സ്‌കോഡയ്ക്ക് നല്ല കാലമായി 2022;  സ്‌കോഡയുടെ ഏറ്റവും വലിയ വിപണികളിലൊന്നായി ഇന്ത്യ


ജര്‍മനിയും സ്‌കോഡയുടെ ജന്മനാടായ ചെക്ക് റിപ്പബ്ലിക്കും കഴിഞ്ഞാല്‍ സ്‌കോഡയുടെ ഏറ്റവും വലിയ മൂന്നാമത്തെ വിപണിയായി ഇന്ത്യ മാറി.

സ്‌കോഡ കുഷാക്ക് | Photo: Skoda India

കാര്‍ നിര്‍മാതാക്കളായ 'സ്‌കോഡ' ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാറുകള്‍ വിറ്റഴിച്ച വര്‍ഷമായി 2022. നടപ്പുവര്‍ഷം ആദ്യ എട്ട് മാസംകൊണ്ട് 37,568 കാറുകളാണ് 'സ്‌കോഡ ഓട്ടോ' ഇന്ത്യന്‍ വിപണിയില്‍ വിറ്റത്. ഇന്ത്യയില്‍ ഇരുപത് വര്‍ഷം പിന്നിട്ട സ്‌കോഡ ഏറ്റവും കൂടുതല്‍ കാറുകള്‍ വിറ്റഴിച്ച വര്‍ഷമാണിതെന്ന് കമ്പനി അറിയിച്ചു.

ഇതോടെ, ജര്‍മനിയും സ്‌കോഡയുടെ ജന്മനാടായ ചെക്ക് റിപ്പബ്ലിക്കും കഴിഞ്ഞാല്‍ സ്‌കോഡയുടെ ഏറ്റവും വലിയ മൂന്നാമത്തെ വിപണിയായി ഇന്ത്യ മാറി. ഇതിനു മുന്‍പ് ഏറ്റവും കൂടുതല്‍ വില്പന നടന്നത് 2012-ലാണ്, 34,678 കാറുകള്‍.

2022 ഓഗസ്റ്റില്‍ 4,222 കാറുകള്‍ കമ്പനി വിറ്റു. 2021 ഓഗസ്റ്റിനെക്കാള്‍ 10 ശതമാനം കൂടുതലാണിത്. 3829 യൂണിറ്റായിരുന്നു 2021 ഓഗസ്റ്റില്‍ സ്‌കോഡ ഇന്ത്യയുടെ വില്‍പ്പന. നിലവില്‍ കമ്പനിക്ക് ഇന്ത്യയില്‍ 205 ഷോറൂമുകളുണ്ട്. ഈ വര്‍ഷാവസാനത്തോടെ ഷോറൂമുകളുടെ എണ്ണം 250 ആയി വര്‍ധിപ്പിക്കും.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് രണ്ടിരട്ടി വില്‍പ്പനയാണ് ഈ വര്‍ഷമുണ്ടായിരിക്കുന്നതെന്നാണ് സ്‌കോഡ അറിയിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂണ്‍ മാസത്തിലും 6023 യൂണിറ്റിന്റെ റെക്കോഡ് വില്‍പ്പനയാണ് സ്‌കോഡയ്ക്ക ഇന്ത്യയില്‍ ലഭിച്ചത്. വിപണിയില്‍ ശക്തമായ സാന്നിധ്യം ഉറപ്പാക്കാന്‍ ഇന്ത്യ 2.0 പദ്ധതി ഒരുക്കിയത് നേട്ടമായെന്നാണ് വിലയിരുത്തലുകള്‍.

സമീപ കാലത്ത് ഏറ്റവുമധികം സ്‌കോഡ ഏറ്റവുമധികം മോഡലുകള്‍ ഇന്ത്യയില്‍ എത്തിച്ച വര്‍ഷവുമായിരുന്നു 2022. മിഡ് സൈസ് എസ്.യു.വി. ശ്രേണിയില്‍ കുഷാക്ക്, പ്രീമിയം സെഡാന്‍ ശ്രേണിയില്‍ സ്ലാവിയ, കുഷാക്കിന്റെ മൗണ്ട് കാര്‍ലോ എഡിഷന്‍ തുടങ്ങിയവ ഈ വര്‍ഷം സ്‌കോഡയില്‍ നിന്നെത്തിയ മോഡലുകളാണ്.

Content Highlights: Skoda India achieve highest sale in 2022, Skoda Cars, Skoda Sales


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented