ജൂണില്‍ വില അറിയാം, ബുക്കുചെയ്യാം; ജൂലൈ മുതല്‍ കുഷാക്ക് നിരത്തില്‍ കാണുമെന്ന് സ്‌കോഡയുടെ ഉറപ്പ്


സ്‌കോഡയുടെ ഇന്ത്യ 2.0 പദ്ധതിയുടെ കീഴില്‍ ആദ്യമായി ഇന്ത്യയില്‍ അവതരിപ്പിക്കുന്ന വാഹനമാണ് കുഷാക്ക് എസ്.യു.വി.

സ്‌കോഡ കുഷാക്ക് | Photo: Skoda India

ചെക്ക് വാഹന നിര്‍മാതാക്കളായ സ്‌കോഡ ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള മിഡ-സൈസ് എസ്.യു.വി. വാഹനമായ കുഷാക്കിന്റെ വില ജൂണില്‍ പ്രഖ്യാപിക്കും. ഇതിനൊപ്പം ജൂണ്‍ മാസത്തില്‍ തന്നെ ഈ വാഹനത്തിന്റെ ബുക്കിങ്ങും ആരംഭിക്കാന്‍ സാധിക്കുമെന്ന് സ്‌കോഡ ഇന്ത്യയുടെ മേധാവിയായ സാക്ക് ഹോളിസ് അറിയിച്ചു. ജൂലൈ മാസത്തോടെ ഈ വാഹനം നിരത്തുകളില്‍ എത്തിയേക്കും.

സ്‌കോഡ അടുത്തിടെ വിദേശ രാജ്യത്ത് അവതരിപ്പിച്ച ഫാബിയ എന്ന ഹാച്ച്ബാക്ക് മോഡല്‍ ഇന്ത്യയിലേക്ക് പരിഗണിക്കുന്നുണ്ടോയെന്ന ഉപയോക്താവിന് മറുപടി നല്‍കുന്നതിനിടെയാണ് സാക്ക് ഹോളിസ് കുഷാക്കിന്റെ വരവ് അറിയിച്ചത്. ഫാബിയ ഇന്ത്യയിലേക്ക് എത്തിക്കാനുള്ള പ്ലാന്‍ ഇല്ല. കുഷാക്ക് ജൂലൈയില്‍ എത്തിക്കും. ഡിസംബര്‍ മാസത്തോടെ ഒരു ഹാച്ച്ബാക്കും പരിഗണിക്കുന്നുണ്ടെന്നായിരുന്നു മറുപടി.

മാര്‍ച്ച് 18-നാണ് സ്‌കോഡ കുഷാക്കിന്റെ പ്രൊഡക്ഷന്‍ പതിപ്പ് ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ചത്. സ്‌കോഡയുടെ ഇന്ത്യ 2.0 പദ്ധതിയുടെ കീഴില്‍ ആദ്യമായി ഇന്ത്യയില്‍ അവതരിപ്പിക്കുന്ന വാഹനമാണ് കുഷാക്ക് എസ്.യു.വി. കിയ സെല്‍റ്റോസ്, ഹ്യുണ്ടായി ക്രെറ്റ തുടങ്ങിയ വാഹനങ്ങളുമായി മത്സരിക്കാനായിരിക്കും ഈ വാഹനം എത്തുക.

സ്‌കോഡയുടെ സിഗ്‌നേച്ചര്‍ ഗ്രില്ല്, സ്പ്ലിറ്റ് ഹെഡ്ലാമ്പ്, എല്‍.ഇ.ഡി. ഡി.ആര്‍.എല്‍, ഡ്യുവല്‍ ടോണ്‍ ബമ്പര്‍, സ്‌കിഡ് പ്ലേറ്റ്, 17 ഇഞ്ച് ഡ്യുവല്‍ ടോണ്‍ അലോയി വീല്‍, സ്‌കോഡ ബാഡ്ജിങ്ങ് നല്‍കിയുള്ള ടെയ്ല്‍ഗേറ്റ്, എല്‍.ഇ.ഡി.ടെയ്ല്‍ലാമ്പ്, ടെയ്ല്‍ഗേറ്റില്‍ നല്‍കിയിട്ടുള്ള ക്രോമിയം സ്ട്രിപ്പ് എന്നിവയാണ് കുഷാക്ക് എസ്.യു.വിയുടെ എക്സ്റ്റീരിയര്‍ സ്‌റ്റൈലിഷാക്കുന്നത്.

കാഴ്ചയില്‍ സിംപിള്‍ ആണെങ്കിലും ഫീച്ചറുകളുടെ കലവറയാണ് ഈ അകത്തളം. 10 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വെന്റിലേറ്റഡ് മുന്‍നിര സീറ്റുകള്‍, പിന്‍നിരയിലും എ.സി. വെന്റുകള്‍, എം.ഐ.ഡി. ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ആംബിയന്റ് ലൈറ്റിങ്ങ്, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ്, വയര്‍ലെസ് ചാര്‍ജിങ്ങ് തുടങ്ങിയവയാണ് കുഷാക്കിന്റെ അകത്തളത്തെ സമ്പന്നമാക്കുന്നത്.

1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ TSI, 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ TSI എന്നീ പെട്രോള്‍ എന്‍ജിനുകളാണ് കുഷാക്കിലുള്ളത്. 1.0 ലിറ്റര്‍ എന്‍ജിന്‍ 113 ബി.എച്ച്.പി. പവറും 1.5 ലിറ്റര്‍ എന്‍ജിന്‍ 147 ബി.എച്ച്.പി. പവറും ഉത്പാദിപ്പിക്കും. 1.0 ലിറ്റര്‍ മോഡലില്‍ ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. ഏഴ് സ്പീഡ് ഡി.എസ്.ജിയാണ് 1.5 ലിറ്റര്‍ മോഡലിലെ ട്രാന്‍സ്മിഷന്‍.

Content Highlights: Skoda Will Announce Kushaq SUV Price In june 2021, Launch In July

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022


after rock bottom finally Aussie cricketers win Lankan hearts

3 min

1996 ലോകകപ്പ് ബഹിഷ്‌കരണവും മുരളിക്കേറ്റ അപമാനവുമെല്ലാം മറന്നു, ലങ്കയുടെ മനസ് കീഴടക്കി ഓസ്‌ട്രേലിയ

Jun 25, 2022

Most Commented