ടാറ്റ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ആഡംബര വാഹന നിര്‍മാതാക്കളായ ജാഗ്വര്‍ ലാന്‍ഡ് റോവര്‍ അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ മൂന്ന് മോഡലുകള്‍ പുറത്തിറക്കും. ഇതില്‍ ആദ്യ മോഡല്‍ ലാന്‍ഡ് റോവറിന്റെ ഐക്കണിക് മുഖമായ പുതിയ ഡിഫന്‍ഡറായിരിക്കും. 2020-21 സാമ്പത്തിക വര്‍ഷത്തോടെ ഡിഫന്‍ഡര്‍ വിപണിയിലെത്തും. മറ്റു രണ്ടു മോഡലുകള്‍ ഏതെല്ലാമാണെന്ന വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മൂന്ന് പുതിയ അംഗങ്ങള്‍ കൂടി വരുന്നതോടെ ജാഗ്വര്‍ ലാന്‍ഡ് റോവര്‍ നിരയില്‍ ആകെ മോഡലുകളുടെ എണ്ണം 16 ആയി ഉയരും.

നിലവില്‍ മിക്ക വാഹനങ്ങളും പുതിയ മോഡുലാര്‍ ലോഞ്ചിട്യൂഡിനല്‍ പ്ലാറ്റ്‌ഫോമിലേക്ക് (MLA) മാറ്റാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. 2020-ല്‍ ഇതിന് തുടക്കമാകും. മില്‍ഡ് ഹൈബ്രിഡ്‌, പ്ലഗ്-ഇന്‍ ഹൈബ്രിഡ്, ഫുള്‍ ഇലക്ട്രിക് എന്നീ കാറ്റഗറിയിലായിരിക്കും പ്രധാനമായും പുതിയ പ്ലാറ്റ്‌ഫോം ഉപയോഗപ്പെടുത്തുക. D7U, D7A, D8, D7e, D2a, D6a എന്നീ ആറു പ്ലാറ്റ്‌ഫോമിലാണ് നിലവില്‍ ജാഗ്വര്‍ ലാന്‍ഡ് റോവറിന്റെ പതിമൂന്ന് മോഡലുകള്‍. പുതിയ ഡിഫന്‍ഡറിന്റെ വിവരങ്ങളൊന്നും കമ്പനി വെളിപ്പെടുത്തിയിട്ടില്ല. രൂപത്തില്‍ പഴയ പ്രൗഢി ഒട്ടും നഷ്ടപ്പെടില്ലെന്ന് പ്രതീക്ഷിക്കാം. 

Read This; വാഹനം വെള്ളത്തില്‍ കുടുങ്ങിയോ? ഇന്‍ഷുറന്‍സ് ലഭിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

Content Highlights; Tata-JLR to bring three new models in the next five years