Image Courtesy: Mo Vlogs
വാഹനത്തിന് ഇഷ്ടനമ്പറും ഭാഗ്യനമ്പറുമൊക്കെ ലഭിക്കുന്നതിനായി ലക്ഷങ്ങള്‍ പൊട്ടിക്കുന്ന ആളുകളെ നമുക്ക് ചുറ്റുമുണ്ട്. എന്നാല്‍, അത് വാഹനത്തിന്റെ വിലയെക്കാള്‍ കൂടാനുള്ള സാധ്യത കുറവാണ്. എന്നാല്‍, ഫാന്‍സി നമ്പര്‍ സ്വന്തമാക്കാനായി വാഹനത്തിന്റെ വിലയുടെ ഇരട്ടി തുക ചെലവാക്കിയ ആളുടെ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് എംഒ വ്ളോഗ് എന്ന യുട്യൂബ് ചാനല്‍.
ലോകത്തില്‍ തന്നെ ഏറ്റവും വിലയേറിയ കാറുകളിലൊന്നായ ബുഗാട്ടി ഷിറോണിനാണ് വാഹനത്തിന്റെ വിലയുടെ ഇരട്ടി വില നല്കി നമ്പര്‍ സ്വന്തമാക്കിയത്. 25 കോടി രൂപയാണ് വാഹനത്തിന്റെ വില. എന്നാല്‍, ഇതിന് ഒമ്പത് എന്ന നമ്പര്‍ സ്വന്തമാക്കുന്നതിനായി 70 ലക്ഷം ഡോളറാണ് ചെലവാക്കിയത്. ഏകദേശം 51 കോടി രൂപ. ദുബായിയിലാണ് ഈ സംഭവം.
നമ്പറുകളുടെ എണ്ണത്തിനനുസരിച്ചാണ് വില നിശ്ചയിക്കുന്നതെന്നാണ് വീഡിയോയില്‍ പറയുന്നത്. ഫാന്‍സി നമ്പറുകളുടെയും മറ്റും വില കാലത്തിനനുസരിച്ച് ഉയരാറുണ്ട്. അതുകൊണ്ടുതന്നെ ആളുകള്‍ വലിയ വില നല്കി നമ്പറുകള്‍ സ്വന്തമാക്കുകയും പിന്നീട് ഇത് വില്‍ക്കുകയും ചെയ്യാറുണ്ടെന്നാണ് എംഒ വ്ളോഗിന്റെ വീഡിയോയില്‍ പറയുന്നത്.
വാഹനത്തിന്റെ നമ്പറിനായി കൊടികള്‍ പൊടിക്കുന്നത് ഇത് ആദ്യ സംഭവമല്ല. യുകെയില്‍ എഫ്1 എന്ന നമ്പറിനായി 132 കോടി രൂപ ചെലവാക്കിയ സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യക്കാരനും ദുബായിയിലെ വ്യവസായിയുമായ ബല്‍വീന്ദര്‍ സിങ്ങ് തന്റെ റോള്‍സ് റോയിസിന് ഇഷ്ടനമ്പര്‍ നേടുന്നതിനായി 60 കോടി രൂപ ചെലവാക്കിയത് കഴിഞ്ഞ വര്‍ഷം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
ലോകത്തില്‍ തന്നെ ചുരുക്കും വാഹനങ്ങള്‍ മാത്രം ഇറങ്ങിയിട്ടുള്ള ബുഗാട്ടി ഷിറോണ്‍ സ്പോട്ടിനാണ് അടുത്തിടെ നമ്പറിനായി കൂടുതല്‍ പണം മുടക്കിയത്. വേഗരാജാവായ ഈ വാഹനത്തിന് 8.0 ലിറ്റര്‍ W12 ക്വാഡ് ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് കരുത്തേകുന്നത്. ഇത് 1479 ബിഎച്ച്പി പവറാണ് ഉത്പാദിപ്പിക്കുന്നത്. 2.4 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഷിറോണിനാകും.
Source: Cartoq
Content Highlights: Spend 51 Crore Rupees To Get Fancy Number For 25 Crores Bugatti Chiron
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..