ടുത്തവര്‍ഷം ജനുവരി 11 മുതല്‍ ജപ്പാനില്‍ നടക്കുന്ന ടോക്യോ ഓട്ടോ സലൂണില്‍ പ്രദര്‍ശിപ്പിക്കാനിരിക്കുന്ന പുതിയ സ്വിഫ്റ്റ് സ്‌പോര്‍ട്ട് യെല്ലോ റേവ് കണ്‍സെപ്റ്റിന്റെ ആദ്യ ചിത്രം സുസുക്കി പുറത്തുവിട്ടു. രൂപത്തില്‍ ചെറിയ ചില മിനുക്കുപണികളൊഴികെ റഗുലര്‍ സ്വിഫ്റ്റില്‍ നിന്ന് വലിയ മാറ്റം ഇതിനില്ല. കടും മഞ്ഞ നിറമുള്ള ബോഡിയില്‍ ഗ്രില്‍, ഫോഗ് ലാമ്പ്, മിറര്‍, റൂഫ് എന്നിവയില്‍ ബ്ലാക്ക് നിറം ചാലിച്ചാണ് സ്‌പോര്‍ട്ട് യെല്ലോ റേവിന്റെ ഓവറോള്‍ ഡിസൈന്‍. 

ബ്ലാക്ക് ഷേഡിലാണ് ഗ്ലാസ്. വൈറ്റ്-ഗ്രേ ഗ്രാഫിക്‌സ് ഇരുവശത്തെയും സ്‌പോര്‍ട്ടിയാക്കും. കറുപ്പ് നിറത്തില്‍ മള്‍ട്ടി സ്‌പോക്കാണ് അലോയി വീല്‍. വാഹനത്തിന്റെ ഇന്റീരിയര്‍, മെക്കാനിക്കല്‍ ഫീച്ചേഴ്‌സ് സംബന്ധിച്ച വിവരങ്ങള്‍ പ്രദര്‍ശന വേളയില്‍ മാത്രമേ അറിയാന്‍ സാധിക്കൂ. സ്‌പോര്‍ട്ട് യെല്ലോയ്ക്ക് പുറമേ ജിംനി എസ്.യു.വി അടിസ്ഥാനത്തിലുള്ള രണ്ട് മോഡിഫൈഡ് ഓഫ് റോഡ് പതിപ്പും ടോക്യോ ഓട്ടോ സലൂണില്‍ സുസുക്കി പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഈ രണ്ട് മോഡലിന്റെയും ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം കമ്പനി പുറത്തുവിട്ടിരുന്നു. 

Read This - ജിംനിയെ അടിസ്ഥാനമാക്കി സുസുക്കിയുടെ പിക്കപ്പ് മോഡല്‍
Read This - ജിംനിയുടെ ഓഫ് റോഡ് പതിപ്പ് സര്‍വൈവറുമായി സുസുക്കി

Content Highlights; Suzuki Swift Sport Yellow Rev Concept