ന്ത്യയിലെ മിഡ്-സൈസ് എസ്.യു.വി ശ്രേണയിലേക്ക് സര്‍വ്വ പ്രൗഢിയോടും കൂടിയെത്തിയ വാഹനമാണ് സ്‌കോഡയുടെ കരോഖ്. കഴിഞ്ഞ മെയ് മാസത്തില്‍ അവതരിപ്പിച്ച ഈ വാഹനം 2020-ലെ യൂണിറ്റുകളുടെ വില്‍പ്പന ഏകദേശം പൂര്‍ത്തിയാക്കിയതായി റിപ്പോര്‍ട്ട്. സ്‌കോഡ ഇന്ത്യയുടെ മേധാവിയാണ് ഇക്കാര്യം ട്വിറ്ററില്‍ പങ്കുവെച്ചത്. 

പൂര്‍ണമായും വിദേശത്ത് നിര്‍മിച്ചാണ് സ്‌കോഡ കരോഖ് ഇന്ത്യയില്‍ എത്തിയിരുന്നത്. കരോഖിന്റെ 1000 യൂണിറ്റാണ് ആദ്യ ഘട്ടമായി ഇന്ത്യയില്‍ എത്തിച്ചത്. അവതരണത്തിന് മുമ്പ് ബുക്കിങ്ങ് ആരംഭിച്ച ഈ വാഹനം ഏകദേശം ഒമ്പത് മാസത്തിനുള്ളില്‍ തന്നെ വില്‍പ്പന പൂര്‍ത്തിയാക്കിയതായാണ് റിപ്പോര്‍ട്ട്. 24.99 ലക്ഷം രൂപയായിരുന്നു ഇതിന്റെ വില. 

ഫോക്സ്വാഗണ്‍ ടി-റോക്കിന് അടിസ്ഥാനമൊരുക്കുന്ന MQB പ്ലാറ്റ്ഫോമിലാണ് ഈ വാഹനവുമെത്തിയത്. സ്‌കോഡയുടെ യെതി എന്ന എസ്.യു.വിയുടെ പകരക്കാരനാണ് കരോഖ്. ഇന്ത്യയില്‍ ജീപ്പ് കോംപസ്, ഹ്യുണ്ടായി ടൂസോണ്‍, ഫോക്സ്വാഗണ്‍ ടി-റോക്ക് എന്നീ വാഹനങ്ങളാണ് കരോഖിന്റെ പ്രധാന എതിരാളികള്‍.

1.5 ലിറ്റര്‍ ടിഎസ്ഐ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 148 ബിഎച്ച്പി പവറും 250 എന്‍എം ടോര്‍ക്കുമേകും. ഏഴ് സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ഇതിലെ ട്രാന്‍സ്മിഷന്‍. ഒമ്പത് സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കും.

കാഴ്ചയില്‍ സ്‌കോഡ കോഡിയാക്കിന് സമാനമാണ് കരോഖും. സ്‌കോഡ സിഗ്‌നേച്ചര്‍ ബട്ടര്‍ഫ്ളൈ ഗ്രില്ല്, ഡിആര്‍എല്ലുകള്‍ നല്‍കിയിട്ടുള്ള വലിയ എല്‍ഇഡി ഹെഡ്ലാമ്പ്, വലിയ എയര്‍ഡാം, ഇലക്ട്രിക്കലായി നിയന്ത്രിക്കുന്ന റിയര്‍വ്യു മിറര്‍, സില്‍വര്‍ റൂഫ് റെയില്‍, എന്നിവയാണ് ഒറ്റനോട്ടത്തില്‍ കരോഖിനെ ആകര്‍ഷകമാക്കുന്ന ഘടകങ്ങള്‍.

പ്രീമിയം വാഹനങ്ങളെ ഓര്‍മിപ്പിക്കുന്ന ഇന്റീരിയറാണ് കരോഖിലേത്. ഫോക്സ് ലെതറില്‍ ബ്ലാക്ക്-ബേജ് നിറങ്ങളിലാണ് അകത്തളം ഒരുങ്ങിയിരി്ക്കുന്നത്. സ്മാര്‍ട്ട് ലിങ്ക് കണക്ടിവിറ്റിയുള്ള എട്ട് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡ്യുവല്‍ ടോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍, ഫുള്ളി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ എന്നിവയാണ് ഇന്റീരിയറിനെ ആകര്‍ഷകമാക്കുന്നത്.

Content Highlights: Skoda Karoq Mid Size SUV Almost Sold Out In India