ന്ത്യയിലെ വാഹന പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്നത് ടാറ്റയുടെ ഹാരിയറിന്റെ വരവിനായാണ്. 2019 ജനുവരിയില്‍ ഈ വാഹമെത്തുമെന്നാണ് വിവരം. വാഹനത്തിന്റെ എക്‌സ്റ്റീരിയര്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കമ്പനി വെളിപ്പെടുത്തിയെങ്കിലും ഇന്റീരിയര്‍ ഇതാദ്യമാണ് പുറംലോകം കാണുന്നത്. 

നേരിയ തോതിലെങ്കിലും നെക്‌സോണുമായി സാമ്യമുള്ള ഇന്റീരിയറാണ് പുതിയ ഹാരിയറിലുള്ളത്. 8.8 ഇഞ്ച് ഫ്‌ളോട്ടിങ് ടൈപ്പ് ടച്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ലതര്‍ ആവരണം നല്‍കിയിട്ടുള്ള മള്‍ട്ടി ഫങ്ഷന്‍ സ്റ്റീയറിങ് വീല്‍, ഡിജിറ്റല്‍ ഡിസ്‌പ്ലേ, അനലോഗ് ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, എന്നിവയാണ് ഇന്റീരിയറിലെ ഹൈലൈറ്റ്.

രണ്ടാം നിരയില്‍ സെന്റര്‍ ആംറെസ്റ്റ്, കപ്പ് ഹോള്‍ഡര്‍, അഡ്ജസ്റ്റബിള്‍ ഹെഡ്‌റെസ്റ്റ്, രണ്ട് എസി വെന്റുകള്‍, രണ്ട് യുഎസ്ബി പോര്‍ട്ടുകള്‍, ബോട്ടില്‍ ഹോള്‍ഡര്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്.

Harrier
Image: PowerDrift

ഒപ്റ്റിമല്‍ മോഡ്യുലാര്‍ എഫിഷ്യന്റ് ഗ്ലോബല്‍ അഡ്വാന്‍സ്ഡ് ആര്‍ക്കിടെക്ചറാണ് ഹാരിയറില്‍ കമ്പനി നല്‍കുന്നത്. ടാറ്റയും ജാഗ്വാര്‍ ലാന്‍ഡ് റോവറും സംയുക്തമായി ചേര്‍ന്ന് വികസിപ്പിച്ചതാണ് അടിത്തറ. ലാന്‍ഡ് റോവര്‍ ഡി 8 ആര്‍ക്കിടെക്ചറാണ് ഒമേഗ ആര്‍ക്കിന്റെ അടിസ്ഥാനം. 

പുതിയ 2.0 ലിറ്റര്‍ ക്രയോടെക് ഡീസല്‍ എന്‍ജിനാണ് ഹാരിയറിന് ശക്തിയേകുക. 140 ബിഎച്ച്പി പവറും 320 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. 6 സ്പീഡ് മാനുവലിനൊപ്പം ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ഹാരിയറിനുണ്ടാകും. ഓള്‍ വീല്‍ ഡ്രൈവില്‍ മള്‍ട്ടിപ്പിള്‍ ഡ്രൈവ് മോഡുകളും വാഹനത്തിലുണ്ട്.