ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ് എന്നീ രണ്ട് വാഹനങ്ങള്‍ അരങ്ങ് വാഴുന്ന ഇന്ത്യയിലെ മിഡ്-സൈസ് എസ്.യു.വി. ശ്രേണിയിലേക്ക് ചെക്ക് വാഹന നിര്‍മാതാക്കളായ സ്‌കോഡ എത്തിക്കുന്ന വാഹനമാണ് കുഷാക്ക്. ഒരു വര്‍ഷം മുമ്പ് പ്രഖ്യാപിച്ച ഈ വാഹനം നിരത്തുകളില്‍ എത്താനൊരുങ്ങുന്നു. മാര്‍ച്ച് 18-ന് കുഷാക്ക് അവതരിപ്പിക്കുമെന്നാണ് സ്‌കോഡ ഇന്ത്യ അറിയിച്ചിരിക്കുന്നത്.
വരവിന് മുന്നോടിയായി ഈ വാഹനത്തിന്റെ ഡിസൈന്‍ സ്‌കെച്ച് സ്‌കോഡ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. 2020-ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് വിഷന്‍-ഇന്‍ എന്ന പേരില്‍ കുഷാക്കിന്റെ കണ്‍സെപ്റ്റ് മോഡല്‍ സ്‌കോഡ അവതരിപ്പിച്ചത്. അതേ വര്‍ഷം തന്നെ പ്രൊഡക്ഷന്‍ പതിപ്പ് എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും പലവിധ സാഹചര്യങ്ങളെ തുടര്‍ന്ന് ഇത് 2021-ലേക്ക് നീളുകയായിരുന്നു.
കണ്‍സെപ്റ്റിനോട് നീതി പുലര്‍ത്തിയാണ് പ്രൊഡക്ഷന്‍ പതിപ്പ് എത്തിയിട്ടുള്ളതെന്നാണ് സ്‌കെച്ച് നല്‍കുന്ന സൂചന. രണ്ട് ഭാഗങ്ങളായി സ്പ്ലിറ്റ് ചെയ്തിട്ടുള്ള ഹെഡ്ലാമ്പ്, സ്‌കോഡയുടെ സിഗ്‌നേച്ചര്‍ ഗ്രില്ല്, ഷാര്‍പ്പ് എഡ്ജുകള്‍ നല്‍കിയുള്ള ബമ്പര്‍, വലിയ എയര്‍ഡാം, സ്‌കിഡ് പ്ലേറ്റ് എന്നിവയാണ് മുഖഭാവത്തിന്റെ ഡിസൈന്‍ സ്‌കെച്ചില്‍ നല്‍കിയിട്ടുള്ളത്.
സ്‌കോഡയുടെ ഇന്ത്യ 2.0 പദ്ധതിയുടെ ഭാഗമായി ആദ്യമായെത്തുന്ന മിഡ്-സൈസ് എസ്.യു.വിയാണ് കുഷാക്ക്. 1.5 ലിറ്റര്‍, 1.5 ലിറ്റര്‍ ടി.എസ്.ഐ.പെട്രോല്‍ എന്‍ജിനുകളിലായിരിക്കും കുഷാക്ക് ഇന്ത്യന്‍ നിരത്തുകളില്‍ എത്തുക. ഇതിനൊപ്പം ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് എന്നിവ ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കും.
സ്‌കോഡ-ഫോക്സ്വാഗണ്‍ വാഹനങ്ങള്‍ക്കായി നിര്‍മിച്ചിരിക്കുന്ന MQB AO IN പ്ലാറ്റ്ഫോമിലാണ് കുഷാക്ക് ഒരുങ്ങുക. മിഡ്-സൈസ് എസ്.യു.വി. ശ്രേണിയില്‍ ഫോക്സ്വാഗണില്‍നിന്ന് പുറത്തിറങ്ങാനൊരുങ്ങുന്ന ടൈഗൂണിനും ഇതേ പ്ലാറ്റ്ഫോം അടിസ്ഥാനമൊരുക്കും. ഈ വാഹനവും വൈകാതെ നിരത്തുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Content Highlights; Skoda Kushaq Mid Size SUV To Be Launch On March 18