ഔദ്യോഗിക വരവിന് മുൻപേ ലാൻഡ് ക്രൂയിസറിന്റെ പുതിയ പതിപ്പ് ഇന്ത്യയിലെത്തിച്ച് മന്ത്രി


പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇന്ത്യയില്‍ എത്തുന്ന ഈ വാഹനത്തിന് രണ്ട് കോടി രൂപയാണ് വില വരുന്നത്. 

പുതിയ ലാൻഡ് ക്രൂയിസർ, മന്ത്രി കെ.എൻ. നെഹ്‌റു | Photo: Youtube/ Raftaar 7811, Social Media

ന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നതിന് മുമ്പ് ഒരു വാഹനം സ്വന്തമാക്കി ഇന്ത്യയില്‍ ഉപയോഗിക്കാന്‍ കഴിയണമെങ്കില്‍ ഒരു റേഞ്ച് വേണം. പറഞ്ഞുവരുന്നത് ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങുന്ന ടൊയോട്ടയുടെ ആഡംബര എസ്.യു.വിയായ ലാന്‍ഡ് ക്രൂയിസറിന്റെ പുതിയ പതിപ്പിനെ കുറിച്ചും ഇന്ത്യയില്‍ ഇതിനോടകം ആ വാഹനം സ്വന്തമാക്കിയ ഒരു വ്യക്തിയേയും കുറിച്ചാണ്. വെറും സാധാരണ വ്യക്തിയല്ല ഈ വാഹനത്തിന്റെ ഉടമസ്ഥന്‍. തമിഴ്‌നാട്ടിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രി കെ.എന്‍. നെഹ്‌റുവാണ്.

വിദേശ വിപണികളില്‍ ഈ വാഹനം എത്തിയിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ ലാന്‍ഡ് ക്രൂയിസറിന്റെ പുതിയ പതിപ്പ് എത്തിക്കുന്നത് സംബന്ധിച്ച് ടൊയോട്ടയുടെ പ്രഖ്യാപനമുണ്ടായിട്ടില്ല. നിലവില്‍ ഈ വാഹനം എത്തിയിട്ടുള്ള രാജ്യാന്തര വിപണികളില്‍ പോലും നാല് വര്‍ഷത്തോളം ബുക്കിങ്ങ് കാത്തിരിപ്പാണുള്ളതെന്നാണ് റിപ്പോര്‍ട്ട്. ഈ വാഹനത്തെ മുമ്പും കോയമ്പത്തൂരിലെ നിരത്തുകളില്‍ കണ്ടിട്ടുണ്ടെന്നാണ് സൂചന. കെ.എന്‍. നെഹ്‌റു വിദേശത്തുനിന്ന് ഇറക്കുമതി ചെയ്താണ് ഈ വാഹനം തമിഴ്‌നാട്ടില്‍ എത്തിച്ചിരിക്കുന്നത്.

ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ എല്‍.സി.300-ന്റെ സഹാറ പതിപ്പിന്റെ ഏതാനും യൂണിറ്റുകള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. അത്യാഡംബരവും ആധുനിക സൗകര്യങ്ങളും ഒത്തിണങ്ങിയ വാഹനമായാണ് ലാന്‍ഡ് ക്രൂയിസര്‍ എല്‍.സി.300 എത്തിയിരിക്കുന്നത്. ക്രോമിയം ഫിനീഷിങ്ങിലുള്ള ഗ്രില്ല്, ബൈ-എല്‍.ഇ.ഡി. പ്രൊജക്ടര്‍ ഹെഡ്‌ലാമ്പ്, എല്‍.ഇ.ഡി. ടെയ്ല്‍ലാമ്പ്, 18 ഇഞ്ച് മെഷിന്‍ കട്ട് അലോയി വീല്‍, ക്രോമിയത്തില്‍ പൊതിഞ്ഞ വിന്‍ഡോ ഫ്രെയിം, റിയര്‍വ്യൂ മിറര്‍ എന്നിവയും പുതിയ മോഡലിന്റെ സൗന്ദര്യം വര്‍ധിപ്പിക്കുന്നുണ്ട്.

3.3 ലിറ്റര്‍ ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് വി6 ഡീസല്‍ എന്‍ജിനാണ് ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ എല്‍.സി.300-ന് കരുത്തേകുന്നത്. ഇത് 304 ബി.എച്ച്.പി. പവറും 700 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഫോര്‍ വീല്‍ ഡ്രൈവ് സംവിധാനം അടിസ്ഥാന ഫീച്ചറായി നല്‍കിയിട്ടുള്ള ഈ വാഹനത്തില്‍ പത്ത് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇന്ത്യയില്‍ എത്തുന്ന ഈ വാഹനത്തിന് രണ്ട് കോടി രൂപയാണ് വില വരുന്നത്.

കെ.എന്‍. നെഹ്‌റു മുമ്പ് ഗതാഗത വകുപ്പ് മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ വാഹനത്തിന്റെ ആരാധകനാണ് മന്ത്രിയെന്നാണ് നവമാധ്യമങ്ങളിലെ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. രണ്ട് ലാന്‍ഡ് ക്രൂയിസറിന്റെ ചിത്രങ്ങളാണ് അദ്ദേഹത്തിന്റെതാണെന്ന രീതിയില്‍ പ്രചരിക്കുന്നത്. ടൊയോട്ട ഫോര്‍ച്യൂണറും അദ്ദേഹത്തിന്റെ വാഹന ശേഖരത്തിലുണ്ടെന്നാണ് വിവരം.

Source: Cartoq

Content Highlights: Tamilnadu minister gets Toyota Land Cruiser LC300 Before india launch

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

11:39

ആണോ പെണ്ണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹം; കേരളത്തിന് പുറത്തെ ഓപ്പറേഷന്‍ | ദേവസ്യ സ്പീക്കിങ്

Aug 4, 2022


well

1 min

പുരാതനകിണർ വൃത്തിയാക്കിയപ്പോള്‍ ലോക്കറും മൂര്‍ഖനും; വാവാ സുരേഷ് എത്തി, ലോക്കറിനേക്കുറിച്ച് അന്വേഷണം

Aug 18, 2022


dr mk muneer

1 min

ലിംഗസമത്വമെങ്കില്‍ ആണ്‍കുട്ടിയുമായി പുരുഷന്‍ ബന്ധപ്പെട്ടാല്‍ പോക്‌സോ എടുക്കുന്നതെന്തിന്- M.K. മുനീർ

Aug 18, 2022

Most Commented