ന്ത്യയിലെ പ്രീമിയം ഹാച്ച്ബാക്കുകളിലെ മിന്നുതാരമാണ് മാരുതിയുടെ ബലേനൊ. അടുത്തിടെ പുതിയ മോഡല്‍ എത്തിയതോടെ ഇത് വീണ്ടും ഉറപ്പിച്ചിരിക്കുകയാണ്. റേസിങ് കരുത്തില്‍ ഈ വാഹനത്തിന്റെ ആര്‍.എസ് എത്തിച്ചതിന് പിന്നാലെ ഈ സ്റ്റൈലില്‍ ബലേനൊ സ്‌പോര്‍ട്ടും അവതരിപ്പിക്കുകയാണ്.

കഴിഞ്ഞ ദിവസം അവതരിപ്പിച്ച എര്‍ട്ടിഗ സ്‌പോര്‍ട്ട് പോലെ തന്നെ കറുപ്പില്‍ മുങ്ങികുളിച്ചാണ് ബലേനൊ സ്‌പോര്‍ട്ടും എത്തിച്ചിരിക്കുന്നത്. എന്നാല്‍, അലങ്കാരത്തിനായി സ്‌പോര്‍ട് ബാഡ്ജും ചുവപ്പ് നിറവും അങ്ങിങ്ങായി നല്‍കിയിട്ടുണ്ട്. 

ബലേനൊ ആര്‍എസിലേതിന് സമാനമാണ് മുന്‍വശം. ഹണി കോംമ്പ് ഗ്രില്ലിന് താഴെയായി വി ഷേപ്പിലുള്ള ക്രോമിയം സ്ട്രിപ്പ്, ബമ്പറിന്റെ ലോവര്‍ പോര്‍ഷനില്‍ ചുവപ്പ് നിറത്തിലുള്ള സ്‌കേര്‍ട്ട്, ബോണറ്റില്‍ സ്‌പോര്‍ട്ട് ബാഡ്ജിങ് എന്നിവയാണ് ഈ വാഹനത്തിലെ പുതുമ.

Baleno Sport
Image Courtesy: IndiaCarNews

ഡ്യുവല്‍ ടോണ്‍ ഫിനീഷിലുള്ള ഫൈവ് സ്‌പോക്ക് അലോയി വീലുകളും ചുവപ്പ് സ്‌കേര്‍ട്ടുമാണ് വശങ്ങളെ ആകര്‍ഷകമാക്കുന്നത്. ബ്ലാക്ക് സ്‌മോഗ്ഡ് ടെയില്‍ ലാമ്പ്, സ്‌പോര്‍ട്ടി ബമ്പര്‍, റെഡ് ഫിനീഷ് സ്‌കേര്‍ട്ട് എന്നിവയാണ് പിന്‍ഭാഗത്തെ വ്യത്യസ്തമാക്കുന്നത്.

റെഗുലര്‍ ബലേനൊയില്‍ നിന്ന് മാറ്റമുള്ള ഇന്റീരിയറാണ് സ്‌പോര്‍ട്ടിലുള്ളത്. സ്‌പോര്‍ട്ടി സ്റ്റിയറിങ് വീല്‍, സ്‌പോര്‍ട്ട് സിഗ്നേച്ചര്‍ സീറ്റുകള്‍, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സോഫ്റ്റ് ടച്ച് ഡാഷ്‌ബോര്‍ഡ് എന്നിവയാണ് ഇന്റീരിയറിലെ ഫീച്ചറുകള്‍.

എന്‍ജിന്‍ കരുത്തിന്റെ കാര്യത്തിലും ഈ വാഹനം അല്‍പ്പം സ്‌പോര്‍ട്ടിയാണ്. 92 ബിഎച്ച്പി കരുത്ത് ഉത്പാദിപ്പിക്കാന്‍ സാധിക്കുന്ന 1.4 ലിറ്റര്‍ എന്‍ജിനാണ് ഈ വാഹനത്തില്‍ പ്രവര്‍ത്തിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ നാല് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളിലും ബലേനൊ സ്‌പോര്‍ട്ട് എത്തുന്നുണ്ട്.

Content Highlights: Suzuki Baleno Sport with aggressive styling under development