ന്ത്യയില്‍ അതിവേഗം വളരുന്ന വാഹന നിര്‍മാതാക്കളാണ് എംജി മോട്ടോഴ്‌സ്. നവമാധ്യമങ്ങളെ മാര്‍ക്കറ്റിങ്ങ് പ്ലാറ്റ്‌ഫോമാക്കി ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ച വിഷയമായ എംജി മോട്ടോഴ്‌സ് സഞ്ചരിക്കുന്ന ഷോറൂം എന്ന നവീന ആശയവും അവതരിപ്പിച്ചിരിക്കുകയാണ്. 

ഇനി എംജിയുടെ വാഹനം വാങ്ങാനൊരുങ്ങുന്നവരെ തേടി എംജിയുടെ ഷോറൂം വീട്ടിലെത്തുന്നതാണ് മൊബൈല്‍ ഷോറൂമിന്റെ പ്രത്യേകത. ഷോറൂം ഓണ്‍ വീല്‍ എന്ന ആശയത്തിലൂടെ കൂടുതല്‍ നഗരങ്ങളിലേക്ക് എംജിക്ക് വ്യാപിക്കാന്‍ കഴിയുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

45 അടി നീളമുള്ള ട്രെയിലറിലാണ് ഷോറൂം ഒരുക്കിയിരിക്കുന്നത്. എംജിയുടെ സാധാരണ ഷോറൂമുകള്‍ക്ക് സമാനമായാണ് മൊബൈല്‍ ഷോറൂമിന്റെയും ഡിസൈന്‍. ഒരു എംജി ഹെക്ടറും ഇനിനുള്ളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നതിനൊപ്പം എംജിയെ കുറിച്ചുള്ള വീഡിയോ പ്രദര്‍ശനവും ഈ ഷോറൂമിലുണ്ട്.

ഷോറൂമുകളുടെ എണ്ണം കുറവായതിനാല്‍ കൂടുതല്‍ ആളുകളിലേക്ക് എത്താന്‍ എംജിക്ക് കഴിയുന്നില്ല. എന്നാല്‍, ഓണ്‍ വീല്‍ ഷോറൂമുകള്‍ സജീവമാകുന്നതോടെ കൂടുതല്‍ ഉപയോക്താക്കളിലേക്ക് വ്യാപിക്കാന്‍ എംജിക്ക് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അവതരിപ്പിച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഇന്ത്യയിലെ ബെസ്റ്റ് സെല്ലിങ്ങ് വാഹനങ്ങളില്‍ സ്ഥാനം പിടിച്ച മോഡലാണ് എംജി ഹെക്ടര്‍. ആവശ്യക്കാരുടെ എണ്ണം ഉയര്‍ന്നതോടെ രണ്ടാം ഷിഫ്റ്റിലും വാഹനങ്ങളുടെ ഉത്പാദനം തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Content Highlights: Showroom On Wheels; MG Opens Mobile Showroom For Hector