ന്ത്യന്‍ നിരത്തിലേക്ക് ഒരു മാസ് എന്‍ട്രിക്ക് ഒരുങ്ങുകയാണ് ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്ക് അല്‍ട്രോസ്. സ്‌റ്റൈലിലും സൗകര്യത്തിലും വലിപ്പത്തിലും ഒന്നാമനായി എത്തുന്ന ഈ വാഹനം ആദ്യമെത്തുന്ന ഡീസല്‍ എന്‍ജിനില്‍ മാത്രമായിരിക്കും.

ടാറ്റയുടെ കോംപാക്ട് എസ്‌യുവിയായ നെക്‌സോണിന്റെ ഡീസല്‍ മോഡലിന് കരുത്ത് പകരുന്ന 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ റെവോടോര്‍ക് എന്‍ജിനില്‍ മാത്രമാണ് അല്‍ട്രോസ് എത്തുകയെന്ന് ഓട്ടോമൊബൈല്‍ പോര്‍ട്ടലായ ടീ ബിഎച്ച്പി റിപ്പോര്‍ട്ട് ചെയ്തു.

93 പിഎസ് പവറും 210 എന്‍എം ടോര്‍ക്കുമാണ് അല്‍ട്രോസിലെ 1.5 ലിറ്റര്‍ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. അതേസമയം, നെക്‌സോണ്‍ 110 പിഎസ് പവറും 260 എന്‍എം ടോര്‍ക്കുമാണ് നല്‍കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമായിരിക്കും അല്‍ട്രോസിലുണ്ടാവുക.

tata altroz

3988 എംഎം നീളവും 1754 എംഎം വീതിയിലുമാണ് അല്‍ട്രോസ് ഹാച്ച്ബാക്ക് എത്തുന്നത്. പ്രധാന എതിരാളിയായ ഹ്യുണ്ടായി എലൈറ്റ് ഐ20-യെക്കാള്‍ നീളം കുടുതലാണിത്. വീതിയില്‍ മാരുതിയുടെ ബലേനൊയെയും അല്‍ട്രോള്‍ മറികടന്നിട്ടുണ്ട്. 

കണ്‍സെപ്റ്റ് മോഡലില്‍നിന്ന് രൂപത്തില്‍ വലിയ മാറ്റം അല്‍ട്രോസിനില്ല. ഇംപാക്ട്‌സ് 2.0 ഡിസൈന്‍ അടിസ്ഥാനത്തില്‍ ആല്‍ഫ പ്ലാറ്റ്‌ഫോമിലാണ് നിര്‍മാണം. നേര്‍ത്ത ഡിസൈനിലുള്ള വീതിയേറിയ ഗ്രില്ല്, സ്‌പോര്‍ട്ടി ബമ്പര്‍, വലിയ എല്‍ഇഡി ഹെഡ്ലൈറ്റുകള്‍ എന്നിവയാണ് അല്‍ട്രോസിന്റെ മുന്‍വശത്തെ അലങ്കരിക്കുന്നത്. 

പിന്‍ഭാഗവും പതിവ് ടാറ്റ കാറുകളില്‍നിന്ന് ഏറെ വ്യത്യസ്തമാണ്. 17 ഇഞ്ച് വലിപ്പമുള്ള അലോയി വീലുകളും വശങ്ങളിലെ വലിയ വീല്‍ ആര്‍ച്ചും വാഹനത്തിന് മസില്‍മാന്‍ രൂപം നല്‍കും. ഉള്‍വശത്തും സ്‌പോര്‍ട്ടി രൂപഘടനയ്ക്ക് ഒട്ടും കുറവില്ല.

Content Highlights: Tata Altroz To Get 1.5L Diesel Engine At Launch