തിരാളികളെ പോലും ഞെട്ടിച്ച് ലാന്‍ഡ് റോവര്‍ രൂപഭംഗിയില്‍ ഹാരിയര്‍ എസ്.യു.വി അടുത്തിടെയാണ് ടാറ്റ അവതരിപ്പിച്ചത്. ആദ്യഘട്ടത്തില്‍ മാനുവല്‍ ട്രാന്‍സ്മിഷനില്‍ മാത്രം ലഭ്യമായ ഹാരിയറിന്റെ ഓട്ടോമാറ്റിക് പതിപ്പ് പുറത്തിറക്കാനുള്ള ശ്രമത്തിലാണ്‌ ടാറ്റ. ഹാരിയര്‍ ഓട്ടോമാറ്റിക്കിന്റെ പരീക്ഷണഓട്ട ചിത്രങ്ങളും പുറത്തുവന്നിരിക്കുകയാണിപ്പോള്‍. ഈ വര്‍ഷം പകുതിയോടെ ഓട്ടോമാറ്റിക് മോഡല്‍ വിപണിയിലെത്താനാണ് സാധ്യത.

ഹ്യുണ്ടായില്‍ നിന്നെടുത്ത 6 സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടബിള്‍ ഓട്ടോമാറ്റിക് യൂണിറ്റായിക്കും ഹാരിയറില്‍ നല്‍കുക. നിലവില്‍ 12.69 ലക്ഷം മുതല്‍ 16.25 ലക്ഷം വരെയാണ് ഹാരിയര്‍ മാനുവലിന്റെ എക്സ്ഷോറൂം വില. ഓട്ടോമാറ്റിക് പതിപ്പിന് ഒരു ലക്ഷം രൂപ വരെ വില ഉയരുമെന്നാണ് സൂചന. ക്രയോടെക് 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിന്‍ തന്നെയാണ് ഓട്ടോമാറ്റിക്കിലും. 140 ബിഎച്ച്പി പവറും 350 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. 

ഹാരിയറിന്റെ അല്‍പം വലുപ്പമേറിയ സെവന്‍ സീറ്റര്‍ മോഡല്‍ H7X പുറത്തിറക്കാനും ടാറ്റ ലക്ഷ്യമിടുന്നുണ്ട്. ഈ വര്‍ഷം അവസാനത്തോടെയോ അടുത്ത വര്‍ഷം തുടക്കത്തിലോ H7X അവതരിപ്പിക്കാനാണ് സാധ്യത. 

Content Highlights; Tata Harrier Automatic SPIED for the first time ahead of launch