വാഹന പ്രേമികള്‍ക്ക് ഏറ്റവുമധികം കാത്തിരിപ്പ് നല്‍കിയ വാഹനമാണ് ടാറ്റയുടെ ഹാരിയര്‍. അഞ്ച് സീറ്ററിലെത്തിയ ഈ വാഹനത്തിന്റെ സെവന്‍ സീറ്റര്‍ മോഡല്‍ ടാറ്റ കസീനി ഈ വര്‍ഷം അവസാനത്തോടെ നിരത്തിലെത്തുമെന്നാണ് സൂചന.

യൂറോപ്യന്‍ സ്പേസ് ഏജന്‍സിയും നാസയും സംയുക്തമായി വികസിപ്പിച്ച കസീനി ഹൈജന്‍സ് എന്ന കൃത്രിമ ഉപഗ്രഹത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കമ്പനി ഈ പേരിലേക്ക് എത്തിയത്. എന്നാല്‍, ഈ പേര് ടാറ്റ സ്ഥിരീകരിച്ചിട്ടില്ല.

ഹാരിയറിന്റെ സെവന്‍ സീറ്റര്‍ പതിപ്പാണിതെങ്കിലും രൂപത്തില്‍ ചെറിയ ചില മാറ്റങ്ങളെല്ലാം കസീനിയിലുണ്ട്‌. സി പില്ലര്‍, പുതുക്കിപ്പണിത ടെയില്‍ ലൈറ്റ്സ്, പുതിയ ബംമ്പര്‍, ഫൂട്ട്‌ബോര്‍ഡ്, റൂഫ് റെയില്‍സ് എന്നിവ കസീനിയെ ഹാരിയറില്‍നിന്ന് അല്‍പം വ്യത്യസ്തമാക്കും. 

buzzard

ടാറ്റ നിരയില്‍ ഹെക്സയ്ക്കും ഹാരിയറിനും മുകളില്‍ ഫ്ളാഗ്ഷിപ്പ് മോഡലാണ് പുതിയ കസീനി. ഇംപാക്ട്‌സ് 2.0 ഡിസൈനില്‍ ഒമേഗാ പ്ലാറ്റ്‌ഫോമില്‍ തന്നെയാണ് വാഹനത്തിന്റെ നിര്‍മാണം. ഹാരിയറിനെക്കാള്‍ 63 എംഎം നീളവും 72 എംഎം വീതിയും 80 എംഎം ഉയരവും ഈ കൂടുതലുണ്ട്.

കൂടുതല്‍ കരുത്തുറ്റ 2.0 ലിറ്റര്‍ ക്രെയോടെക് ഡീസല്‍ എന്‍ജിനാണ് ബസാഡിന് കരുത്തേകുന്നത്. 170 ബിഎച്ച്പി പവറും 350 എന്‍എം ടോര്‍ക്കുമേകും ഈ എന്‍ജിന്‍. 6 സ്പീഡ് മാനുവല്‍, ഹ്യുണ്ടായില്‍നിന്നെടുത്ത 6 സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക്കുമാണ് ഗിയര്‍ബോക്സ്. 

മഹീന്ദ്രയുടെ എക്‌സ്‌യുവി-500, എംജി ഹെക്ടര്‍, ടൊയോട്ട ഇന്നാവ ക്രിസ്റ്റ് എന്നീ വാഹനങ്ങളുമായി ഏറ്റമുട്ടുന്ന ഈ വാഹനം വിപണിയിലെത്തുമ്പോള്‍ 15-22 ലക്ഷത്തിനുള്ളില്‍ വില പ്രതീക്ഷിക്കാം.

Content Highlights: Tata Cassini 7-seater SUV Launch Later This Year