സ്‌കോഡ എൻയാക് ആർ.എസ്4 ഡ്രിഫ്റ്റ് ചെയ്യുന്നു | Photo: Skoda
കാര്‍ ഡ്രിഫ്റ്റ് ചെയ്യുന്നത് നമ്മുടെ നാട്ടിലൊക്കെ വാഹനാഭ്യാസമായാണ് കണക്കാക്കുന്നതെങ്കിലും ഇത് ഗിന്നസ് റെക്കോഡ് വരെ ലഭിക്കുന്ന ഒന്നാണ്. ഇത് പറയാന്‍ ഒരു കാരണമുണ്ട്. കഴിഞ്ഞ ദിവസം ഡ്രിഫ്റ്റിങ്ങിലൂടെ രണ്ട് ഗിന്നസ് റെക്കോഡുകളാണ് സ്‌കോഡയുടെ എന്‍യാക് ആര്‍.എസ്.4 എന്ന ഇലക്ട്രിക് എസ്.യു.വി. സ്വന്തമാക്കിയത്. മഞ്ഞില്‍ ഏറ്റവുമധികം ഡ്രിഫ്റ്റ് ചെയ്ത കാര്‍, മഞ്ഞില്‍ ഏറ്റവും ദൂരം ഡ്രിഫ്റ്റ് ചെയ്ത നീങ്ങിയ ഇലക്ട്രിക് കാര്‍ എന്ന റെക്കോഡുകളാണ് എന്‍യാകിന് ലഭിച്ചത്.
മഞ്ഞിന് മുകളിലൂടെ 7.35 കിലോ മീറ്റര്‍ ദൂരമാണ് എന്‍യാക് ആര്‍.എസ്.4 തെന്നിനീങ്ങിയത്. സ്വീഡനിലെ ഒസ്റ്റര്‍സണ്‍ നഗരത്തിന് സമീപത്തെ മഞ്ഞുമൂടിയ തടാകത്തിന് മുകളിലൂടെയാണ് കാര്‍ ഡ്രിഫ്റ്റ് ചെയ്തത്. മാധ്യമപ്രവര്‍ത്തനായ റിച്ചഡ് മെയ്ഡനായിരുന്നു ഡ്രിഫ്റ്റ് ചെയ്ത് നീങ്ങിയ വാഹനത്തിന്റെ ഡ്രൈവിങ്ങ് സീറ്റില്‍. 15 മിനിറ്റിനുള്ളിലാണ് വാഹനം ഈ റെക്കോഡുകള്‍ സൃഷ്ടിച്ചതെന്നാണ് സ്‌കോഡ അറിയിച്ചിരിക്കുന്നത്. 6.23 കിലോമീറ്ററായിരുന്നു ഡ്രിഫ്റ്റിങ്ങിലെ മുന്‍ റെക്കോഡ്.
2021 സെപ്റ്റംബറിലാണ് എന്‍യാക് എന്ന ഇലക്ട്രിക് വാഹന കണ്‍സെപ്റ്റ് സ്‌കോഡയില്‍ നിന്ന് പുറത്തിറങ്ങിയത്. ഈ വാഹനത്തിന്റെ അല്‍പ്പം കൂടി കരുത്ത് ഉയര്‍ത്തിയാണ് എന്‍യാക് ആര്‍,എസ്. ഐ.വി. പതിപ്പ് സ്‌കോഡ പുറത്തിറക്കുന്നത്. ഇരട്ട മോട്ടോറില്‍ പ്രവര്‍ത്തിക്കുന്ന ഈ വാഹനം 295 ബി.എച്ച്.പി. പവറും 460 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. മണിക്കൂറില്‍ 180 കിലോമീറ്റര്‍ സ്പീഡാണ് ഈ വാഹനത്തിന്റെ പരമാവധി വേഗത.
പെര്‍ഫോമെന്‍സ് വാഹനത്തിന്റെ കരുത്ത് നല്‍കുമ്പോഴും ഉയര്‍ന്ന റേഞ്ചും ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ളതാണ് മറ്റൊരു സവിശേഷത. ഒറ്റത്തവണ ബാറ്ററി നിറഞ്ഞാല്‍ 520 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് നിര്‍മാതാക്കള്‍ ഉറപ്പുനല്‍കുന്നത്. മുമ്പ് സ്‌കോഡ പ്രദര്‍ശിപ്പിച്ച റെഗുലര്‍ എന്‍യാക്കിന് 500 കിലോമീറ്ററാണ് റേഞ്ച്. 82 കിലോവാട്ട് അവര്‍ ശേഷിയുള്ള ബാറ്ററി പാക്ക് ആയിരിക്കും എന്‍യാക് ആര്‍.എസ്. ഐ.വിയില്‍ നല്‍കുകയെന്നാണ് പ്രതീക്ഷിക്കുന്നത്.
കേവലം 6.5 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോ മീറ്റര്‍ വേഗത കൈവരിക്കാനുള്ള ശേഷിയും ഈ വാഹനത്തിനുണ്ട്. മോശം റോഡുകളിലും മറ്റ് പ്രതലങ്ങളിലും വാഹനം ഓടിക്കുന്നതിനുള്ള ട്രാക്ഷന്‍ ഡ്രൈവിങ്ങ് മോഡോട് കൂടിയാണ് ആര്‍.എസ്. എത്തുന്നത്. സ്പോര്‍ട്സ് സസ്പെന്‍ഷനാണ് ഈ വാഹനത്തില്‍ ഒരുക്കിയിട്ടുള്ളത്. 20 ഇഞ്ച് വലിപ്പമുള്ള അലോയി വീലാണ് ഈ വാഹനത്തില്‍ നല്‍കുന്നത്. എന്നാല്‍, 21 ഇഞ്ച് വലിപ്പമുള്ള ടയറും ഇതില്‍ നല്‍കാന്‍ സാധിക്കും.
Content Highlights: Skoda Enyaq RS iV sets two Guinness World Record titles with 7.351 km ice drift
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..