ടാറ്റ എച്ച്.ബി.എക്‌സ് | ഫോട്ടോ: മാതൃഭൂമി
ഇന്ത്യയിലെ എല്ലാ വാഹനശ്രേണിയിലും സാന്നിധ്യമറിച്ചിട്ടുള്ള ടാറ്റ മോട്ടോഴ്‌സ് മിനി എസ്.യു.വി. സെഗ്മെന്റിലേക്കും ചുവടുവയ്ക്കുന്നു. ഇതിനായി ടാറ്റ ഒരുക്കുന്ന എച്ച്.ബി.എക്‌സ്. എന്ന വാഹനം ഈ വര്‍ഷം പകുതിയോടെ നിരത്തുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. വരവിന് മുന്നോടിയായുള്ള പരീക്ഷണയോട്ടത്തിലാണ് ഈ കുഞ്ഞന്‍ എസ്.യു.വിയിപ്പോള്‍.
ടാറ്റയുടെ ആല്‍ഫ പ്ലാറ്റ്‌ഫോമില്‍ ഇംപാക്ട് 2.0 ഡിസൈന്‍ ലാങ്ങ്വേജില്‍ ഒരുങ്ങിയിട്ടുള്ള വാഹനം കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശനത്തിന് എത്തിയിരുന്നു. മസ്‌കുലര്‍ ഭാവത്തില്‍ ഒരുങ്ങിയിട്ടുള്ള എച്ച്.ബി.എക്‌സ്. കണ്‍സെപ്റ്റിനോട് നീതി പുലര്‍ത്തിയുള്ള ഡിസൈനിലായിരിക്കും ഇതിന്റെ പ്രൊഡക്ഷന്‍ പതിപ്പ് അവതരിപ്പിക്കുകയെന്നാണ് സൂചന.
നേര്‍ത്ത ഡി.ആര്‍.എല്‍., സ്പ്ലിറ്റ് ഹെഡ്‌ലാമ്പ്, ഡ്യുവല്‍ ടോണ്‍ ബമ്പര്‍, വലിയ സ്‌കിഡ് പ്ലേറ്റ് എന്നിവയിലാണ് ഈ മിനി എസ്.യു.വിയുടെ മുന്‍വശം ഒരുക്കിയിട്ടുള്ളത്. ബ്ലാക്ക് ഫിനീഷ് ക്ലാഡിങ്ങ്, അലോയി വീല്‍, ബ്ലാക്ക് ബി പില്ലര്‍, വശങ്ങളിലേക്ക് നീളുന്ന ടെയ്ല്‍ ലാമ്പും സ്‌കിഡ് പ്ലേറ്റ് നല്‍കിയുള്ള ഡ്യുല്‍ ടോണ്‍ ബമ്പറും, റൂഫ് റെയിലും തുടങ്ങിയവയും ഈ വാഹനത്തെ അലങ്കരിക്കുന്നുണ്ട്.
സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളുള്ള ഇന്റീരിയറാണ് HBX-ല്‍ ഉള്ളത്. ഫ്‌ളോട്ടിങ്ങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഹൈറ്റ് അഡ്ജസ്റ്റ് ഡ്രൈവിങ്ങ് സീറ്റ്, ഇലക്ട്രിക് പവര്‍ സ്റ്റിയറിങ്ങ് എന്നിവ ഇന്റീരിയറിനെ കൂടുതല്‍ ഫീച്ചര്‍ സമ്പന്നമാക്കിയേക്കും.
ടിയാഗോയില്‍ നല്‍കിയിട്ടുള്ള 1.2 ലിറ്റര്‍ റെവോട്രോണ്‍ പെട്രോള്‍ എന്‍ജിനിലായിരിക്കും ഈ വാഹനം ഒരുങ്ങുക. 85 പി.എസ്. പവറും 114 എന്‍.എം. ടോര്‍ക്കുമാണ് എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍, എ.എം.ടി. എന്നിവയാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴച വരുത്തിലെന്നാണ് റിപ്പോര്‍ട്ട്.
Content Highlights: Tata HBX Mini SUV Might Be Launch In The Mid Of 2021
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..