ന്ത്യന്‍ നിരത്തുകള്‍ക്ക് പുതുമുഖമായ കരുത്തന്‍ എസ്‌യുവിയായി കരോഖ്, പുത്തന്‍മുഖഭാവവുമായി സൂപ്പര്‍ബ് ഹാച്ച്ബാക്ക്, പുതിയ ഹൃദയവുമായി റാപ്പിഡ് എന്നീ മൂന്ന് വാഹനങ്ങളാണ് ചെക്ക് വാഹനനിര്‍മാതാക്കളായ സ്‌കോഡയില്‍ നിന്ന് പുറത്തിറങ്ങാനൊരുങ്ങുന്നത്. ഈ മൂന്ന് വാഹനങ്ങളുടെയും ഡിജിറ്റല്‍ ലോഞ്ച് മേയ് 26-ന് നടത്തുമെന്നാണ് വിവരം. 

വാഹനം സംബന്ധിച്ച് വിവരങ്ങളെല്ലാം സ്‌കോഡ മുമ്പ് വെളിപ്പെടുത്തിയിരുന്നു. ഇനി ഇവയുടെ വില മാത്രമാണ് അറിയാനുള്ളത്. വരവിന് മുന്നോടിയായി സ്‌കോഡയുടെ ഡിലര്‍ഷിപ്പുകളിലും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും ഈ മൂന്ന് മോഡലുകളുടെയും ബുക്കിങ്ങ് തുറന്നിട്ടുണ്ട്. 50,000 രൂപ അഡ്വാന്‍സ് തുക ഈടാക്കിയാണ് ബുക്കിങ്ങ് സ്വീകരിക്കുന്നത്. 

പുതിയ റാപ്പിഡിന്റെ വരവായിരിക്കും ഇതില്‍ ഏറ്റവും സ്‌പെഷ്യല്‍. മുമ്പുണ്ടായിരുന്ന 1.6 പെട്രോള്‍, 1.5 ഡിസല്‍ എന്‍ജിനുകളോട് വിടപറഞ്ഞ് 1.0 ലിറ്റര്‍ ടിഎസ്‌ഐ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനിലെത്തുന്നതാണ് ഈ വാഹനത്തിന്റെ പ്രത്യേകത. ഫോക്‌സ്‌വാഗണ്‍ പോളൊ, വെന്റോ വാഹനങ്ങളില്‍ അടുത്തിടെ ഈ എന്‍ജിന്‍ സ്ഥാനം പിടിച്ചിരുന്നു.

ബിഎസ്-6 നിലവാരത്തിലുള്ള ഈ എന്‍ജിന്‍ 110 ബിഎച്ച്പി പവറും 175 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആദ്യഘട്ടത്തില്‍ ആറ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ മാത്രമായിരിക്കും നല്‍കുക. വൈകാതെ തന്നെ ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ഇതില്‍ നല്‍കും. ഇന്ധനക്ഷമത ഉയരുമെന്നാണ് സ്‌കോഡ അവകാശപ്പെടുന്നത്.

അതേസമയം, അല്‍പ്പം കൂടി പ്രീമിയം ഭാവം കൈവരിച്ചാണ് സൂപ്പര്‍ബ് എത്തുന്നത്. മസ്‌കുലര്‍ ബമ്പര്‍, പുതുക്കിപണിത ഗ്രില്ല്, തികച്ചും പുതിയ ഡിസൈനിലുള്ള ഹെഡ്‌ലാമ്പ്, എല്‍ഇഡി ടെയ്ല്‍ലാമ്പ്, വാഹനത്തിന്റെ വിവിധ ഭാഗങ്ങളിലായി നല്‍കുന്ന ക്രോം സാന്നിധ്യം എന്നിവയാണ് ഈ ഡി-സെഗ്മെന്റ് സെഡാനെ വീണ്ടും പ്രീമിയമാക്കുന്നത്.

Content Highlights: Skoda Rapid, Superb, Karoq To Launch On May 26