ചെക്ക് വാഹന നിര്‍മാതാക്കളായ സ്‌കോഡ എസ്.യു.വി നിരയിലേക്ക് പുതിയ വിഷന്‍ എക്‌സ് കണ്‍സെപ്റ്റ് ജനീവ മോട്ടോര്‍ ഷോയില്‍ അവതരിപ്പിച്ചു. കമ്പനിയുടെ ഭാവി അര്‍ബണ്‍ ക്രോസ് ഓവറായാണ് വിഷണ്‍ എക്‌സ് പ്രദര്‍ശിപ്പിച്ചത്. സ്‌കോഡ നിരയില്‍ കരോക്കിന് തൊട്ടുതാഴെയാണ് ഇതിന്റെ സ്ഥാനം. കമ്പനിയുടെ മൂന്നാമത്തെ എസ്.യു.വി.യാണിത്. 

Vision X Concept

ഫോക്‌സ്വാഗണ്‍ ഗ്രൂപ്പിന്റെ MQB പ്ലാറ്റ്‌ഫോമിലാണ് കണ്‍സെപ്റ്റിന്റെ നിര്‍മാണം. അടുത്ത വര്‍ഷത്തോടെ വാഹനം വിപണിയിലെത്തും. വ്യത്യസ്തമായ ക്യാബിനാണ് വിഷന്‍ എക്‌സിന്റെ പ്രധാന സവിശേഷത. വളരെ താഴ്ന്നാണ് ഡാഷ്‌ബോര്‍ഡിന്റെ സ്ഥാനം. സീറ്റുകളും വ്യത്യസ്തം. ഇലക്ട്രിക് മോട്ടോറിനൊപ്പം സിഎന്‍ജി-1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. 

9.3 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗതിയിലെത്താന്‍ വിഷന്‍ എക്‌സിന് സാധിക്കും. മണിക്കൂറില്‍ 200 കിലോമീറ്ററാണ് പരമാവധി വേഗത. 4255 എംഎം നീളവും 1807 എംഎം വീതിയും 1537 എംഎം ഉയരവും 2645 എംഎം വീല്‍ബേസും 380 ലിറ്റര്‍ ബൂട്ട് സ്‌പോസും വാഹനത്തിനുണ്ട്. 

Vision X Concept

Content Highlights; Skoda Vision X Concept Unveiled