ന്ത്യയിലെ നിരത്തിലേക്ക് ഇന്ന്‌ രണ്ട് കരുത്തരാണ് എത്തുന്നത്. ഏറെ നാളായി വാഹനപ്രേമികള്‍ കാത്തിരിക്കുന്ന എസ്‌യുവിയായ ടാറ്റ ഹാരിയറും ഏറെ നാളത്തെ കാത്തിരിപ്പിന്റെ വിരസത നല്‍കാത്ത പുതിയ വാഗണ്‍ആറുമാണ് ഈ രണ്ട് മോഡലുകള്‍. 

ഈ രണ്ട് വാഹനങ്ങളുടെയും ബുക്കിങ് മാസങ്ങള്‍ക്ക് മുമ്പ് തന്നെ ആരംഭിച്ചിരുന്നു. ലോഞ്ച് ചെയ്തതിന് പിന്നാലെ തന്നെ ഈ വാഹനങ്ങള്‍ ഉപയോക്താക്കള്‍ക്ക് കൈമാറാന്‍ സാധിക്കുമെന്നാണ് ഇരു നിര്‍മാതാക്കളുടെയും പ്രതീക്ഷ.

ടാറ്റ ഹാരിയറിന്റെ വില സംബന്ധിച്ച വിവരങ്ങള്‍ മാത്രം പുറത്തുവിട്ടിട്ടില്ല. 16 ലക്ഷം മുതല്‍ 21 ലക്ഷം രൂപ വരെയായിരിക്കും വിലയെന്നാണ് അഭ്യൂഹങ്ങള്‍. മാരുതിയുടെ ഹാച്ച്ബാക്കായ വാഗണ്‍ആറിന് 4.50 ലക്ഷം മുതല്‍ ആ്‌റ് ലക്ഷം രൂപ വരെയായിരിക്കും വില.

ലാന്‍ഡ് റോവര്‍ ഡി8 ആര്‍ക്കിടെക്ച്ചറില്‍ ടാറ്റയുടെ പുതിയ ഒമേഗാ പ്ലാറ്റ്ഫോമിലാണ് ഹാരിയര്‍ ഒരുങ്ങിയിട്ടുള്ളത്. XE, XM, XT, XZ എന്നീ നാല് വകഭേദങ്ങളാണ് ഹാരിയറിനുള്ളത്. 

ക്രയോടെക് 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് ഹാരിയറിന് കരുത്തേകുക. 140 ബിഎച്ച്പി പവറും 350 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. 6 സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്. എക്കോ, സിറ്റി, സ്പോര്‍ട്ട് എന്നീ മൂന്ന് ഡ്രൈവിങ് മോഡും വാഹനത്തിനുണ്ട്. ടോപ് വേരിയന്റില്‍ ടെറൈന്‍ റസ്പോണ്‍സ് മോഡുമുണ്ട്.

ടോള്‍-ബോയി ബോഡിയില്‍ ബോക്സ് ടൈപ്പ് ഡിസൈനിലാണ് പുതിയ വാഗണ്‍ ആര്‍ എത്തുന്നത്. എക്സ്റ്റീരിയറിലെ മാറ്റങ്ങള്‍ക്കൊപ്പം ഇന്റീരിയറിലെ സൗകര്യങ്ങളും മെച്ചപ്പെടുത്തിയിട്ടുണ്ട്. 

മുമ്പ് വാഗണ്‍ആറിന് കരുത്ത് പകര്‍ന്നിരുന്ന 67 ബിഎച്ച്പി പവറും 90 എന്‍എം ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനൊപ്പം 1.2 ലിറ്റര്‍ എന്‍ജിനിലും ഇത്തവണ വാഗണ്‍ആര്‍ എത്തുന്നുണ്ട്. LXi, VXi വേരിയന്റുകള്‍ക്ക് പുറമെ, മുന്നാമതായി ZXi വേരിയന്റും ഒരുങ്ങും.

Content Highlights: Tata Harrier & New Maruti WagonR Set To Launch