ടന്നുകൊണ്ടിരിക്കുന്ന 2019 ടോക്യോ ഓട്ടോ സലൂണില്‍ മിനി എസ്.യു.വി ജിംനിയുടെ അടിസ്ഥാനത്തില്‍ പുതിയ രണ്ട് ഓഫ് റോഡര്‍ കണ്‍സെപ്റ്റ് മോഡലുകള്‍ പ്രദര്‍ശിപ്പിച്ച് സുസുക്കി. ജിംനി സര്‍വൈവ്, ജിംനി സിയേറ പിക്കപ്പ് സ്റ്റൈല്‍ എന്നീ രണ്ട്‌ മോഡലുകളാണ് കമ്പനി പുതുതായി അവതരിപ്പിച്ചത്. 

സുസുക്കി സര്‍വൈവ് - ധാരാളം ആക്‌സസറികളാല്‍ അലങ്കരിച്ച ഓഫ് റോഡറാണ് ജിംനി സര്‍വൈവ്. ഏത് പ്രതലത്തെയും അതിജീവിക്കാന്‍ കഴിയുന്ന തരത്തിലുള്ള ഡിസൈന്‍ ശൈലിയാണ് സര്‍വൈവില്‍ അവലംബിച്ചിരിക്കുന്നത്. വാഹനത്തെ സുരക്ഷിതമാക്കുന്നതിനായി നാല് വശങ്ങളിലും മെറ്റല്‍ പ്ലേറ്റുകളും ഓഫ് റോഡ് ബമ്പറും സ്‌കിഡ് പ്ലേറ്റിന്റെ സ്ഥാനത്ത് മെറ്റല്‍ പ്ലേറ്റും നല്‍കിയിട്ടുണ്ട്.

Jimny Survive
Jimny Survive. Photo Courtesy; CarScoops

ഡുവല്‍ ടോണ്‍ മാറ്റ് ഫിനിഷിങ്ങിലായിരിക്കും സര്‍വൈവ്.  ജിംനിയുമായി സാമ്യം തോന്നിക്കുന്ന ഗ്രില്ലുകളും ഗാര്‍ഡ് നല്‍കിയിട്ടുള്ള ഹെഡ്ലൈറ്റുമാണ് സര്‍വൈവിലും നല്‍കിയിട്ടുള്ളത്. ഓഫ് റോഡുകള്‍ക്ക് ഇണങ്ങുന്ന വീതിയുള്ള ടയറുകളും മറ്റ് ഓഫ് റോഡര്‍ സംവിധാനങ്ങളും സര്‍വൈവിന്റെ പ്രത്യേകതയാണ്. പിന്നില്‍ ചെറിയ ലാഡറും മെറ്റല്‍ റൂഫ് ബോക്‌സും വാഹനത്തിലുണ്ട്. 

ജിംനി സിയേറ പിക്കപ്പ് - വലുപ്പത്തില്‍ വളരെ ചെറിയ ജിംനിയുടെ ആദ്യ പിക്കപ്പ് മോഡലുകളിലൊന്നാണ് ജിംനി സിയേറ പിക്കപ്പ് സ്റ്റൈല്‍ കണ്‍സെപ്റ്റ്. ഓഫ് വൈറ്റ് റൂഫിനൊപ്പം ഗോള്‍ഡ് നിറത്തിലുള്ള ബോഡിയാണ് പിക്കപ്പിനുള്ളത്. കെട്ടിവലിക്കാനുള്ള രണ്ട് ഹുക്ക് ഫ്രണ്ട് ബംമ്പറിലുണ്ട്. റെട്രോ സ്റ്റൈലിലാണ് വീല്‍. പുതിയ സ്‌കിഡ് പ്ലേറ്റ്, റാക്കിലെ ഓഫ് റോഡ് ലൈറ്റ്, വശങ്ങളിലെ വുഡ് പാനല്‍, ഉയര്‍ന്ന ബോണറ്റ് എന്നിവ പിക്കപ്പിന് മാസീവ് രൂപം നല്‍കും. 

JinmyPickupStyle
Jimny Sierra Pickup Style. Photo Courtesy; CarScoops

റഗുലര്‍ ജിംനിക്ക് സമാനമായി ജിംനി സര്‍വൈവ് കണ്‍സെപ്റ്റില്‍ 63 ബിഎച്ച്പി പവര്‍ നല്‍കുന്ന 0.66 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ത്രീ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനും ജിംനി പിക്കപ്പ്‌ സ്റ്റൈിലില്‍ 102 ബിഎച്ച്പി പവറും 130 എന്‍എം ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുമാണുള്ളത്. അതേസമയം ഈ രണ്ട് കണ്‍സെപ്റ്റിന്റെയും പ്രൊഡക്ഷന്‍ സ്‌പെക്ക് നിര്‍മിക്കുന്നത് സംബന്ധിച്ച യാതൊരു സൂചനയും ടോക്യോ ഓട്ടോ സലൂണില്‍ കമ്പനി നല്‍കിയിട്ടില്ല. 

Jinmy Pickup Style
Jimny Sierra Pickup Style. Photo Courtesy; CarScoops
Jinmy
Jimny Survive. Photo Courtesy; CarScoops
Jinmy
Jimny Survive. Photo Courtesy; CarScoops
jimny
Jimny Sierra Pickup Style. Photo Courtesy; CarScoops

Content Highlights; Suzuki Jimny Survive and Jinmy Pickup Style Concepts Unveiled