വാഹന പ്രേമികളെ കൊതിപ്പിച്ച് H7X എന്ന കോഡ് നാമത്തില്‍ അറിയപ്പെട്ട ടാറ്റയുടെ സെവന് സീറ്റര്‍ എസ്.യു.വിയുടെ പ്രൊഡക്ഷന്‍ സ്പെക്ക് 'ബസാര്‍ഡ്' എന്ന പേരില്‍ നടന്നുകൊണ്ടിരിക്കുന്ന ജനീവ മോട്ടോര്‍ ഷോയില്‍ അവതരിപ്പിച്ചു. ടാറ്റ മോട്ടോഴ്സ് നിരയില്‍ ഹെക്സയ്ക്കും ഹാരിയറിനും മുകളില്‍ കമ്പനിയുടെ ഫ്ളാഗ്ഷിപ്പ് മോഡലാണ് പുതിയ ബസാര്‍ഡ് എസ്.യു.വി.
ടാറ്റയുടെ പുതിയ ഒമേഗ പ്ലാറ്റ്ഫോമിലാണ് ബസാര്ഡിന്റെയും നിര്‍മാണം. 5 സീറ്റര്‍ ഹാരിയറിന്റെ അതേ വീല്‍ബേസാണ് ബസാര്ഡിനും, 2741 എംഎം. അതേസമയം മൂന്നാംനിര സീറ്റിനായി വാഹനത്തിന്റെ നീളം 62 എംഎം വര്‍ധിച്ചു. ഹാരിയറിനെക്കാള്‍ കരുത്തുള്ള എന്ജിന് ബസാര്‍ഡിനെ ഏറെ മുന്‍പന്തിയിലെത്തിക്കും. കൂടുതല്‍ കരുത്തുറ്റ 2.0 ലിറ്റര്‍ ക്രെയോടെക് ഡീസല്‍ എന്‍ജിനാണിതിലുള്ളത്. 170 ബിഎച്ച്പി പവറും 350 എന്‍എം ടോര്‍ക്കുമേകും ഈ എന്ജിന്. ഹാരിയറില്‍ ഈ എന്ജിന് 138 ബിഎച്ച്പി പവറും 350 എന്‍എം ടോര്‍ക്കുമാണ് നല്‍കിയിരുന്നത്. 6 സ്പീഡ് മാനുവല്‍, ഹ്യുണ്ടായില്‍നിന്നെടുത്ത 6 സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക്കുമാണ് ഗിയര്‍ബോക്സ്.
ഈ വര്‍ഷം രണ്ടാംപകുതിയോടെ ടാറ്റ ബസാര്‍ഡ് ഇന്ത്യയില്‍ പുറത്തിറങ്ങുമെന്നാണ് സൂചന. വിപണിയിലെത്തുമ്പോള്‍ 15-22 ലക്ഷത്തിനുള്ളില്‍ വില പ്രതീക്ഷിക്കാം. മഹീന്ദ്ര എക്സ്.യു.വി 500, വരാനിരിക്കുന്ന എംജി ഹെക്ടര്‍ എന്നിവയായിരിക്കും വിപണിയില്‍ ടാറ്റ ബസാര്‍ഡിന്റെ മുഖ്യ എതിരാളികള്‍.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..