മുഖ്യമന്ത്രിക്കായി അടുത്തിടെ വാങ്ങിയ കാർ | ഫോട്ടോ: മാതൃഭൂമി
കേരളത്തിലെ 17 മന്ത്രിമാര്‍ യാത്ര ചെയ്യുന്നത് സുരക്ഷ പ്രോട്ടോക്കോള്‍ പ്രകാരം കാലാവധി കഴിഞ്ഞ വാഹനങ്ങളിലാണെന്നാണ് റിപ്പോര്‍ട്ട്. രണ്ട് മന്ത്രിമാരുടെ ഒഴികെയുള്ള വാഹനങ്ങള്‍ അഞ്ച് വര്‍ഷത്തിലധികം കാലപ്പഴക്കമുള്ളതും ഒരു ലക്ഷത്തിലധികം ഓടിയതുമാണെന്നാണ് വിവരം. ധനമന്ത്രിയുടെ വാഹനം കഴിഞ്ഞ ദിവസം അപകടത്തില്‍ പെട്ടതോടെയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരുന്നത്. നിലവില്‍ മുഖ്യമന്ത്രിക്ക് മാത്രമാണ് പുതിയ വാഹനം ലഭിച്ചിട്ടുള്ളത്.
നമ്മുടെ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ഉപയോഗിക്കുന്ന സ്റ്റേറ്റ് കാറുകളുടെ സുരക്ഷ പ്രോട്ടോക്കോള്‍ എന്താണെന്ന് നോക്കാം. ടൂറിസം വകുപ്പാണ് ഇവര്‍ക്കുള്ള ഔദ്യോഗിക വാഹനം അനുവദിക്കുന്നത്. പ്രോട്ടോക്കോള്‍ അനുസരിച്ച് മൂന്ന് വര്‍ഷവും ഒരു ലക്ഷം കിലോമീറ്ററും മാത്രമേ ഇവ ഔദ്യോഗിക വാഹനമായി ഉപയോഗിക്കാന്‍ സാധിക്കൂവെന്നാണ് നിര്‍ദേശം.
എന്നാല്‍, ഈ പ്രോട്ടോക്കോള്‍ അടുത്ത കാലത്തുള്ളവയല്ലെന്നതാണ് വസ്തുത. മുഖ്യമന്ത്രിയും മറ്റും മന്ത്രിമാരും ഔദ്യോഗിക വാഹനമായി അംബാസിഡര്‍ കാര്‍ ഉപയോഗിച്ചിരുന്ന കാലത്താണ് ഈ പ്രോട്ടോക്കോള്‍ നിലവില്‍ വന്നത്. എന്നാല്‍, ഇപ്പോള്‍ മന്ത്രിമാരുടെ ഔദ്യോഗിക വാഹനമായി ടൊയോട്ടയുടെ എം.പി.വി. മോഡലായ ഇന്നോവ ക്രിസ്റ്റയാണ് ഉപയോഗിക്കുന്നത്.
നിലവിലുള്ള പ്രോട്ടോക്കോള്‍ അനുസരിച്ച് 17 മന്ത്രിമാരുടെ ഔദ്യോഗിക കാറുകള്‍ മാറാനായവയാണ്. ഇവയെല്ലാം 2017-ല്‍ വാങ്ങിയതും ഒരു ലക്ഷത്തിലധികം കിലോമീറ്റര്‍ സഞ്ചരിച്ചവയുമാണ്. ധനമന്ത്രിയുടെ കഴിഞ്ഞ ദിവസം അപകടത്തില്‍പെട്ട കാര്‍ അഞ്ച് വര്‍ഷത്തിലധികം പഴക്കമുള്ളതും 1,64,000 കിലോമീറ്റര്‍ ഓടിയതുമാണെന്നാണ് റിപ്പോര്‍ട്ട്.
മുഖ്യമന്ത്രി ഉപയോഗിക്കുന്ന കറുത്ത ഇന്നോവ ക്രിസ്റ്റ മാത്രമാണ് ഔദ്യോഗിക വാഹനങ്ങളിൽ പുതിയതായുള്ളത്. ഇത് പോലീസ് ഫണ്ട് ഉപയോഗിച്ച് വാങ്ങിയതാണ്. അദ്ദേഹം മുമ്പ് ഉപയോഗിച്ചിരുന്ന വെള്ള ഇന്നോവ 2017 മോഡലാണ്. മന്ത്രിമാരായ മുഹമ്മദ് റിയാസ്, കെ.രാധാകൃഷണന് തുടങ്ങിയവരുടെ വാഹനം 2019-ല്‍ വാങ്ങിയവയാണ്. അതേസമയം, മന്ത്രി വി.അബ്ദുറഹ്മാന് അദ്ദേഹത്തിന്റെ സ്വന്തം വാഹനമാണ് ഔദ്യോഗിക വാഹനമായി ഉപയോഗിക്കുന്നത്.
രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മന്ത്രിമാര്‍ക്ക് ഔദ്യോഗിക വാഹനം വാങ്ങിയിട്ടില്ല. ആദ്യ ടേമില്‍ വാങ്ങിയ വാഹനമാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. അതേസമയം, 10 പുതിയ കാറുകള്‍ വാങ്ങണമെന്ന് ടൂറിസം വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ചെലവ് ചുരുക്കണമെന്ന ടൂറിസം വകുപ്പിന്റെ തീരുമാനമുള്ളതിനാലാണ് സ്റ്റേറ്റ് കാറുകള്‍ സുരക്ഷ കാലാവധി അവസാനിച്ചിട്ടും ഉപയോഗിക്കുന്നതെന്നാണ് വിവരം. ധനമന്ത്രിയുടെ വാഹനം അപകടത്തില്‍പെട്ട സാഹചര്യത്തില്‍ ഇത് മാറിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Content Highlights: State car protocol, Kerala ministers are using expired cars, State Car, Ministers Official Vehicle
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..