വിജയാഘോഷം ഉയരങ്ങളില്‍ തന്നെയായിരിക്കണം; മസൂറിയില്‍ സ്‌കോഡ 'കുഷാക്കി'നൊപ്പം


സി.സജിത്ത്‌

2022 ഇന്ത്യയില്‍ 'സ്‌കോഡ'യുടെ നല്ലകാലമായിരുന്നു. ഏറ്റവും മികച്ച വില്‍പ്പന നേടിയ വര്‍ഷം.

സ്‌കോഡ കുഷാക്ക് | ഫോട്ടോ; മാതൃഭൂമി

ളംമഞ്ഞിന്റെ തലോടലുമായി മലമുകളില്‍ നിന്നെത്തുന്ന തണുത്ത കാറ്റില്‍ മുങ്ങിക്കിടക്കുകയായിരുന്നു പര്‍വതങ്ങളുടെ റാണി 'മസൂറി'. ഉയരം ചെല്ലുന്തോറും കാഴ്ചകളുടെ വസന്തം തീര്‍ക്കുന്ന മുടിപ്പിന്‍ വളവുകളിലൂടെ ആയാസരഹിതമായിട്ടായിരുന്നു 'കുഷാക്ക്' പാഞ്ഞത്. 'വിജയങ്ങള്‍ ആഘോഷിക്കുന്നത് ഉയരങ്ങളില്‍ തന്നെയായിരിക്കണം'... അതുകൊണ്ടായിരിക്കാം ചെക്കുകാരനായ 'സ്‌കോഡ' ഇന്ത്യയിലെ ചരിത്രവിജയം ആഘോഷിക്കാനായി 'മസൂറി' തിരഞ്ഞെടുത്തത്.

2022 ഇന്ത്യയില്‍ 'സ്‌കോഡ'യുടെ നല്ലകാലമായിരുന്നു. ഏറ്റവും മികച്ച വില്‍പ്പന നേടിയ വര്‍ഷം. ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളില്‍ 44,000 കാറുകളാണ് സ്‌കോഡ ഇന്ത്യയില്‍ വിറ്റത്. 2018-ല്‍ ആരംഭിച്ച 'ഇന്ത്യ 2.0' എന്ന 'ഇന്ത്യയ്ക്ക് വേണ്ടി ഇന്ത്യയില്‍' എന്ന പദ്ധതിയുടെ ചുവടുപിടിച്ചായിരുന്നു ഈ വിജയം. പദ്ധതിപ്രകാരം നിര്‍മിച്ച 'കുഷാക്കും' 'സ്ലാവിയ'യുമായിരുന്നു ഈ വിജയത്തിന്റെ പിന്നില്‍.ഇടത്തരം എസ്.യു.വി.യായ 'കുഷാക്കി'ന് സുരക്ഷയ്ക്കുള്ള അഞ്ചു നക്ഷത്രവും ലഭിച്ചു. കൂടാതെ 'സ്‌കോഡ'യുടെ ആഗോള വിജയത്തിന് ചുക്കാന്‍ പിടിച്ച പീറ്റര്‍ സോള്‍ ഇന്ത്യന്‍ ബ്രാന്‍ഡ് പ്രസിഡന്റായും സ്ഥാനമേറ്റു. ഇതെല്ലാം ചേര്‍ത്തൊരു വിജയാഘോഷമാണ് ദെഹ്റാദൂണില്‍ 'സ്‌കോഡ' ഒരുക്കിയത്. വിജയശില്പികളായ 'കുഷാക്കി'നും 'സ്ലാവിയ'യുമൊത്തൊരു ദീര്‍ഘയാത്ര. ഒപ്പം ചെറിയ മാറ്റങ്ങളുമായുള്ള കുഷാക്കിന്റെ വാര്‍ഷിക പതിപ്പിന്റെ പുറത്തിറക്കലും.

'കുഷാക്ക്' എന്നാല്‍ 'ചക്രവര്‍ത്തി'

'കുഷാക്ക്' എന്ന സംസ്‌കൃതവാക്കിനര്‍ഥം 'ചക്രവര്‍ത്തി' എന്നാണ്. 'ഇന്ത്യ 2.0' പദ്ധതിക്കായി രാജ്യത്ത് ഗവേഷണസ്ഥാപനം വരെ തുടങ്ങിയ 'സ്‌കോഡ'യുടെ വിപുലീകരണ ശ്രമങ്ങളുടെ ഭാഗമായിരുന്നു 'കുഷാക്കി'ന്റെ വരവ്. ഇവിടെയാണ് 'എം.ക്യു.ബി. എ0 ഐ. എന്‍.' എന്ന പ്ലാറ്റ്‌ഫോം രൂപപ്പെടുത്തിയത്. ഇതിലാണ് 'കുഷാക്കും' 'സ്ലാവിയ'യും വരുന്നത്.

'സ്‌കോഡ'യുടെ മുഖം വ്യക്തമാക്കുന്ന വലിയ ഗ്രില്ലുകളും ടെലസ്‌കോപ്പിക്ക് ഹെഡ് ലൈറ്റും തൊട്ടുതാഴെയുള്ള ഫോഗ് ലാമ്പുമെല്ലാം ചേര്‍ന്ന് വലിയൊരു മസ്‌കുലാര്‍ ഭാവം വണ്ടിക്ക് നല്‍കുന്നുണ്ട്. വശങ്ങളില്‍നിന്നുള്ള കാഴ്ചയില്‍ പതിനേഴിഞ്ചില്‍ ഉയര്‍ന്നു നില്‍ക്കുകയാണ്. വശക്കാഴ്ചയില്‍ മുന്നില്‍ നിന്നുള്ള ഭീമാകാര ലുക്കില്ല. പകരം ക്യൂട്ടാണ്. പിന്നിലും അധികം അലങ്കാരപ്പണികളില്ലെന്നത് ശ്രദ്ധേയം. താഴെ സ്‌കിഡ്പ്ലേറ്റും പരമ്പരാഗത രീതിയിലുള്ള ടെയില്‍ ലാമ്പും തുടരുന്നു. കറുപ്പും ചാരവും വെള്ളയും ഇഴചേരുന്നതാണ് ഉള്‍വശം. സീറ്റുകള്‍ വളരെ സൗകര്യമാകുന്നു. കൂളിങ് സീറ്റുകളാണ്. ഏഴ് ഇഞ്ച് ടച്ച് സ്‌ക്രീന്‍ എല്ലാം തികഞ്ഞിരിക്കുന്നു.

10.5 ലക്ഷം രൂപ മുതല്‍ 20 ലക്ഷം രൂപ വരെ നീണ്ടു കിടക്കുന്ന വിലവിവര പട്ടികയാണ് 'കുഷാക്കി'നുള്ളത്. ഡ്രൈവിന്റെ കാര്യത്തില്‍ വന്നാല്‍ കരുത്തിനൊട്ടും കുറവ് തോന്നില്ല. വിമാനത്താവളം മുതലുള്ള നീണ്ട് വിശാലമായ റോഡുകളിലും മലവെള്ളപ്പാച്ചിലില്‍ തകര്‍ന്നു തരിപ്പണമായ മലമ്പാതകളിലും 'കുഷാക്കി'ന്റെ ഒരു ലിറ്റര്‍ എന്‍ജിന്റേത് ഒരുപോലെ മികച്ച പ്രകടനമായിരുന്നു. സ്റ്റിയറിങ് സ്റ്റെബിലിറ്റി അത്രയും മികച്ചതാണ്. വളവുകള്‍ അനായാസമായി കൈകാര്യം ചെയ്യാന്‍ കഴിഞ്ഞു.

അതുപോലെ ബോഡി റോളും കുറവാണ്. സസ്‌പെന്‍ഷന്‍ അല്‍പ്പം കട്ടിയേറിയതാണെങ്കിലും അലോസരപ്പെടുത്തുന്നതല്ല. ആറ്് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനോടുകൂടിയതായിരുന്നു ലഭിച്ച ചുവന്ന 'കുഷാക്ക്'. ഗിയര്‍ഷിഫ്റ്റിങ്ങിലും റെസ്‌പോണ്‍സിലും വലിയ പ്രശ്‌നങ്ങള്‍ തോന്നിയില്ല. ഫീച്ചറുകളുടെ കാര്യമാണ് പോരായ്മയായെങ്കിലും പറയാനുള്ളത്. അതേസമയം, അടുത്ത വര്‍ഷം പുറത്തിറങ്ങുന്ന പുതിയ പതിപ്പില്‍ ഇതെല്ലാം ഉണ്ടാവുമെന്ന് കരുതുന്നു. സുരക്ഷയുടെ കാര്യത്തിലും ഒട്ടും പുറകിലല്ല.

'കുഷാക്ക്' വാര്‍ഷിക പതിപ്പ്

ആഘോഷങ്ങളുടെ ഭാഗമായി പുറത്തിറക്കിയ വാര്‍ഷിക പതിപ്പ് കാഴ്ചയില്‍ വ്യത്യസ്തനാവുന്നത് ക്രോമിയത്തിന്റെ അതിഭാവുകത്വം കൊണ്ടാണ്. ഗ്രില്‍, ക്ലാഡിങ്, ഡോര്‍ ഹാന്‍ഡില്‍ എന്നിവയിലാണിത്. സി. പില്ലറിലും പുതുമ കൊണ്ടുവന്നു. സ്റ്റിയറിങ്ങില്‍ വാര്‍ഷിക പതിപ്പ് ബാഡ്ജിങ് വന്നിട്ടുണ്ട്. സീറ്റുകള്‍ക്ക് മുകളിലുള്ള ഹെഡ്‌റെസ്റ്റിലും ഇത് തുന്നിയിട്ടുണ്ട്.

Content Highlights: Skoda Kushaq Peak to Peak Drive at Mussoorie, Skoda Kushaq Anniversary edition


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented