295 ബി.എച്ച്.പി. പവര്‍, 520 കിലോമീറ്റര്‍ റേഞ്ച്; കരുത്തന്‍ ഭാവത്തില്‍ സ്‌കോഡ എന്‍യാക് ആര്‍.എസ്


കേവലം 6.5 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനുള്ള ശേഷിയും ഈ വാഹനത്തിനുണ്ട്.

സ്‌കോഡ എൻയാക് ആർ.എസ് | Photo: Skoda Storyboard

ഭാവിയുടെ ഗതാഗത മാര്‍ഗം ഇലക്ട്രിക് കരുത്തില്‍ അധിഷ്ഠിതമായതായിരിക്കുമെന്ന് ഏറെകുറെ വ്യക്തമായി കഴിഞ്ഞു. ഇതിന്റെ മുന്നോടിയായി ഇന്ത്യയിലും വിദേശത്തുമുള്ള വാഹന നിര്‍മാതാക്കളെല്ലാം തന്നെ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിച്ച് തുടങ്ങിയിട്ടുമുണ്ട്. എന്നാല്‍, കേവലം ഇലക്ട്രിക് യാത്ര വാഹനം എന്നതിലുപരി ഒരു ഇലക്ട്രിക് പെര്‍ഫോമെന്‍സ് വാഹനം നിരത്തുകളില്‍ എത്തിക്കാനുള്ള നീക്കത്തിലാണ് ചെക്ക് വാഹന നിര്‍മാതാക്കളായ സ്‌കോഡ.

എന്‍യാക് എന്ന ഇലക്ട്രിക് വാഹന കണ്‍സെപ്റ്റ് കഴിഞ്ഞ വര്‍ഷമാണ് സ്‌കോഡയില്‍ നിന്ന് പുറത്തിറങ്ങിയത്. ഈ വാഹനത്തിന്റെ അല്‍പ്പം കൂടി കരുത്ത് ഉയര്‍ത്തിയാണ് എന്‍യാക് ആര്‍,എസ്. ഐ.വി. പതിപ്പ് സ്‌കോഡ പുറത്തിറക്കുന്നത്. ഇരട്ട മോട്ടോറില്‍ പ്രവര്‍ത്തിക്കുന്ന ഈ വാഹനം 295 ബി.എച്ച്.പി. പവറും 460 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. മണിക്കൂറില്‍ 180 കിലോമീറ്റര്‍ സ്പീഡാണ് ഈ വാഹനത്തിന്റെ പരമാവധി വേഗത.

പെര്‍ഫോമെന്‍സ് വാഹനത്തിന്റെ കരുത്ത് നല്‍കുമ്പോഴും ഉയര്‍ന്ന റേഞ്ചും ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ളതാണ് മറ്റൊരു സവിശേഷത. ഒറ്റത്തവണ ബാറ്ററി നിറഞ്ഞാല്‍ 520 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് നിര്‍മാതാക്കള്‍ ഉറപ്പുനല്‍കുന്നത്. മുമ്പ് സ്‌കോഡ പ്രദര്‍ശിപ്പിച്ച റെഗുലര്‍ എന്‍യാക്കിന് 500 കിലോമീറ്ററാണ് റേഞ്ച്. 82 കിലോവാട്ട് അവര്‍ ശേഷിയുള്ള ബാറ്ററി പാക്ക് ആയിരിക്കും എന്‍യാക് ആര്‍.എസ്. ഐ.വിയില്‍ നല്‍കുകയെന്നാണ് പ്രതീക്ഷിക്കുന്നത്.

കേവലം 6.5 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനുള്ള ശേഷിയും ഈ വാഹനത്തിനുണ്ട്. മോശം റോഡുകളിലും മറ്റ് പ്രതലങ്ങളിലും വാഹനം ഓടിക്കുന്നതിനുള്ള ട്രാക്ഷന്‍ ഡ്രൈവിങ്ങ് മോഡോട് കൂടിയാണ് ആര്‍.എസ്. എത്തുന്നത്. സ്‌പോര്‍ട്‌സ് സസ്‌പെന്‍ഷനാണ് ഈ വാഹനത്തില്‍ ഒരുക്കിയിട്ടുള്ളത്. 20 ഇഞ്ച് വലിപ്പമുള്ള അലോയി വീലാണ് ഈ വാഹനത്തില്‍ നല്‍കുന്നത്. എന്നാല്‍, 21 ഇഞ്ച് വലിപ്പമുള്ള ടയറും ഇതില്‍ നല്‍കാന്‍ സാധിക്കും.

130 എല്‍ഇഡിയില്‍ ഒരുങ്ങിയിട്ടുള്ള തിളങ്ങുന്ന ഗ്രില്ലാണ് റെഗുലര്‍ എന്‍യാക്കില്‍ നല്‍കിയിരുന്നത്. ആര്‍.എസിലും ഇത് സ്ഥാനം പിടിച്ചേക്കും. ഷാര്‍പ്പ് ഡിസൈനിലുള്ള എല്‍.ഇ.ഡി ഹെഡ്ലാമ്പ്, റേസര്‍ ഷാര്‍പ്പ് ഡിസൈനിലുള്ള സ്പോര്‍ട്സ് എല്‍.ഇ.ഡി ടെയ്ല്‍ലൈറ്റ് എന്നിവയും ഇതില്‍ നല്‍കും. റെഗുലര്‍ മോഡലില്‍ നിന്ന് വ്യത്യസ്തമാക്കുന്നതിനായി ബംമ്പര്‍, ഗ്രില്ല്, മിറര്‍ ക്യാപ്, റുഫ് റെയില്‍സ് തുടങ്ങിയവയില്‍ ബ്ലാക്ക് നിറത്തില്‍ അലങ്കാരങ്ങള്‍ നല്‍കിയിട്ടുണ്ട്.

റെഗുലര്‍ എന്‍യാക്കില്‍ നല്‍കിയതിന് സമാനമായാണ് ഈ മോഡലിന്റെയും അകത്തളം ഒരുങ്ങുക. 13 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വെര്‍ച്വല്‍ കോക്പിറ്റ് സംവിധാനം, ഹെഡ്-അപ്പ് ഡിസ്പ്ലേ തുടങ്ങിയ, മള്‍ട്ടി ഫങ്ങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍ തുടങ്ങിയവ എന്‍യാക്കില്‍ നിന്ന് കടംകൊണ്ടവയാണ്. എന്നാല്‍, ബോഡി കളറിലുള്ള ആക്‌സെന്റുകള്‍ നല്‍കിയായിരിക്കും അകത്തളത്തിനെ കൂടുതല്‍ ആകര്‍ഷകമാക്കുക. ആഡംബര ഭാവത്തിലാണ് സീറ്റുകളും നല്‍കുക.

Content Highlights: Skoda Enyaq RS iV Debuts with more power and high range, Skoda Electric Car


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented