ടാറ്റ മോട്ടോഴ്‌സിന്റെ അഭിമാന എസ്.യു.വി. മോഡലായ ഹാരിയറിന്റെ ഏഴ് സീറ്റര്‍ പതിപ്പ് വരവിനൊരുങ്ങുകയാണ്. ആരാധകരില്‍ ഏറെ ആകാംഷ സൃഷ്ടിക്കുന്ന ഈ ഏഴ് സീറ്റര്‍ എസ്.യു.വിയുടെ മൂടിക്കെട്ടലുകള്‍ ഇല്ലാത്ത ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ഏറെ വൈകാതെ തന്നെ ഈ വാഹനം നിരത്തിലെത്തുമെന്ന പ്രതീക്ഷ നല്‍കിയാണ് ചിത്രം പ്രചരിക്കുന്നത്.
ഗ്രിവിറ്റാസിന്റെ പിന്‍ഭാഗത്തിന്റെ ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. മൂടിക്കെട്ടലുകള്‍ ഇല്ലാതെ ആദ്യമായി പുറത്തുവന്ന ഈ ചിത്രത്തില്‍ വാഹനത്തിന്റെ ഡിസൈന്‍ പൂര്‍ണമായും വെളിവാക്കുന്നു. എല്‍.ഇ.ഡി ടെയ്ല്‍ലാമ്പ്, ക്രോമിയം ലൈന്‍, ഹാച്ച്‌ഡോറിന്റെ താഴെയായി ഗ്രാവിറ്റാസ് ബാഡ്ജിങ്ങ്, സ്‌കിഡ് പ്ലേറ്റുകല്‍ നല്‍കിയുള്ള ഡ്യുവല്‍ ടോണ്‍ ബംമ്പര്‍ എന്നിവയാണ് പിന്‍വശത്തുള്ളത്.
മുഖഭാവത്തില്‍ ഹാരിയറും ഗ്രിവിറ്റാസും ഒരു പോലെയായിരിക്കുമെന്നാണ് ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച കണ്‍സെപ്റ്റ് മോഡല്‍ നല്‍കുന്ന സൂചന. എല്‍.ഇ.ഡി. ഡി.ആര്‍.എല്‍, ഡ്യുവല്‍ ബീം ഹെഡ്‌ലാമ്പ്, ഫോഗ്‌ലാമ്പ്, വലിയ ഗ്രില്ല്, ഡ്യുവല്‍ ടോണ്‍ ബംമ്പര്‍ എന്നിവയാണ് മുന്‍വശത്തെ അലങ്കരിക്കുന്നത്. അലോയി വീല്‍ ഹാരിയറില്‍ നിന്ന് കടമെടുത്തതാണ്.
അകത്തളത്തെ ഫീച്ചറുകള്‍ അവതരണ വേളയിലായിരിക്കും വെളിപ്പെടുത്തുക. ടാറ്റയും ജാഗ്വാര്‍ ലാന്‍ഡ് റോവറും സംയുക്തമായി വികസിപ്പിച്ച ഒമേഗ പ്ലാറ്റ്ഫോമിലാണ് ഗ്രാവിറ്റാസും ഒരുങ്ങുന്നത്. ലാന്‍ഡ് റോവര്‍ ഡി 8 ആര്‍ക്കിടെക്ചറാണ് ഒമേഗ ആര്‍ക്കിന്റെ അടിസ്ഥാനം. ഗ്രാവിറ്റാസിന്റെ മുന്‍ഗാമിയായ ഹാരിയറിനെക്കാള്‍ 63 എംഎം നീളവും 80 എംഎം വീതിയും ഈ വാഹനത്തിന് അധികമുണ്ട്.
170 ബിഎച്ച്പി പവറും 350 എന്‍എം ടോര്‍ക്കുമേകുന്ന ബിഎസ് 6 നിലവാരത്തിലുള്ള 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ക്രയോടെക് ഡീസല്‍ എന്‍ജിനായിരിക്കും വാഹനത്തില്‍ ഉള്‍പ്പെടുത്തുക. ആറ് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക്കായിരിക്കും ട്രാന്‍സ്മിഷന്‍. മഹീന്ദ്ര എക്സ്യുവി 500, എംജി ഹെക്ടര്‍ പ്ലസ് എന്നിവയാണ് പ്രധാന എതിരാളികള്‍.
Content Highlights: Tata Gravitas SUV Imaged Spied, Tata Gravitas SUV