അപ്‌റേറ്റ മോട്ടോഴ്‌സ് സോളാർ ഇലക്ട്രിക് വാഹനം | Photo: Aptera Motors
കമ്പനി പറയുന്ന റേഞ്ച് കിട്ടുന്നതാണോ? ചാര്‍ജ് ചെയ്യാനുള്ള സംവിധാനങ്ങള്‍ എത്രകണ്ട് ലഭ്യമാണ്, ഇതൊക്കെയാണ് ഇലക്ട്രിക് വാഹനം എടുക്കാനുദേശിക്കുന്ന ആളുകള്‍ക്ക് മുന്നിലുള്ള ചോദ്യങ്ങള്‍. എന്നാല്‍, ഇവയ്ക്കുള്ള ഉത്തരവുമായി എത്തിയിരിക്കുകയാണ് അപ്‌റ്റേര മോട്ടോഴ്‌സ് എന്ന അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാര്‍ നിര്‍മാണ സ്റ്റാര്‍ട്ട്അപ്പ്. സൗരോർജം ഉപയോഗിച്ച് ഓടാന്‍ കഴിയുന്ന വാഹനം അവതരിപ്പിച്ചാണ് ഇലക്ട്രിക് വാഹനവുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കുന്നത്.
ഫ്യൂച്ചറിസ്റ്റ് ഡിസൈന്‍ എന്ന വിശേഷിപ്പിക്കാന്‍ സാധിക്കുന്ന രീതിയില്‍ മൂന്ന് ചക്രത്തില്‍ ഹെലികോപ്‌റററിന് സമാനമായ രൂപത്തിലാണ് ഈ സോളര്‍ കാര്‍ ഒരുങ്ങിയിരിക്കുന്നത്. വൈദ്യുതി ഉപയോഗിച്ച് ചാര്‍ജ് ചെയ്യാതെ സോളര്‍ പവറില്‍ മാത്രം 64 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. മലിനീകരണം ഇല്ലാത്ത, യാത്രയ്ക്ക് പലപ്പോഴും ഒരു രൂപ പോലും മുടക്കില്ലാത്ത ഈ വാഹനത്തിന്റെ വില 27.31 ലക്ഷം (33,200 ഡോളര്‍) രൂപയാണ്.

കാര്‍ബണ്‍ ഫൈബറും ഫൈബര്‍ ഗ്ലാസുകളും ഉപയോഗിച്ച് ഭാരം കുറഞ്ഞ രീതിയിലാണ് ഈ വാഹനം ഡിസൈന്‍ ചെയ്തിട്ടുള്ളത്. വായുവിന്റെ പ്രതിരോധനം പരമാവധി കുറയ്ക്കുന്ന രീതിയിലാണ് ഡിസൈന്‍ എന്നതും അപ്‌റ്റേര മോട്ടോഴ്‌സ് ഇറക്കിയ സോളാര്‍ കാറിന്റെ പ്രത്യേകതയാണ്. 37 ചതുരശ്ര അടി വലിപ്പത്തില്‍ ഈ കാറില്‍ സ്ഥാപിച്ചിരിക്കുന്ന സോളാര്‍ പാനലുകള്‍ വഴി വാഹനം ഒടുമ്പോള്‍ തന്നെ ഊര്‍ജം ആഗിരണം ചെയ്യാന്‍ സാധിക്കുമെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്.

ആദ്യഘട്ടത്തില്‍ പുറത്തിറങ്ങുന്ന വാഹനത്തില്‍ 42 കിലോവാട്ട് ശേഷിയുള്ള ബാറ്ററിയാണ് നല്‍കിയിട്ടുള്ളത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 640 കിലോമീറ്റര്‍ ഈ വാഹനത്തില്‍ യാത്രചെയ്യാമെന്നാണ് നിര്‍മാതാക്കള്‍ ഉറപ്പുനല്‍കുന്നത്. നന്നായി സൂര്യപ്രകാശം ലഭിക്കുന്ന പ്രദേശങ്ങളിലാണെങ്കില്‍ ആഴ്ചകളോളം ചാര്‍ജ് പോലും ചെയ്യാതെ ഈ വാഹനം ഉപയോഗിക്കാന്‍ സാധിക്കും. സൗരോര്‍ജത്തില്‍ മാത്രം ഓടുന്ന ദൂരമേ യാത്രയുള്ളൂവെങ്കില്‍ ഈ വാഹനം വൈദ്യതിയില്‍ ചാര്‍ജ് ചെയ്യേണ്ട സാഹചര്യം പോലും ഒഴിവാക്കാം.

ഈ വാഹനത്തിലെ മൂന്ന് ടയറുകള്‍ക്കും പ്രത്യേകം ഇലക്ട്രിക് മോട്ടോര്‍ നല്‍കുന്നുണ്ട്. ഇവ 171 ബി.എച്ച്.പി. പവറാണ് ഉത്പാദിപ്പിക്കുന്നത്. നാല് സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 162.5 കിലോമീറ്ററാണ്. 110 വോള്‍ട്ട് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ ഒരു മണിക്കൂറില്‍ 21 കിലോമീറ്റര്‍ ഓടാനുള്ള ചാര്‍ജ് സംഭരിക്കാം. അതേസമയം, 6.6 കിലോവാട്ട് ഓണ്‍ബോര്‍ഡ് ചാര്‍ജര്‍ ഉപയോഗിച്ച് ഒരു മണിക്കൂറില്‍ 92 കിലോമീറ്റര്‍ ഓടാനുള്ള ചാര്‍ജ് ലഭിക്കും.
Content Highlights: Solar power futuristic three wheeler vehicle, no need to charge the vehicle, solar electric car
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..