ടാറ്റയില്‍ നിന്ന് ഒരു കുഞ്ഞ് എസ്‌യുവി; ഹോണ്‍ബില്‍ ഓട്ടോ എക്‌സ്‌പോയിലെത്തും


ടാറ്റ അല്‍ട്രോസിന് അടിസ്ഥാനമൊരുക്കുന്ന പുതിയ ആല്‍ഫ ആര്‍ക്കിടെക്ച്ചറില്‍ ഇംപാക്ട് 2.0 ഡിസൈനിലാണ് ഹോണ്‍ബില്‍ കണ്‍സെപ്റ്റിന്റെ നിര്‍മാണം.

ന്ത്യന്‍ നിരത്തുകളില്‍ വീണ്ടുമൊരു സൂപ്പര്‍ ഹിറ്റ് ഒരുക്കാനുള്ള നീക്കത്തിലാണ് ടാറ്റ മോട്ടോഴ്‌സ്. ഇതിനായി ടാറ്റ നിര്‍മിക്കുന്ന ഹോണ്‍ബില്‍ എന്ന മിനി എസ്‌യുവി ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലെത്തും. കഴിഞ്ഞ വര്‍ഷം ജനീവ മോട്ടോര്‍ ഷോയില്‍ ടാറ്റ പ്രദര്‍ശിപ്പിച്ച H2X എന്ന മൈക്രോ-എസ്‌യുവി കണ്‍സെപ്റ്റ് മോഡലാണ് ഇന്ത്യയില്‍ ഹോണ്‍ബില്‍ ആയി പിറക്കുന്നത്.

ഒറ്റനോട്ടത്തില്‍ ആരെയും ആകര്‍ഷിക്കുന്ന രൂപഭംഗിയാണ് ഹോണ്‍ബില്ലിന്റെ പ്രത്യേകത. ടാറ്റ അല്‍ട്രോസിന് അടിസ്ഥാനമൊരുക്കുന്ന പുതിയ ആല്‍ഫ ആര്‍ക്കിടെക്ച്ചറില്‍ ഇംപാക്ട് 2.0 ഡിസൈനിലാണ് ഹോണ്‍ബില്‍ കണ്‍സെപ്റ്റിന്റെ നിര്‍മാണം. കണ്‍സെപ്റ്റ് മോഡലിലെ സൗന്ദര്യം പ്രൊഡക്ഷന്‍ പതിപ്പിലും പറിച്ചുനടനാണ് നിര്‍മാതാക്കള്‍ ശ്രമിക്കുന്നതെന്നാണ് സൂചന.

വാഹനത്തിന്റെ മെക്കാനിക്കല്‍ ഫീച്ചേഴ്സ് അടക്കമുള്ള വിവരങ്ങളൊന്നും ടാറ്റ വ്യക്തമാക്കിയിട്ടില്ല. എങ്കിലും, ടാറ്റ ടിയാഗോയില്‍ നല്‍കിയിട്ടുള്ള 1.2 ലിറ്റര്‍ റെവോട്രോള്‍ പെട്രോള്‍ എന്‍ജിനായിരിക്കും ഈ വാഹനത്തില്‍ നല്‍കുകയെന്നാണ് വിവരം. ചെറിയ ഡീസല്‍ എന്‍ജിനുകളുടെ നിര്‍മാണം ടാറ്റ അവസാനിപ്പിച്ചതിനാല്‍ ഡീസല്‍ മോഡലിന്റെ കാര്യം ഉറപ്പായിട്ടില്ല. ബിഎസ്-6 എന്‍ജിനായിരിക്കും ഇതില്‍ നല്‍കുക.

ടാറ്റ നിരയില്‍ നെക്സോണിന് തൊട്ടുതാഴെയായിരിക്കും പുതിയ മൈക്രോ എസ്.യു.വിയുടെ സ്ഥാനം. മഹീന്ദ്ര KUV 100, വരാനിരിക്കുന്ന മാരുതി സുസുക്കി എസ്-പ്രെസോ എന്നിവയാണ് ഇന്ത്യന്‍ നിരത്തുകളില്‍ ടാറ്റ ഹോണ്‍ബില്ലിന്റെ പ്രധാന എതിരാളികള്‍. അഞ്ച് ലക്ഷം മുതല്‍ എഴ് ലക്ഷം രൂപ വരെയായിരിക്കും ഈ വാഹനത്തിന്റെ വിലയെന്നാണ് സൂചന.

Source: Indiacarnews

Content Highlights: Tata Hornbill SUV Launch This Year

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022

More from this section




Most Commented