സ്‌കോഡ കരോഖ് ഇനി നമ്മുടെ നിരത്തിലും കുതിക്കും; യെറ്റിയുടെ പകരക്കാരന്‍ ഇന്ത്യയിലെത്തി


ഫോക്‌സ്‌വാഗണ്‍ ടി-റോക്കിന് അടിസ്ഥാനമൊരുക്കുന്ന MQB പ്ലാറ്റ്‌ഫോമിലാണ് കരോഖും ഒരുങ്ങിയിരിക്കുന്നത്.

സ്‌കോഡ കരോഖ് | Photo: Skoda India

ന്ത്യയിലെ മിഡ്-സൈസ് എസ്‌യുവി ശ്രേണിയിലെ കരുത്തന്‍ സാന്നിധ്യമാകാന്‍ ചെക്ക് വാഹനനിര്‍മാതാക്കളായ സ്‌കോഡയുടെ കരോഖ് എസ്‌യുവി അവതരിപ്പിച്ചു. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഒരു വേരിയന്റില്‍ മാത്രം ഇന്ത്യയിലെത്തുന്ന ഈ എസ്‌യുവിക്ക് 24.99 ലക്ഷം രൂപയായിരിക്കും എക്‌സ്‌ഷോറൂം വില.

സ്‌കോഡയുടെ യെറ്റി എന്ന എസ്‌യുവിക്ക് പകരക്കാരനായാണ് കരോഖ് വിദേശ നിരത്തുകളിലെത്തിയത്. 2020 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശനത്തിനെത്തിയ ഈ എസ്‌യുവി ഇന്ത്യയില്‍ ജീപ്പ് കോംപസ്, ഹ്യുണ്ടായി ടൂസോണ്‍, ഫോക്‌സ്‌വാഗണ്‍ ടി-റോക്ക് എന്നീ വാഹനങ്ങളുമായായിരിക്കും ഏറ്റുമുട്ടുക.

1.5 ലിറ്റര്‍ ടിഎസ്‌ഐ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനിയിരിക്കും ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 148 ബിഎച്ച്പി പവറും 250 എന്‍എം ടോര്‍ക്കുമേകും. ഏഴ് സ്പീഡ് ഡിഎസ്ജി ഒാട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഇതിലെ ട്രാന്‍സ്മിഷന്‍. ഒമ്പത് സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കും.

ഫോക്‌സ്‌വാഗണ്‍ ടി-റോക്കിന് അടിസ്ഥാനമൊരുക്കുന്ന MQB പ്ലാറ്റ്‌ഫോമിലാണ് കരോഖും ഒരുങ്ങിയിരിക്കുന്നത്. 4382 എംഎം നീളവും 1841 എംഎം വീതിയും 1605 എംഎം ഉയരവും 2638 എംഎം വീല്‍ബേസും 200 എംഎം ഗ്രൗണ്ട് ക്ലിയറന്‍സും വാഹനത്തിനുണ്ട്. 521 ലിറ്ററാണ് ബൂട്ട് സ്‌പേസ് കപ്പാസിറ്റി, റിയര്‍ സീറ്റ് മടക്കിയാല്‍ ഇത് 1630 ലിറ്ററാക്കി ഉയര്‍ത്താം.

കാഴ്ചയില്‍ സ്‌കോഡ കോഡിയാക്കിന് സമാനമാണ് കരോഖും. സ്‌കോഡ സിഗ്നേച്ചര്‍ ബട്ടര്‍ഫ്‌ളൈ ഗ്രില്ല്, ഡിആര്‍എല്ലുകള്‍ നല്‍കിയിട്ടുള്ള വലിയ എല്‍ഇഡി ഹെഡ്‌ലാമ്പ്, വലിയ എയര്‍ഡാം, ഇലക്ട്രിക്കലായി നിയന്ത്രിക്കുന്ന റിയര്‍വ്യു മിറര്‍, സില്‍വര്‍ റൂഫ് റെയില്‍, എന്നിവയാണ് ഒറ്റനോട്ടത്തില്‍ കരോഖിനെ ആകര്‍ഷകമാക്കുന്ന ഘടകങ്ങള്‍.

പിന്നിലേക്ക് വരുമ്പോള്‍ സി-ഷേപ്പില്‍ ഹാച്ച്‌ഡോറിലേക്കും കയറി നില്‍ക്കുന്ന എല്‍ഇഡി ടെയില്‍ ലാമ്പ്, ക്ലാഡിങ്ങുകള്‍ നല്‍കിയിട്ടുള്ള ബംമ്പര്‍, ലോഗോയിക്ക് പകരം സ്‌കോഡ ബാഡ്ജിങ്ങ് നല്‍കിയിട്ടുള്ള ഹാച്ച്‌ഡോര്‍ എന്നിവയാണ് അഴകേകുന്നത്. ഡ്യുവല്‍ ടോണിലുള്ള 16 ഇഞ്ച് അലോയി വീലുകളും ഈ വാഹനത്തെ സ്‌റ്റൈലിഷാക്കുന്നുണ്ട്.

പ്രീമിയം വാഹനങ്ങളെ ഓര്‍മിപ്പിക്കുന്ന ഇന്റീരിയറാണ് കരോഖിലേത്. ഫോക്‌സ് ലെതറില്‍ ബ്ലാക്ക്-ബേജ് നിറങ്ങളിലാണ് അകത്തളം ഒരുങ്ങിയിരി്ക്കുന്നത്. സ്മാര്‍ട്ട് ലിങ്ക് കണക്ടിവിറ്റിയുള്ള എട്ട് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡ്യുവല്‍ ടോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍, ഫുള്ളി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ എന്നിവയാണ് ഇന്റീരിയറിനെ ആകര്‍ഷകമാക്കുന്നത്.

Content Highlights: Skoda Karoq SUV Launched India; Price 24.99 Lakhs

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Dileep, sharath

1 min

ദിലീപിന്റെ സുഹൃത്ത് ശരതിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു; നടിയെ ആക്രമിച്ച കേസിലെ 'വിഐപി'

May 16, 2022


ira khan

1 min

'വെറുപ്പും ട്രോളും കഴിഞ്ഞെങ്കില്‍ ഇതുംകൂടി ഇരിക്കട്ടെ'; കൂടുതല്‍ ബിക്കിനി ചിത്രങ്ങളുമായി ഇറാ ഖാന്‍

May 16, 2022

More from this section




Most Commented