സ്‌കോഡയുടെ പെര്‍ഫോമെന്‍സ് കരുത്തന്‍ ഒക്ടാവിയ ആര്‍എസ് 245 നിരത്തിലെത്തിത്തുടങ്ങി


സ്‌കോഡയുടെ ഈ പെര്‍ഫോമെന്‍സ് സെഡാന് 36 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

-

ചെക്ക് വാഹനനിര്‍മാതാക്കളായ സ്‌കോഡയുടെ പെര്‍ഫോമെന്‍സ് എഡിഷന്‍ വാഹനമായ ഒക്ടാവിയ ആര്‍എസ് 245 ഉപയോക്താക്കള്‍ക്ക് കൈമാറിത്തുടങ്ങി. കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച ഈ വാഹനത്തിന്റെ 200 യൂണിറ്റുകള്‍ മാത്രമാണ് ഇന്ത്യയിലെത്തുന്നത്. വാഹനം വിപണിയിലെത്തുന്നതിന് മുമ്പ് ഓണ്‍ലൈനില്‍ വിറ്റുതീര്‍ത്തനത് അടുത്തിടെ വാര്‍ത്തയായിരുന്നു.

സ്‌കോഡയുടെ ഈ പെര്‍ഫോമെന്‍സ് സെഡാന് 36 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. അവതരണത്തിന് പിന്നാലെ തന്നെ ഒരു ലക്ഷം രൂപ അഡ്വാന്‍സ് തുക ഇടാക്കി ബുക്കിങ്ങ് ആരംഭിക്കുകയായിരുന്നു. വില്‍പ്പന പൂര്‍ത്തിയായതോടെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് വാഹനം ഉപയോക്താക്കള്‍ക്ക് നല്‍കുന്നതില്‍ കാലതാമസം സൃഷ്ടിക്കുകയും ചെയ്തിരുന്നു.

സ്‌കോഡ ഒക്ടാവിയ എന്ന ജനപ്രിയ സെഡാന്‍ മോഡലിന്റെ പെര്‍ഫോമന്‍സ് പതിപ്പാണ് ഒക്ടാവിയ ആര്‍എസ്245. 2.0 ലിറ്റര്‍, നാല് സിലിണ്ടര്‍ ടിഎസ്‌ഐ പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 242 ബിഎച്ച്പി പവറും 370 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഏഴ് സ്പീഡ് ഡയറക്ട് ഷിഫ്റ്റ് ഗിയര്‍ബോക്‌സാണ് ഈ വാഹനത്തില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.

6.6 സെക്കന്റിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഒക്ടാവിയ ആര്‍എസ് 245ന് കഴിയുമെന്നാണ് സ്‌കോഡ അവകാശപ്പെടുന്നത്. 250 കിലോമീറ്ററാണ് ഈ വാഹനത്തിന്റെ പരമാവധി വേഗത. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ചാണ് ഈ വാഹനം ഇന്ത്യയിലെത്തുന്നത്. അതുകൊണ്ടുതന്നെ റെഗുലര്‍ ഒക്ടവിയയെക്കാള്‍ 13 ലക്ഷം രൂപയാണ് പെര്‍ഫോമന്‍സ് എഡിഷന് അധികവില.

ലുക്കില്‍ റെഗുലര്‍ ഒക്ടാവിയയ്ക്ക് സമമാണ്. എന്നാല്‍, ഇന്റീരിയറിലാണ് സ്്‌പോര്‍ട്ടി ഭാവം. ഫല്‍റ്റ് ബോട്ടം സ്റ്റിയറിങ്ങ് വീല്‍, ലെതര്‍ ആവരണമുള്ള സ്‌പോര്‍ട്ട് സീറ്റുകള്‍, ഔഡിയില്‍ നിന്ന് കടമെടുത്ത വെര്‍ച്വല്‍ കോക്പിറ്റ് മാതൃകയിലാണ് സെന്റര്‍ കണ്‍സോള്‍. ഇതില്‍ എട്ട് ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും നല്‍കിയിട്ടുണ്ട്.

Content Highlights: Skoda Begins Delivary Of Octavia RS 245 Performance Sedan

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022


vismaya

3 min

വിസ്മയ കേസ്: കിരണ്‍ കുമാറിന് 10 വര്‍ഷം തടവ്; 12.55 ലക്ഷംരൂപ പിഴ

May 24, 2022

More from this section




Most Commented