സ്‌കോഡയില്‍നിന്നുള്ള 'വിദേശി'യെ ഏറ്റെടുത്ത് ഇന്ത്യ; റെക്കോഡ് സമയത്തില്‍ കരോഖ് വിറ്റു തീര്‍ന്നു


ഫോക്‌സ്വാഗണ്‍ ടി-റോക്കിന് അടിസ്ഥാനമൊരുക്കുന്ന MQB പ്ലാറ്റ്‌ഫോമിലാണ് ഈ വാഹനവുമെത്തിയത്.

സ്‌കോഡ കരോഖ് | Photo: Skoda Auto

ന്ത്യയിലെ മിഡ്-സൈസ് എസ്.യു.വി.ശ്രേണിയില്‍ ഒന്ന് പയറ്റി നോക്കാന്‍ ചെക്ക് വാഹന നിര്‍മാതാക്കളായ സ്‌കോഡ എത്തിച്ച വാഹനമാണ് കരോഖ്. 2020 മെയില്‍ ഇന്ത്യയില്‍ അവതരിപ്പിച്ച ഈ വാഹനത്തിന് സ്‌കോഡ പോലും പ്രതീക്ഷിക്കാത്ത വരവേല്‍പ്പ് ലഭിച്ചതോടെ ആദ്യ ബാച്ചിലെ വാഹനങ്ങള്‍ വിറ്റുതീര്‍ന്നതായി നിര്‍മാതാക്കള്‍ റിപ്പോര്‍ട്ട് ചെയ്തു. പൂര്‍ണമായി വിദേശത്ത് നിര്‍മിച്ച ഈ വാഹനത്തിന്റെ 1000 യൂണിറ്റാണ് ആദ്യ ബാച്ചായി ഈന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തിയിരുന്നത്.

ഒറ്റ വേരിയന്റില്‍ മാത്രമാണ് ഈ എസ്.യു.വി. ഇന്ത്യയില്‍ എത്തിയത്. 24.99 ലക്ഷം രൂപയായിരുന്നു ഈ വാഹനത്തിന്റെ എക്‌സ്‌ഷോറും വില. 2020 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് ഈ വാഹനം ആദ്യമായി പ്രദര്‍ശനത്തിനെത്തിയത്. സ്‌കോഡ യെറ്റിയുടെ പകരക്കാരന്‍ എന്ന വിശേഷണം സ്വന്തമാക്കിയ കരോഖ് നിരത്തുകളില്‍ എത്തിയ ഈ വാഹനം ജീപ്പ് കോംപസ്, ഹ്യുണ്ടായി ടൂസോണ്‍, ഫോക്‌സ്‌വാഗണ്‍ ടി-റോക്ക് തുടങ്ങിയ എസ്.യു.വികളുമായാണ് ഏറ്റുമുട്ടിയിരുന്നത്.

ഫോക്‌സ്വാഗണ്‍ ടി-റോക്കിന് അടിസ്ഥാനമൊരുക്കുന്ന MQB പ്ലാറ്റ്‌ഫോമിലാണ് ഈ വാഹനവുമെത്തിയത്. 1.5 ലിറ്റര്‍ ടിഎസ്‌ഐ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് കരോഖ് എസ്.യു.വിക്ക് കരുത്തേകിയിരുന്നത്. ഇത് 148 ബിഎച്ച്പി പവറും 250 എന്‍എം ടോര്‍ക്കുമേകും. ഏഴ് സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഇതിലെ ട്രാന്‍സ്മിഷന്‍. ഒമ്പത് സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കും.

കാഴ്ചയില്‍ സ്‌കോഡ കോഡിയാക്കിന് സമാനമാണ് കരോഖും. സ്‌കോഡ സിഗ്നേച്ചര്‍ ബട്ടര്‍ഫ്‌ളൈ ഗ്രില്ല്, ഡി.ആര്‍.എല്ലുകള്‍ നല്‍കിയിട്ടുള്ള വലിയ എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ്, വലിയ എയര്‍ഡാം, ഇലക്ട്രിക്കലായി നിയന്ത്രിക്കുന്ന റിയര്‍വ്യു മിറര്‍, സില്‍വര്‍ റൂഫ് റെയില്‍, എന്നിവയാണ് ഒറ്റനോട്ടത്തില്‍ കരോഖിന്റെ എക്‌സ്റ്റീരിയറിനെ ആകര്‍ഷകമാക്കുന്ന ഘടകങ്ങള്‍.

പ്രീമിയം വാഹനങ്ങളെ ഓര്‍മിപ്പിക്കുന്ന ഇന്റീരിയറാണ് കരോഖിലേത്. ഫോക്‌സ് ലെതറില്‍ ബ്ലാക്ക്-ബേജ് നിറങ്ങളിലാണ് അകത്തളം ഒരുങ്ങിയിരി്ക്കുന്നത്. സ്മാര്‍ട്ട് ലിങ്ക് കണക്ടിവിറ്റിയുള്ള എട്ട് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡ്യുവല്‍ ടോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍, ഫുള്ളി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ എന്നിവയാണ് ഇന്റീരിയറിനെ ആകര്‍ഷകമാക്കുന്നത്.

Content Highlights: Skoda Karoq SUV Sold Out In India

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022


vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022

More from this section




Most Commented