ര്‍ഷാവസാനത്തിന്റെ ഭാഗമായി ഇന്ത്യന്‍ വാഹനനിര്‍മാതാക്കളായ ടാറ്റയുടെ മോഡലുകള്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. പ്രധാനമായും ഹാരിയര്‍, ഹെക്‌സ എന്നീ എസ്‌യുവി മോഡലുകള്‍ക്കാണ് ആനുകൂല്യം ഒരുക്കിയിരിക്കുന്നത്.

ഏഴ് സീറ്റര്‍ എസ്‌യുവി മോഡലായ ഹെക്‌സയ്ക്ക് 2.3 ലക്ഷം രൂപയും പ്രീമിയം എസ്‌യുവിയായ ഹാരിയറിന് 1.7 ലക്ഷം രൂപയുമാണ് ഓഫര്‍. എന്നാല്‍, ഒരോ നഗരത്തിലും പ്രത്യേകം ആനുകൂല്യങ്ങളായിരിക്കും നല്‍കുകയെന്നാണ് സൂചന. 

ടാറ്റയുടെ കരുത്തേറിയ വാഹനമാണ് ഹെക്‌സ. 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. 150 ബിഎച്ച്പി പവറും 320 എന്‍എം ടോര്‍ക്കുമാണ് എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. ഓട്ടോമാറ്റിക്, മാനുവല്‍ ട്രാന്‍സ്മിഷനില്‍ ഇതിലുണ്ട്.

പ്രീമിയം എസ്‌യുവി ശ്രേണിയില്‍ ടാറ്റ അവതരിപ്പിച്ച വാഹനമാണ് ഹാരിയര്‍. 2.0 ലിറ്റര്‍ ക്രെയോടെക് ഡീസല്‍ എന്‍ജിനാണ് ഹാരിയറില്‍ പ്രവര്‍ത്തിക്കുന്നത്. 138 ബിഎച്ച്പി പവറാണ് എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവലാണ് ട്രാന്‍സ്മിഷന്‍.

ഗ്രാവിറ്റാസ് എന്ന പേരില്‍ ഹാരിയറിന്റെ ഏഴ് സീറ്റര്‍ മോഡല്‍ നിരത്തിലെത്താനൊരുങ്ങുകയാണ്. ഹാരിയറില്‍ നല്‍കിയിട്ടുള്ള എന്‍ജിനാണ് ഗ്രാവിറ്റാസിലുമുള്ളതെങ്കിലും പവര്‍ കൂടുതലായിരിക്കുമെന്നാണ് സൂചന.

Content Highlights: Tata Announce Offer For Harrier and Hexa