ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറാണ് ഈ വാഹനത്തിന് കരുത്തേകുന്നത്.

Content Highlights: Tata launches jet edition of nexon EV max and Nexon EV Prime


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021

Most Commented