റെ നാളായി കാത്തിരിക്കുന്ന ടാറ്റ ഹാരിയര്‍ ദിവസങ്ങള്‍ക്കുള്ളില്‍ നിരത്തിലെത്തും. ഫൈവ് സീറ്ററായെത്തുന്ന ഈ എസ്‌യുവിയുടെ H7X എന്ന കോഡ് നമ്പര്‍ നല്‍കിയിരിക്കുന്ന സെവന്‍ സീറ്റര്‍ മോഡലും ഈ വര്‍ഷം തന്നെ പുറത്തിറക്കുമെന്ന് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചു.

ഈ വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് തന്നെ ഹാരിയറിന്റെ രണ്ട് മോഡലുകളും പുറത്തിറക്കാനുള്ള ശ്രമത്തിലാണ് കമ്പനിയെന്ന് ടാറ്റ മോട്ടോഴ്‌സ് എംഡി ഓട്ടോകാറിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇതിന് പുറമെ, 45X എന്ന കോഡ് നമ്പര്‍ നല്‍കിയിരിക്കുന്ന ഹാച്ച്ബാക്ക് പുറത്തിറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫൈവ് സീറ്റര്‍ എസ്‌യുവിയില്‍ നല്‍കിയിരിക്കുന്ന ഒപ്റ്റിമല്‍ മോഡ്യുലാര്‍ എഫിഷ്യന്റ് ഗ്ലോബല്‍ അഡ്വാന്‍സ്ഡ് ആര്‍ക്കിടെക്ചറാണ് സെവന്‍ സീറ്ററിലും നല്‍കുന്നത്. ടാറ്റയും ജാഗ്വാര്‍ ലാന്‍ഡ് റോവറും സംയുക്തമായി ചേര്‍ന്ന് വികസിപ്പിച്ചതാണ് ഈ അടിത്തറ. ലാന്‍ഡ് റോവര്‍ ഡി 8 ആര്‍ക്കിടെക്ചറാണ് ഒമേഗ ആര്‍ക്കിന്റെ അടിസ്ഥാനം. 

WhatsApp-Image-2018-12-04-at-6.25.23-PM.jpg


ഏഴ് സീറ്റിലേക്ക് മാറുന്ന ഹാരിയറില്‍ ഒരുനിര സീറ്റ കൂടുതലായിരിക്കും. രണ്ട് പേര്‍ക്കുള്ള സീറ്റുകളാണ് മൂന്നാം നിരയില്‍ ഒരുക്കുന്നത്. 4660 എംഎം ആയിരിക്കും ഈ മോഡലിന്റെ നീളം. സെവന്‍ സീറ്ററിന്റെ നെയിം പ്ലേറ്റ് പിന്നീട് അറിയിക്കും.

അഞ്ച് സീറ്റര്‍ ഹാരിയറില്‍ നല്‍കുന്ന 2.0 ലിറ്റര്‍ ക്രയോടെക് ഡീസല്‍ എന്‍ജിനായിരിക്കും സെവന്‍ സീറ്ററിലും നല്‍കുക. ഇത് 170 ബിഎച്ച്പി കരുത്തും 350 എന്‍എം ടോര്‍ക്കുമേകും. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഇതിലും പ്രവര്‍ത്തിക്കുക. ഓട്ടോമാറ്റിക്കിലും ഈ മോഡല്‍ പ്രതീക്ഷിക്കാം.

ഏഴ് സീറ്റര്‍ ഹാരിയര്‍ നിരത്തിലെത്തുമ്പോള്‍ 16 ലക്ഷം മുതല്‍ 21 ലക്ഷം രൂപ വരെ വിലയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹാരിയര്‍ എസ്‌യുവി ജനുവരി 23-ന് അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Content Highlights: Tata Harrier 7-Seater SUV To Launch In 2019