ഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ടാറ്റ തൊട്ടതെല്ലാം പൊന്നാണ്. ഹെക്‌സ, ടിയാഗോ, ടിഗോര്‍, നെക്‌സോണ്‍, ഹാരിയര്‍ തുടങ്ങിയ പുതിയ മോഡലുകളെല്ലാം ഇന്ത്യന്‍ നിരത്തില്‍ ഹിറ്റായി. ഈ വിജയഗാഥ തുടരാന്‍ അവതാരമെടുക്കുന്ന പുതിയ മോഡലാണ് പ്രീമിയം ഹാച്ച്ബാക്ക് അല്‍ട്രോസ്. ഇക്കഴിഞ്ഞ ജനീവ ഓട്ടോ ഷോയിലാണ് അല്‍ട്രോസിന്റെ പ്രൊഡക്ഷന്‍ സ്‌പെക്ക് മറനീക്കി ടാറ്റ അവതരിപ്പിച്ചത്. നേരത്തെ 2018 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ 45X എന്ന കോഡ് നാമത്തില്‍ അവതരിപ്പിച്ച കണ്‍സെപ്റ്റില്‍ നിന്ന് ചെറിയ ചില മാറ്റങ്ങള്‍ മാത്രമേ അല്‍ട്രോസ് പ്രൊഡക്ഷന്‍ സ്‌പെക്കില്‍ ദൃശ്യമായിരുന്നുള്ളു. 

ബോഡി പൂര്‍ണമായും മൂടികെട്ടി ഇന്ത്യന്‍ നിരത്തില്‍ അല്‍ട്രോസിന്റെ പരീക്ഷണ ഓട്ടം നേരത്തെ നിരവധി തവണ നടന്നിരുന്നെങ്കിലും മറയൊന്നുമില്ലാതെ പരീക്ഷണയോട്ടം നടത്തുന്ന പുതിയ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുകയാണിപ്പോള്‍. പരസ്യചിത്രീകരണത്തിന്റെ ഭാഗമായുള്ള ഡ്രൈവിന്റെ ചിത്രങ്ങളാണിത്. അല്‍ട്രോസ് വിപണിയിലെത്താന്‍ അധികം വൈകില്ലെന്നതിന്റെ സൂചന കൂടിയാണിത്. വാഹനപ്രേമികളുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് ജൂണ്‍-ജൂലൈ മാസത്തോടെ അല്‍ട്രോസ് പുറത്തിറങ്ങുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 

ALTROZ
Photo Coutesy; Team bhp/karan561

സ്റ്റൈലിഷ് രൂപഘടനയ്ക്ക് പ്രാധാന്യം നല്‍കിയാണ് അല്‍ട്രോസിന്റെ ഓവറോള്‍ ഡിസൈന്‍. ഇംപാക്ട്സ് 2.0 ഡിസൈന്‍ അടിസ്ഥാനത്തില്‍ ആല്‍ഫ പ്ലാറ്റ്ഫോമിലാണ് നിര്‍മാണം. നേര്‍ത്ത ഡിസൈനിലുള്ള വീതിയേറിയ ഗ്രില്ല്, സ്പോര്‍ട്ടി ബമ്പര്‍, വലിയ എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍ എന്നിവയാണ് അല്‍ട്രോസിന്റെ മുന്‍വശത്തെ അലങ്കരിക്കുന്നത്. പിന്‍ഭാഗവും പതിവ് ടാറ്റ കാറുകളില്‍നിന്ന് വ്യത്യസ്തമാണ്. വശങ്ങളിലെ വലിയ വീല്‍ ആര്‍ച്ചുകള്‍ വാഹനത്തിന് മസില്‍മാന്‍ രൂപം നല്‍കും. ഉള്‍വശത്തും സ്പോര്‍ട്ടി രൂപഘടനയ്ക്ക് ഒട്ടും കുറവില്ല. 7 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും അകത്തുണ്ട്. 

53718328_2171147306312535_8539530354757730304_o.jpg

3,988 മില്ലീമീറ്റര്‍ നീളവും 1,745 മില്ലീമീറ്റര്‍ വീതിയും 1505 മില്ലീമീറ്റര്‍ ഉയരവും 2501 മില്ലിമീറ്റര്‍ വീല്‍ബേസുമാണ് അള്‍ട്രോസിനുണ്ടാവുക. ടാറ്റ കാറുകളില്‍ ആദ്യമായി വിന്‍ഡോ ഹാന്‍ഡില്‍ അള്‍ട്രോസില്‍ കൊണ്ടുവരികയാണ്. സി പില്ലറിനു പകരമായാണ് ഡോര്‍ ഹാന്‍ഡില്‍ വരുന്നത്. ടിയാഗോയിലും നെക്സോണിലും നല്‍കിയിരുന്ന 1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനായിരിക്കും അല്‍ട്രോസിന് കരുത്തേകുക. 5500 ആര്‍പിഎമ്മില്‍ 75 kW പവറും 1750-4000 ആര്‍പിഎമ്മില്‍ 140 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. 2020 ഓടെ അല്‍ട്രോസിന്റെ ഇലക്ട്രിക് വകഭേദവും ടാറ്റ മോട്ടോഴ്‌സ് പുറത്തിറക്കുന്നുണ്ട്. 

മാരുതി ബലേനോ, ഹ്യുണ്ടായി ഐ 20, ഹോണ്ട ജാസ്, ഫോക്‌സ് വാഗണ്‍ പോളോ എന്നിവയാണ് അല്‍ട്രോസിനെ കാത്തിരിക്കുന്ന പ്രധാന എതിരാളികള്‍. 

53864660_2171147296312536_297340972449136640_o.jpg

Content Highlights; Tata Altroz, Altroz Premium Hatchback, Altroz