ടുത്തിടെ നടന്ന 2019 ജനീവ ഓട്ടോ ഷോയില്‍ ടാറ്റ പ്രദര്‍ശിപ്പിച്ച മോഡലാണ് അല്‍ട്രോസ് പ്രീമിയം ഹാച്ച്ബാക്ക്. കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ 45X എന്ന പേരില്‍ അവതരിപ്പിച്ച കണ്‍സെപ്റ്റിന്റെ പ്രൊഡക്ഷന്‍ സ്‌പെക്കാണിത്. വൈകാതെ വിപണിയിലെത്തുമെന്ന് സൂചന നല്‍കിയിരുന്ന അല്‍ട്രോസിന്റെ പ്രൊഡക്ഷന്‍ സ്‌പെക്ക് ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുകയാണിപ്പോള്‍. ഹാരിയറിനൊപ്പം ടാറ്റയുടെ നിര്‍മാണ കേന്ദ്രത്തില്‍നിന്നുള്ളതാണ് പുതിയ ചിത്രം. 

altorz
Photo Courtesy; Super Charged

സ്റ്റൈലിഷ് രൂപഘടനയ്ക്ക് പ്രാധാന്യം നല്‍കിയാണ് അല്‍ട്രോസിന്റെ ഡിസൈന്‍. കണ്‍സെപ്റ്റ് മോഡലില്‍നിന്ന് രൂപത്തില്‍ വലിയ മാറ്റമില്ല. ഇംപാക്ട്സ് 2.0 ഡിസൈന്‍ അടിസ്ഥാനത്തില്‍ ആല്‍ഫ പ്ലാറ്റ്ഫോമിലാണ് നിര്‍മാണം. നേര്‍ത്ത ഡിസൈനിലുള്ള വീതിയേറിയ ഗ്രില്ല്, സ്പോര്‍ട്ടി ബമ്പര്‍, വലിയ എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍ എന്നിവയാണ് അല്‍ട്രോസിന്റെ മുന്‍വശത്തെ അലങ്കരിക്കുന്നത്. പിന്‍ഭാഗവും പതിവ് ടാറ്റ കാറുകളില്‍നിന്ന് ഏറെ വ്യത്യസ്തമാണ്. വശങ്ങളിലെ വലിയ വീല്‍ ആര്‍ച്ചുകള്‍ വാഹനത്തിന് മസില്‍മാന്‍ രൂപം നല്‍കും. ഉള്‍വശത്തും സ്പോര്‍ട്ടി രൂപഘടനയ്ക്ക് ഒട്ടും കുറവില്ല. 

altroz

ഈ വര്‍ഷം പകുതിയോടെ അല്‍ട്രോസ് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങുമെന്നാണ് സൂചന. അതേസമയം അല്‍ട്രോസിന്റെ മെക്കാനിക്കല്‍ ഫീച്ചേഴ്സ് സംബന്ധിച്ച വിവരങ്ങളൊന്നും ടാറ്റ വെളിപ്പെടുത്തിയിട്ടില്ല. ടിയാഗോയിലും നെക്സോണിലും നല്‍കിയിരുന്ന 1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ വാഹനത്തില്‍ ഉള്‍പ്പെടുത്തുമെന്നാണ് സൂചന. നെക്സോണിലെ 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലും അല്‍ട്രോസ് ഹാച്ച്ബാക്ക് എത്തിയേക്കും. റഗുലര്‍ പതിപ്പിന് പിന്നാലെ അല്‍ട്രോസിന്റെ ഇലക്ട്രിക് വകഭേദവും എത്തും. വിപണിയില്‍ മാരുതി സുസുക്കി ബലേനോ, ഹ്യുണ്ടായി ഐ 20, ഹോണ്ട ജാസ്‌ എന്നിവയാണ് അല്‍ട്രോസിന്റെ എതിരാളികള്‍.

altroz

Content Highlights; Tata Altroz premium Hatchback spotted at Tata Motors factory