റ്റവും കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാവുന്ന സെഡാന്‍ എന്നുള്ളതായിരുന്നു ടാറ്റ ടിഗോറിന് നല്‍കിയിരുന്ന വിശേഷണം. മികച്ച പ്രകടനവും, കാര്യക്ഷമമായ ഇന്ധന ക്ഷമതയും, കുറഞ്ഞ വിലയും കൂടിയായപ്പോള്‍ ടിഗോറിനെ ജനങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു.

മികച്ച ജനപ്രീതി ഉറപ്പാക്കിയതിനെ തുടര്‍ന്ന് വിശേഷണം ഒന്ന് മാറ്റിപ്പിടിക്കാന്‍ ഒരുങ്ങുകയാണ് ടിഗോര്‍. ഇതിനായി കറുപ്പ് ഉടയാടകള്‍ അണിഞ്ഞ് കൂടുതല്‍ സ്റ്റൈലിഷായി ടിഗോര്‍ ബാക്ക് എന്ന പേരില്‍ രണ്ടാം വരവിനൊരുങ്ങുകയാണ്. 

ടിയാഗോ എന്‍ആര്‍ജി നിരത്തിലെത്തിച്ചതിന് പിന്നാലെ തന്നെ ടിഗോര്‍ ബാക്ക് പുറത്തിറക്കാനാണ് സാധ്യത. ക്രോസ്-സ്‌റ്റൈല്‍ വിഭാഗത്തില്‍ പുറത്തിറക്കുന്ന വാഹനം ഒറ്റ നിറത്തില്‍ മാത്രമായിരിക്കും അവതരിപ്പിക്കുന്നത്. 

ബ്ലാക്ക്-ഓറഞ്ച് ഡുവല്‍ ടോണ്‍ കോമ്പിനേഷനിലായിരിക്കും ടിഗോര്‍ ബാക്ക് നിരത്തിലെത്തിക്കുക. ഗ്രില്ല്, ബമ്പറിന്റെ ലോവര്‍ പോര്‍ഷന്‍, വീല്‍ ആര്‍ച്ച്, ക്ലാഡിങ്ങ്, ബി പില്ലറുകള്‍ എന്നിവയ്‌ക്കൊപ്പം റൂഫിനും കറുപ്പ് നിറം നല്‍കും.

ബ്ലാക്ക് സ്‌മോക്ഡ് ഹെഡ്‌ലാമ്പ് നല്‍കിയെത്തുന്ന വാഹനത്തില്‍ നിന്ന് ക്രോമിയം പൂര്‍ണമായും ഒഴിവാക്കുന്നുണ്ട്. 15 ഇഞ്ച് ബ്ലാക്ക് ഫിനീഷിങ് അലോയി വീലുകളും സില്‍വര്‍ ഫിനീഷിങ് സ്‌കിഡ് പ്ലേറ്റുകളും ഈ വാഹനത്തില്‍ ഒരുക്കും. 

ബിഎസ്-ആറ് നിലവാരത്തിലുള്ള എന്‍ജിനായിരിക്കും പുതിയ ടിഗോറില്‍ നല്‍കുക. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 1.05 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലും എത്തുന്ന വാഹനത്തില്‍ മാനുവല്‍ ഗിയര്‍ബോക്‌സിലായിരിക്കും പ്രവര്‍ത്തിക്കുക.