ന്ത്യന്‍ വാഹനനിര്‍മാതാക്കളായ ടാറ്റയ്ക്ക് അടുത്തിടെ വലിയ നേട്ടങ്ങള്‍ സമ്മാനിച്ച വാഹനമാണ് ഹാരിയര്‍ എന്ന പ്രീമിയം എസ്‌യുവി. എന്നാല്‍, എംജി ഹെക്ടര്‍, കിയ സെല്‍റ്റോസ് എന്നീ വാഹനങ്ങള്‍ എത്തുന്നതോടെ പ്രതാപം നഷ്ടപ്പെടാതിരിക്കാനുള്ള ശ്രമത്തിലാണ് ഹാരിയര്‍.

നിലവിലെ വില്‍പ്പനയും ജനപ്രീതിയും നിലനിര്‍ത്തുന്നതിനായി കൂടുതല്‍ സ്റ്റൈലിഷായി ഹാരിയറിന്റെ ബ്ലാക്ക് എഡീഷന്‍ പതിപ്പ് നിരത്തിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് ടാറ്റ. ഓഗസ്റ്റ് മാസത്തോടെ ബ്ലാക്ക് എഡീഷന്‍ ഹാരിയര്‍ നിരത്തിലെത്തുമെന്നാണ് സൂചനകള്‍.

കറുപ്പില്‍ മുങ്ങികുളിച്ചാണ് ബ്ലാക്ക് എഡീഷന്റെ എന്‍ട്രി. ഗ്ലോസി ബ്ലാക്ക് നിറത്തിലുള്ള എക്‌സ്റ്റീരിയറും ബ്ലാക്ക് ഫിനീഷിങ്ങിലുള്ള 17 ഇഞ്ച് അലോയി വീലുകളും, ബ്ലാക്ക് സ്‌കിഡ് പ്ലേറ്റുമാണ് പുറംഭാഗത്തെ മനോഹരമാക്കുന്നത്. ടാറ്റയുടെ വാര്‍ഷിക ജനറല്‍ മീറ്റിങ്ങിലാണ് വാഹനം പ്രദര്‍ശിപ്പിച്ചത്. 

അകത്തളത്തിന്റെ നിറവും കറുപ്പാണ്. റെഗുലര്‍ ഹാരിയറിന്റെ ബ്രൗണ്‍ നിറത്തിലുള്ള സീറ്റുകളും മറ്റുമായിരുന്നെങ്കില്‍ ഈ വാഹനത്തില്‍ ബ്ലാക്ക് ലെതറിലാണ് സീറ്റുകള്‍ ഒരുക്കിയിരിക്കുന്നത്. മുമ്പ് ഗ്രേ കളറില്‍ നല്‍കിയിരുന്ന പാനലുകള്‍ ഇത്തവണ വുഡന്‍ ഫിനീഷിങ്ങിലേക്ക് മാറിയിട്ടുണ്ട്.

കാഴ്ചയിലുള്ള ഈ മാറ്റങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ഫീച്ചറുകളെല്ലാം റെഗുലര്‍ ഹാരിയറിലേതിന് സമാനമാണ്. 170 ബിഎച്ച്പി പവറും 350 എന്‍എം ടോര്‍ക്കുമേകുന്ന 2.0 ലിറ്റര്‍ ക്രെയോടെക് എന്‍ജിനാണ് ബ്ലാക്ക് എഡീഷന്‍ മോഡലിനും കരുത്തേകുന്നത്.

Content Highlights: Tata Motors Going To Launch Black Edition Variant Of Premium Hatchback Harrier.