ളുകള്‍ കാത്തിരുന്ന സ്വന്തമാക്കുന്ന ഒരു കീഴ്‌വക്കം ഇന്നോളം ടാറ്റയുടെ കാര്യത്തില്‍ ഉണ്ടായിട്ടില്ല. എന്നാല്‍, ഹാരിയറിന് വേണ്ടി കഴിഞ്ഞ ഒരു വര്‍ഷത്തോളമായി വാഹനപ്രേമികള്‍ കട്ട വെയിറ്റങ്ങാണ്. ഈ കാത്തിരിപ്പ് അവസാനിപ്പിച്ച് ജനുവരിയില്‍ വാഹനമെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

എന്നാല്‍, മുമ്പ് ലഭിച്ച വിവരത്തില്‍ നിന്ന് ചെറിയ ഒരു മാറ്റമുണ്ട്. പ്രഥമിക ഘട്ടത്തില്‍ മാനുവല്‍ മോഡല്‍ ഹാരിയര്‍ മാത്രമായിരിക്കും നിരത്തിലെത്തുക. ഓട്ടോമാറ്റിക് പിന്നീട് മാത്രമേ പുറത്തിറക്കൂവെന്നാണ് നിര്‍മാതാക്കളായ ടാറ്റ അറിയിച്ചിട്ടുള്ളത്. 

ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സില്‍ മാത്രമാണ് ആദ്യഘട്ടത്തില്‍ ഈ വാഹനം പുറത്തിറക്കുക. പക്ഷെ, അധികം വൈകാതെ തന്നെ ഹ്യുണ്ടായി ക്രെറ്റയില്‍ പ്രവര്‍ത്തിക്കുന്നതിനോട് സമാനമായ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഹാരിയറിലും ഒരുക്കും. 

ആഗോള എസ്.യു.വി.യായ റേഞ്ച് റോവറില്‍നിന്ന് കടമെടുത്ത സാങ്കേതികതയോടെയാണ് ഹാരിയര്‍ നിരത്തിലെത്തുന്നത്. റേഞ്ച് റോവര്‍ വാഹനങ്ങളുടെ തലയെടുപ്പും ഹാരിയറിന് അവകാശപ്പെടാന്‍ സാധിക്കും.

Tata Harrier

2.0 ലിറ്റര്‍ ക്രയോടെക് ഡീസല്‍ എന്‍ജിനാണ് ഹാരിയറിന് ശക്തിയേകുക. ടെറൈന്‍ റെസ്പോണ്‍സ് മോഡുകളും അഡ്വാന്‍സ്ഡ് ഇലക്ട്രോണിക്കലി കണ്‍ട്രോള്‍ഡ് വേരിയബിള്‍ ജിയോമെട്രി ടര്‍ബോ ചാര്‍ജര്‍ ചേരുന്നതോടെ മികച്ച കരുത്തായിരിക്കും ഹാരിയറിന്.

ഒപ്റ്റിമല്‍ മോഡ്യുലാര്‍ എഫിഷ്യന്റ് ഗ്ലോബല്‍ അഡ്വാന്‍സ്ഡ് ആര്‍ക്കിടെക്ചറാണ് ഹാരിയറില്‍ കമ്പനി നല്‍കുന്നത്. ടാറ്റയും ജാഗ്വാര്‍ ലാന്‍ഡ് റോവറും സംയുക്തമായി ചേര്‍ന്ന് വികസിപ്പിച്ചതാണ് ഈ അടിത്തറ. ലാന്‍ഡ് റോവര്‍ ഡി 8 ആര്‍ക്കിടെക്ചറാണ് ഒമേഗ ആര്‍ക്കിന്റെ അടിസ്ഥാനം. 

ശബ്ദവും വിറയലും കുറയ്ക്കാനായി പ്രത്യേക പാനലുകള്‍ ഇതിലുണ്ട്. കരുത്തേറിയ ഇരുമ്പുകൊണ്ടുള്ളതാണ് ഷാസി. അപകടങ്ങളില്‍ ആഘാതം കാബിനിലേക്ക് കടന്നെത്താതിരിക്കാന്‍ പ്രത്യേക ക്രമ്പിള്‍ സോണുള്‍പ്പെടെ ആവശ്യമായ മുന്‍കരുതലുകളുണ്ട്.

Content Highlight: Tata Harrier To Be Available Only With Manual Gearbox At Launch