സ്‌കോഡ കോഡിയാക് | Photo: Skoda
നക്ഷത്രങ്ങള്‍ നല്‍കിയ സുരക്ഷാകവചമുണ്ട് സകോഡയിലിപ്പോള്‍. തങ്ങളുടെ മുന്നേറ്റത്തിന് കരുത്തേകുന്നതാണീ നക്ഷത്രങ്ങള്‍. അതുകൊണ്ടുതന്നെ ഈ അപൂര്‍വ അവസരം ആഘോഷമാക്കുകയാണ് ചെക്ക് രക്തം സിരകളിലോടുന്ന ഈ കമ്പനി. ഇന്ത്യയില്‍ വില്‍പ്പനയുടെ ഗ്രാഫ് മുകളിലേക്കുയരുമ്പോഴാണ് തങ്ങളടെ ജനപ്രിയ മോഡലുകളായ കുഷാക്ക്, സ്ലാവിയ, കോഡിയാക് എന്നിവവയ്ക്ക് സുരക്ഷയ്ക്കുള്ള അഞ്ച് നക്ഷത്രങ്ങള്‍ എന്‍ക്യാപ് ലഭിക്കുന്നത്.
ഈ സുരക്ഷ അനുഭവിച്ചറിയാന്‍ പത്രക്കാരെയെല്ലാം ഏഷ്യയിലെ ഏറ്റവും വലിയ ടെസ്റ്റിങ്ങ് ട്രാക്കായ മധ്യപ്രദേശിലെ ഇന്‍ഡോറിലെ നാറ്റ് ട്രാക്സിലേക്ക് ക്ഷണിച്ചു. അവിടെ വിവിധ ട്രാക്കുകളില്‍ ഈ വാഹനങ്ങളുടെ സുരക്ഷയെ അനുഭവിച്ചറിയാനുള്ള അവസരമൊരുക്കി. അതോടൊപ്പം ഏഴ് സീറ്റര്‍ എസ്.യു.വി.യായ കോഡിയാക്കിന്റെ മുഖംമിനുക്കിയ പതിപ്പിനേയും പരിചയപ്പെടുത്തി. ആദ്യം കോഡിയാക്കിനെ പരിചയപ്പെടാം. പിന്നീട് ട്രാക്കിലേക്ക് പോകാം

കോഡിയാക്
സ്‌കോഡയുടെ ഇന്ത്യയിലെ മോഡലുകളില്‍ ഏറ്റവും വലിയ വാഹനം. ഏഴ് സീറ്റര്‍ എസ്.യു.വി. കഴിഞ്ഞ വര്‍ഷം ജനുവരിയിലായിരുന്നു ഇന്ത്യയിലെത്തിയത്. വളരെക്കുറച്ചെണ്ണം മാത്രമെ ഇന്ത്യയിയ്ക്ക് വേണ്ടി പ്രഖ്യാപിച്ചുള്ളു. എന്നാല്‍, ആവശ്യക്കാരുടെ എണ്ണം ഏറിയതോടെ കൂടുതല്‍ എണ്ണം നല്‍കുമെന്നാണ് പ്രഖ്യാപനം. മാറ്റങ്ങള്‍ കാര്യമായി ഒന്നുമില്ല. ചില ചെറിയ അപ്ഡേറ്റുകള്‍ മാത്രം. വേരിയന്റുകളായ സ്റ്റൈല്‍, സ്പോര്‍ട്ട് ലൈന്‍, എല്‍ ആന്റ് കെ എന്നിവയ്ക്ക് യഥാക്രമം 37.99, 39.99, 41.39 ലക്ഷമാണ് വില.
സ്‌കോഡയുടെ കയ്യൊപ്പായ ചിത്രശലഭ ഗ്രില്ലില്‍ കുറച്ച് വെള്ളിച്ചാലുകള്‍ കൂട്ടിച്ചേര്‍ത്തു. എല്‍.ഇ.ഡി ഹെഡ്ലൈറ്റ് കൂട്ടത്തിനും മാറ്റമില്ല. ഉള്ളില്‍ ചൂടാക്കുകയും തണുപ്പിക്കുകയംു ചെയ്യുന്ന സീറ്റുകളുണ്ട്. വിശാലമായ ഉള്‍വശം മോഡലുകള്‍ക്കനുസരിച്ച് നിറംമാറ്റത്തിന് വിധേയമായിട്ടുണ്ട്. വാതിലുകള്‍ തുറക്കുമ്പോള്‍ വശങ്ങള്‍ക്ക് സുരക്ഷയേകാനായി ഒരുറബ്ബറിന്‍െ ആവരണം പുതിയതായി വന്നു. റിയല്‍ സ്പോയിലര്‍ ഒന്നുകൂടി ക്യൂട്ടിയായി.

പന്ത്രണ്ട് തരത്തില്‍ ക്രമീകരിക്കാവുന്ന ഇലക്ട്രിക് സീറ്റുകള്‍, എട്ട് ഇഞ്ച് ടച്ച് സ്‌ക്രീന്‍, കാന്റണിന്റെ 625 വാട്ട് പന്ത്രണ്ട് സ്പീക്കറാണ് ആകര്‍ഷണങ്ങളില്‍ മുഖ്യം. സുരക്ഷയുടെ അഞ്ച് നക്ഷത്രങ്ങള്‍ കിട്ടിയതോടെ പഴുതടച്ച സു്ക്ഷാ സംവിധാനങ്ങളുണ്ട് ഇതില്‍. ഒമ്പത് എയര്‍ബാഗുകള്‍, അഡാപ്റ്റീവ് എല്‍.ഇ.ഡി. ഹൈഡ്ലൈറ്റ്, ഓട്ടോമാറ്റിക് ഡിമ്മിങ്ങ്, ഓട്ടോ ഡീഫോഗിങ്ങ് മിററുകള്‍, മള്‍ട്ടികൊളീഷന്‍ ബ്രേക്കിങ്ങ്, പാര്‍ക്ക് അസിസ്റ്റ്, ഹാന്‍ഡ്സ് ഫ്രീ പാര്‍ക്കിങ്ങ്, മെക്കാനിക്കല്‍ ആന്റ് ഹൈഡ്രോളിക് പാര്‍ക്ക് അസിസ്റ്റ് എന്നിങ്ങനെ പോകുന്നു.
മുന്‍ മോഡലില്‍ കരുത്തേകിയിരുന്ന അതേ 2.0 ലിറ്റര്‍ ടി.എസ്.ഐ ഇ.വി.ഒ. പെട്രോള്‍ എന്‍ജിന്‍ തന്നെയാണ് പുതിയ കോഡിയാക്കിനും കുതിപ്പിക്കുന്നത്. എന്നാലിത് പുതിയ ബി.എസ്.സിക്സ് സ്റ്റേജ് രണ്ട് നിയമങ്ങളെ അനുസരിക്കും വിധമാക്കി മാറ്റിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇന്ധനക്ഷമത 4.2ശതമാനം കൂടിയെന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്. 187 എച്ച്.പി. 320 എന്‍ എം ടോര്‍ക്കും നല്‍കുന്നുണ്ട്. ഏഴ് സ്പീഡ് ഡി. എസ്.ജി. ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്സ് തന്നെ തുടരുന്നുണ്ട്.
പരീക്ഷണ ഘട്ടങ്ങള്‍
മൂവായിരം ഏക്കറില്‍ പരന്നുകിടക്കുന്നതാണ് നാറ്റ്ട്രാക്സ്. മൂന്നു തരം പരീക്ഷണങ്ങളായിരുന്നു സ്‌കോഡ ഒരുക്കിയിരുന്നത്. ആദ്യത്തേത് ബാലന്‍സിങ്ങ് ട്രാക്കിലായിരുന്നു. സ്ലാവിയയും കുഷാക്കുമായിരുന്നു അവിടെ താരങ്ങള്‍. വീതികുറഞ്ഞ വളഞ്ഞുതിരിഞ്ഞ ട്രാക്കിലൂടെയായിരുന്നു ഓട്ടം. രണ്ടാമത്തേത് ഫാസ്റ്റ് ട്രാക്ക്... ഇവിടെ ഹെല്‍മെറ്റൊക്കെ ധരിച്ച് മിന്നല്‍ വേഗത്തില്‍. കോഡിയാക്കും സ്ലാവിയയുമായിരുന്നു പരീക്ഷണ വസ്തുക്കള്‍....
ആക്സിലേറ്റര്‍ ചവിട്ടിപ്പിടിച്ച് കോഡിയാക്കിന്റെ ഏറ്റവും ഉയര്‍ന്ന വേഗതയായ 216 വരെ എത്തിച്ചു. സ്ലാവിയയുടെ 203 ഉം. ഇനിയങ്ങോട്ട് വേഗതയില്ലെങ്കിലും വാഹനത്തിനുള്ളില്‍ ഇതൊന്നും ലവലേശമറിഞ്ഞില്ല. അടുത്തത് ഓഫ്റോഡായിരുന്നു. കോഡിയാക്കിന്റെ ഫോര്‍ വീല്‍ ഡ്രൈവ് ചാഞ്ഞും ചെരിഞ്ഞും രണ്ടും മൂന്നും ചക്രത്തിലൊക്കെയായി കടുത്ത പ്രതിബന്ധങ്ങള്‍ കടന്ന് പൂര്‍ത്തിയാക്കി. പരീക്ഷണങ്ങള്‍ കഴിഞ്ഞപ്പോള്‍ ഉറപ്പിച്ചു മൂന്നിനും നക്ഷത്രങ്ങള്‍ എങ്ങനെകിട്ടിയെന്ന്.
Content Highlights: Skoda Kodiaq, Kushaq, Slavia drive experience in track and Off road, Skoda Kodiaq, Natrax
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..