ക്കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ഒട്ടും പ്രതീക്ഷിക്കാത്ത രൂപത്തില്‍ H5X എസ്.യു.വി, 45X പ്രീമിയം സെഡാന്‍ എന്നിവയിലൂടെ വാഹനപ്രേമികളെ ഞെട്ടിച്ച ടാറ്റ മോട്ടോഴ്‌സ്‌ ജനീവ മോട്ടോര്‍ ഷോയിലും ലോകത്തെ ഞെട്ടിച്ചു. ഇത്രയെല്ലാം ടാറ്റയുടെ കൈവശം ഉണ്ടായിരുന്നോ എന്ന ചോദ്യം ഉയര്‍ത്തിയാണ് ഇ-വിഷന്‍ ഇലക്ട്രിക് സെഡാന്‍ കണ്‍സെപ്റ്റ് മോഡല്‍ ടാറ്റ അവതരിപ്പിച്ചത്. ലോഗോ ഒഴിച്ച് പതിവ് ടാറ്റ മുഖങ്ങളില്‍നിന്ന് പേരിന് പോലും ഒരു സാമ്യം ഇ-വിഷന്‍ സെഡാനില്ല. 

Tata E-Vision Concept

ടാറ്റയുടെ ഇംപാക്ട് 2.0 ഡിസൈനില്‍ അണിയിച്ചൊരുക്കിയ പ്രീമിയം ഇലക്ട്രിക് സെഡാനാണ് ഇ-വിഷന്‍. പുറംമോടിയില്‍ 45 X കണ്‍സെപ്റ്റിനോട് ചെറിയ സാമ്യമുണ്ട്. ലക്ഷ്വറി കാറുകളോട് കിടപിടിക്കുന്നതാണ് രൂപം. ഫോര്‍ ഡോര്‍ കണ്‍സെപ്റ്റില്‍ നേര്‍ത്ത എല്‍ഇഡി ഹെഡ്‌ലൈറ്റാണ് മുന്‍ഭാഗത്തെ  ആകര്‍ഷണം. ബംബറില്‍ ഒഴുകി നടക്കുന്ന വിധത്തിലാണ് എല്‍ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റ്. ഇതിന് മുകളിലായി ടാറ്റ ലോഗോ. പിന്നിലും എല്‍ഇഡിയാണ് ടെയില്‍ ലാംമ്പ്. ബൂട്ട് ലിഡിലാണ് ഇ-വിഷന്‍ ബാഡ്ജിങ്ങ്. 

Read This; ലാന്‍ഡ് റോവര്‍ സൗന്ദര്യം കൈവശപ്പെടുത്തി H5X

സ്‌പോര്‍ട്ടി ഡിസൈനില്‍ 21 ഇഞ്ചാണ് അലോയി വീല്‍. ഉള്‍വശത്തും ആഡംബരത്തിന് ഒട്ടും കുറവില്ല. ത്രീ സ്‌പോക്കാണ് സ്റ്റിയറിങ് വീല്‍. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ പ്രൗഡി കൂട്ടും. ഇതിനൊപ്പം ഒരു നീളമേറിയ ഡിസ്‌പ്ലേയും ഡാഷ്‌ബോര്‍ഡിലുണ്ട്‌. ബീജ് ലെതര്‍ അപ്‌ഹോള്‍ട്രെയിലാണ് അകത്തളം. ഡാഷ്‌ബോര്‍ഡിലും ഡോര്‍ ഹാന്‍ഡിലും വുഡണ്‍ ട്രിം പീസുകളും നല്‍കി. റിയര്‍ സീറ്റുകളും ഇലക്ട്രിക്കായി അഡ്ജസ്റ്റ് ചെയ്യാം. ടാറ്റയുടെ വൈദ്യുത വാഹനങ്ങള്‍ക്കായുള്ള ഒമേഗ പ്ലാറ്റ്ഫോമിലാണ് വാഹനത്തിന്റെ നിര്‍മാണം.  

E Vision Concept

ഇ-വിഷന്‍ കണ്‍സെപ്റ്റിന്റെ ആദ്യ പ്രദര്‍ശനം കഴിഞ്ഞെങ്കിലും കരുത്ത് സംബന്ധിച്ച കാര്യങ്ങള്‍ കമ്പനി വ്യക്തമാക്കിയിട്ടില്ല. ഒറ്റചാര്‍ജില്‍ ഏകദേശം 300 കിലോമീറ്ററോളം സഞ്ചരിക്കാന്‍ ഇ-വിഷന് സാധിക്കും. ഏഴ് സെക്കന്‍ഡിനകം പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗത്തിലെത്താം. മണിക്കൂറില്‍ 200 കിലോമീറ്ററാണ് പരമാവധി വേഗം. അധികം വൈകാതെ ഈ കണ്‍സെപ്റ്റില്‍ നിന്ന് ടാറ്റയുടെ ഒരു പ്രീമിയം സെഡാന്‍ പ്രൊഡക്ഷന്‍ മോഡല്‍ പുറത്തിറങ്ങും. 

E-Vision Concept

Content Highlights; Tata E-VISION electric sedan concept unveiled