ടാറ്റയുടെ പ്രീമിയം കോംപാക്ട് എസ്.യു.വി ഹാരിയര്‍ ജനുവരി ആദ്യം നിരത്തിലെത്തിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. എന്നാല്‍, മുമ്പ് ലഭിച്ച വിവരത്തില്‍ നിന്ന് ചെറിയ ഒരു മാറ്റമുണ്ട്. പ്രഥമിക ഘട്ടത്തില്‍ ഹാരിയറിന്റെ ഓട്ടോമാറ്റിക് മോഡല്‍ പുറത്തിറക്കില്ല. 

ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സില്‍ മാത്രമാണ് ആദ്യഘട്ടത്തില്‍ ഈ വാഹനം പുറത്തിറക്കുക. എന്നാല്‍, പിന്നീട് ഹ്യുണ്ടായിയില്‍ നിന്ന് കടമെടുത്ത ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിലും ഹാരിയര്‍ എത്തുമെന്നാണ് വിവരങ്ങള്‍.

ആഗോള എസ്.യു.വി.യായ റേഞ്ച് റോവറില്‍നിന്ന് കടമെടുത്ത സാങ്കേതികതയോടെയാണ് ഹാരിയര്‍ നിരത്തിലെത്തുന്നത്. റേഞ്ച് റോവര്‍ വാഹനങ്ങളുടെ തലയെടുപ്പും ഹാരിയറിന് അവകാശപ്പെടാന്‍ സാധിക്കും.

Tata Harrier

2.0 ലിറ്റര്‍ ക്രയോടെക് ഡീസല്‍ എന്‍ജിനാണ് ഹാരിയറിന് ശക്തിയേകുക. ടെറൈന്‍ റെസ്‌പോണ്‍സ് മോഡുകളും അഡ്വാന്‍സ്ഡ് ഇലക്ട്രോണിക്കലി കണ്‍ട്രോള്‍ഡ് വേരിയബിള്‍ ജിയോമെട്രി ടര്‍ബോ ചാര്‍ജര്‍ ചേരുന്നതോടെ മികച്ച കരുത്തായിരിക്കും ഹാരിയറിന്.

ഒപ്റ്റിമല്‍ മോഡ്യുലാര്‍ എഫിഷ്യന്റ് ഗ്ലോബല്‍ അഡ്വാന്‍സ്ഡ് ആര്‍ക്കിടെക്ചറാണ് ഹാരിയറില്‍ കമ്പനി നല്‍കുന്നത്. ടാറ്റയും ജാഗ്വാര്‍ ലാന്‍ഡ് റോവറും സംയുക്തമായി ചേര്‍ന്ന് വികസിപ്പിച്ചതാണ് ഈ അടിത്തറ. ലാന്‍ഡ് റോവര്‍ ഡി 8 ആര്‍ക്കിടെക്ചറാണ് ഒമേഗ ആര്‍ക്കിന്റെ അടിസ്ഥാനം. 

Harrier

ശബ്ദവും വിറയലും കുറയ്ക്കാനായി പ്രത്യേക പാനലുകള്‍ ഇതിലുണ്ട്. കരുത്തേറിയ ഇരുമ്പുകൊണ്ടുള്ളതാണ് ഷാസി. അപകടങ്ങളില്‍ ആഘാതം കാബിനിലേക്ക് കടന്നെത്താതിരിക്കാന്‍ പ്രത്യേക ക്രമ്പിള്‍ സോണുള്‍പ്പെടെ ആവശ്യമായ മുന്‍കരുതലുകളുണ്ട്.