സ്കോഡ ഒക്ടാവിയ | Photo: Skoda Auto
ഇന്ത്യയിലെ പ്രീമിയം സെഡാന് വാഹനനിരയില്‍ എക്കാലത്തേയും ശക്തമായ സാന്നിധ്യമായിരുന്ന സ്കോഡ ഒക്ടാവിയയുടെ നാലാം തലമുറ മോഡല്‍ ഇന്ത്യയില്‍ എത്തുകയാണ്. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വരവ് അല്‍പ്പം നീണ്ടുപോയെങ്കിലും ജൂണ്‍ പത്തിന് ഈ വാഹനം ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. വരവിന് മുന്നോടിയായി ഈ മോഡലിന്റെ ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്.
പ്രീമിയം സെഡാന് ശ്രേണിയില്‍ എത്തുന്ന ഈ വാഹനത്തിന് ഏകദേശം 27.50 ലക്ഷം രൂപ മുതല്‍ 32 ലക്ഷം രൂപ വരെയായിരിക്കും ഇന്ത്യയിലെ എക്സ്ഷോറും വിലയെന്നാണ് റിപ്പോര്‍ട്ട്. യഥാര്‍ഥ വില അവതരണ വേളയിലായിരിക്കും വെളിപ്പെടുത്തുക. ഇന്ത്യയിലെ സ്കോഡയുടെ അംഗീകൃത ഡീലര്‍ഷിപ്പുകളിലും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലും ബുക്കിങ്ങുകള്‍ സ്വീകരിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
സ്കോഡയുടെ MQB EVO പ്ലാറ്റ്ഫോമാണ് നാലാം തലമുറ ഒക്ടാവിയയ്ക്ക് അടിസ്ഥാനമൊരുക്കുന്നത്. മുന്‍ മോഡലിനെ അപേക്ഷിച്ച് ഉയര്‍ന്ന വീല്‍ബേസാണ് ഈ പ്ലാറ്റ്ഫോമിന്റെ പ്രധാന പ്രത്യേകത. ലുക്കിലും കാര്യമായ അഴിച്ചുപണി നടത്തിയാണ് ഒക്ടാവിയ എത്തിയിട്ടുള്ളത്. എല്‍.ഇ.ഡിയില്‍ ഒരുങ്ങിയിട്ടുള്ള വീതി കുറഞ്ഞ ഹെഡ്ലൈറ്റ്, ഗ്രില്ലിന് ചുറ്റിലുമുള്ള ക്രോമിയം ബോര്‍ഡര്‍, ഫോഗ്ലാമ്പ് എന്നിവ പുതുമയാണ്.
പുതിയ ഡിസൈനിലുള്ള അലോയി വീലുകളാണ് വശങ്ങളെ കൂടുതല്‍ ആകര്‍ഷകമാക്കുന്നത്. പ്രീമിയം ഭാവമാണ് പിന്‍വശത്തിനുള്ളത്. എല്‍.ഇ.ഡി.ടെയ്ല്‍ലാമ്പും സ്കോഡ ബാഡ്ജിങ്ങും ഈ ഭാവത്തിന് മാറ്റ് കൂട്ടുന്നു. 10 ഇഞ്ച് വലിപ്പമുളള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 10.25 ഇഞ്ച് വലിപ്പമുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ടൂ സ്പോക്ക് സ്റ്റിയറിങ്ങ് വീല്‍ എന്നിവ അകത്തളവും ആഡംബരമാക്കും.
രണ്ട് ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനുകളിലാണ് ഒക്ടാവിയയുടെ നാലാം തലമുറ മോഡല്‍ എത്തുന്നത്. 1.5 ലിറ്റര്‍, 2.0 ലിറ്റര്‍ ടി.എസ്.ഐ. എന്‍ജിനുകളായിരിക്കും ഇവ. 1.5 എന്‍ജിനൊപ്പം ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സും 2.0 ലിറ്റര്‍ എന്‍ജിനൊപ്പം ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് ഗിയര്‍ബോക്സുമായിരിക്കും ഇതില്‍ ട്രാന്സ്മിഷന് നിര്‍വഹിക്കുന്നത്.
Source: Team BHP
Content Highlights: Skoda Octavia Forth Generation Model To Launch In June 10
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..